പൂക്കള്‍ വീട്ടുമുറ്റത്തില്ലേ, എങ്കില്‍ എം ഓണ്‍ലൈന്‍ പൂക്കളെത്തിക്കും
തിരുവനന്തപുരം: ഓണമെത്തിയെങ്കിലും നാട്ടിന്‍പുറത്തുപോലും വീട്ടുമുറ്റങ്ങളില്‍ നിന്ന് നാടന്‍ പൂക്കള്‍ അപ്രത്യക്ഷമായിക്കഴിഞ്ഞു. എന്നാല്‍ വീട്ടുമുറ്റത്ത് പൂക്കളില്ലെങ്കിലും പൂക്കളമൊരുക്കാനുള്ള വഴിയൊരുക്കയാണ് വയനാട് ജില്ലയില്‍ നിന്നുള്ള എം ഓണ്‍ലൈന്‍. ഓണ്‍ലൈനില്‍ പൂക്കള്‍ ഓര്‍ഡര്‍ ചെയ്യുന്നതോടെ ആവശ്യത്തിനനുസരിച്ചുള്ള പൂക്കള്‍ വീട്ടുമുറ്റത്തെത്തും. വയനാട്ടിലെ ചുണ്ടേലില്‍ പ്രവര്‍ത്തിക്കുന്ന കിന്‍ഫ്ര പാര്‍ക്കിലെ ജിഎഫ്എം കൂട്ടായ്മയാണ് ഈ വേറിട്ട പദ്ധതിയ്ക്ക് പിന്നില്‍.
വയനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ഫുഡ് മാര്‍ക്കറ്റാണ് സംസ്ഥാനത്ത് എല്ലാ നഗരങ്ങളിലും നഗരസഭകളിലും പൂക്കള്‍ ലഭ്യമാക്കുന്നത്. രണ്ട് ദിവസം മുമ്പ് ആരംഭിച്ച സേവനത്തിന് വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഓര്‍ഡറുകള്‍ വരെ ലഭിച്ചുതുടങ്ങി. 900 രൂപ മുതല്‍ 2,700 രൂപ വരെയുള്ള പാക്കറ്റുകളായാണ് പൂക്കള്‍ വീടുകളിലെത്തിക്കുന്നത്.

ഉത്രാടം നാള്‍വരെ നീണ്ടുനില്‍ക്കുന്ന ഓണ്‍ലൈന്‍ വിപണനത്തില്‍ ജമന്തി, മല്ലിക, ചേമന്തി, വാടാമല്ലി, അരളി, സംബാംഗി എന്നീ പൂക്കളാണുള്ളത്. ഇതിന് പുറമേ മുല്ലയുടെ മിക്ക വെറൈറ്റികളും ഇതിനൊപ്പമുണ്ട്. ഗുണ്ടല്‍പേട്ടിലെയും ബംഗളുരുവിലെയും പൂ കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന പൂക്കളാണ് സംഘം ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ സ്വീകരിച്ച് വിതരണം ചെയ്യുന്നത്. നാല് യുവാക്കളാണ് കമ്പനിയുടെ ഡയറക്ടര്‍മാര്‍. ജില്ലയില്‍ വിഷരഹിത പച്ചക്കറികളും സുഗന്ധ വ്യഞ്ജനങ്ങളും ഈ സംഘം വിപണനം നടത്തിവരുന്നുണ്ട്. സതീഷ് ബാബു, സന്മതി രാജ്, ശാന്തകുമാരി എന്നിവരും കമ്പനിയുടെ ഡറക്ടര്‍മാരാണ്.












Click it and Unblock the Notifications