ഓണത്തിനുണ്ടാകാം മാമ്പഴക്കാളന്‍
ഇത്തവണത്തെ ഓണത്തിന് മാമ്പഴക്കാളനാകാം സ്‌പെഷ്യല്‍.
ചേരുവകള്‍:
മാമ്പളം - 4എണ്ണം
തൈര് - 1 കപ്പ്
പച്ചമുളക് - 4 എണ്ണം
മുളകുപൊടി
മഞ്ഞപൊടി
ഉപ്പ്( എന്നിവ പാകത്തിന്)
കറിവേപില
കടുക് - 1 ടീസ്പൂണ്‍
ഉലുവ- അര ടീസ്പൂണ്‍
വറ്റല്‍ മുളക് - 2 എണ്ണം
ശര്‍ക്കര- മധുരം അനുസരിച്ച്
തൈര്- 1 കപ്പ്
തയ്യാറാക്കുന്ന വിധം:
പഴുത്ത മാമ്പഴം തോലുകളഞ്ഞ് വൃത്തിയാക്കുക. പച്ചമുളക്, മുളക്‌പൊടി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് മാമ്പഴം വേവിക്കുക. വെന്തതിന് ശേഷം തൈരും ഉപ്പും ചേര്‍ത്തിളക്കുക, പിന്നീട് ഇറക്കി വെച്ച് ശര്‍ക്കര പാനിയാക്കിയത് മധുരം ആവശ്യത്തിനനുസരിച്ച് ചേര്‍ക്കു. വെളിച്ചണ ചൂടാണി കടുകും വേപ്പിലയും ഉണക്കമുളകും ഇട്ട് വറവിടുക. മാമ്പഴക്കാളന്‍ തയ്യാര്‍.













Click it and Unblock the Notifications