മുളയരി പായസം കൊണ്ട് ഓണം സ്‌പെഷ്യല്‍
ഓണത്തിന് മുളയരി പായസം സ്‌പെഷ്യല്‍ പാചകം ചെയ്യാം
ചേരുവകള്‍:
മുളയരി 100 ഗ്രാം
പാല്‍- നാല് കപ്പ്
പഞ്ചസാര- അര കപ്പ്
അണ്ടിപരിപ്പ്, മുന്തിരി, കിസ്മിസ്, ഏലക്കാപ്പൊടി(ആവശ്യത്തിന്)

പാചകം ചെയ്യുന്ന വിധം:
രണ്ട് കപ്പ് പാലില്‍ മുളയരി വേവിച്ചെടുക്കു. മുക്കാല്‍ വേവാക്കുമ്പോള്‍ ബാക്കിയുള്ള രണ്ട് കപ്പ് ചേര്‍ത്തിള്ളക്കുക. പാല്‍ കുറുകി വരുമ്പോള്‍ പഞ്ചസാരയിട്ട് വീണ്ടും തിളപ്പിക്കുക. പിന്നീട് നെയ്യില്‍ അണ്ടി പരിപ്പും മുന്തിരിയും വറുത്തിടുക. ഏലക്കായ പൊടിച്ചത് ചേര്‍ത്തിളക്കുക.
പായസം തേങ്ങാ പാലിലും ഉണ്ടാകാം. മുളയരി വേവിക്കുമ്പോള്‍ രണ്ടാം പാല്‍ ഉപയോഗിച്ച് വേവിക്കുക. പിന്നീട് വെന്ത് കഴിയുമ്പോള്‍ ഒന്നാം പാല്‍ ഒഴിക്കുക. ബാക്കി എല്ലാം ഒരു പോലെ തന്നെ.












Click it and Unblock the Notifications