'ആകാശ ഗോപുരം പൊൻമണിമേടയായ്'; അന്നും ഒരു ഉത്രാടനാൾ ആയിരുന്നു- സുരേഷ് നാരായണന്‍ എഴുതുന്നു
സുരേഷ് നാരായണന്‍
അന്നും ഓഗസ്റ്റ് 20 ആയിരുന്നു. ഉത്രാടനാൾ.
09/11 നപ്പുറം ലോകം രണ്ടായി മുറിഞ്ഞു
എന്നു പറയാറുണ്ട്. എനിക്ക് , അല്ല ഞങ്ങൾക്ക് അത് 08/20 ആണ് .
ചോര പൊടിയാത്ത മുറിവ് !
അന്നു രാവിലെ 9:30 നാണ് ജീവിതത്തിന്റെ ബസ്സ്റ്റോപ്പിൽ വണ്ടിയിറങ്ങിയതും
കീർത്തി എന്നൊരാളെ കൂടെക്കൂട്ടിയതും. പത്ത് തിരുവോണങ്ങൾ കഴിഞ്ഞു, കൊഴിഞ്ഞു പോയിരിക്കുന്നു. ജി. വേണുഗോപാലിനെ ഇഷ്ടമായിരുന്നു എന്നത് മാത്രമായിരുന്നു ഞങ്ങളെ ബന്ധിപ്പിച്ച ഒരേയൊരു ഘടകം . ഇപ്പോഴും അങ്ങനെ തന്നെ. കൂട്ടിക്കെട്ടാൻ ശ്രമിച്ച മറ്റു ചരടുകളൊക്കെ പൊട്ടിപ്പോയപ്പോഴും ഇതുമാത്രം വയലിൻ കമ്പികണക്ക് അങ്ങനെ നിലകൊണ്ടു !
മെല്ലെത്തൂവി ലോലഭാവമായ്
ഓരോ ഓണത്തിനും ഓരോ രുചികളായിരുന്നു. സ്കൂട്ടർ പഠിപ്പിക്കുന്നതിനിടെ , ദേഷ്യം പിടിച്ച വണ്ടി ഞങ്ങളെ കുഴിയിൽ ച്ചാടിക്കുകയും ഉദിച്ചുവന്ന മുറിവുകളെ ക്കണ്ട് വീണുകിടന്നു പൊട്ടിച്ചിരിക്കുകയും ചെയ്തു. വെച്ചുകെട്ടിയ കൈകളെ സാക്ഷിയാക്കി ഞങ്ങള് പരസ്പരം സ്പൂണായി മാറി , ഊൺമേശയിൽ . ഓണസദ്യ സ്പൂൺ കൊണ്ടും കഴിച്ചിറക്കാം എന്നു മനസ്സിലായി.

അഭിലാഷ മന്ദിരം സാഗരമായ്
ഒരു പന്തുപോലെ ഞങ്ങളെ പുറകേയോടിച്ചു കൊണ്ടേയിരിക്കുന്നവൾ ! അവള് പിറന്നുവീണതും ഒരോണാനാളില് . ആശുപത്രി കാന്റീനിലെ ഓണസദ്യ . പായസമണമല്ല ഫോർമ്മലിൻ ഗന്ധമാണ് അന്ന് മൂക്കുകൾ
പിടിച്ചെടുത്തത്.
കൈനിറയെ വെണ്ണതരാം
ജി വേണുഗോപാൽ ഞങ്ങൾ രണ്ടു പേരിലൂടെയും ഒഴുകി അവളുടെ തൊട്ടിൽച്ചില്ലമേൽ കൂടുവെച്ചു . കളിപ്പാട്ടങ്ങൾ വലിച്ചെറിയാനും കൂടിയുള്ളതാണ് എന്നു കണ്ടു പിടിച്ച ഒരു നാളിൽ ഓണം വീണ്ടും വന്നു തൊട്ടു. നിക്ക് ഒരു കുട്ടിപ്പൂക്കളം വേണം. അവൾ ചില(രി)ച്ചു. അന്ന് പേരറിയാത്ത ഒത്തിരി ശലഭങ്ങൾ ഞങ്ങളുടെ ഇല്ലാത്ത പൂന്തോട്ടത്തിൽ വന്നു നൃത്തം ചെയ്തു.
അണയും തോറും ആർദ്രമാകുമൊരു താരകം
മഴയിലും കാറ്റിലും പൂക്കളങ്ങൾ മണ്ണാങ്കട്ടയും കരിയിലയും ആയി രൂപാന്തരപ്പെട്ട ഒരു വർഷം . കറൻറു പോയിരിക്കുന്നു . കിടപ്പുമുറിയിൽ നിന്ന് അലമാര വലിച്ചു തുറക്കുന്ന ശബ്ദം . ഓടിച്ചെന്നു നോക്കിയപ്പോൾ, ഉറക്കം വിട്ടെറ്റേഴുന്നേറ്റ തുമ്പി കൈയെത്തിപ്പിടിച്ചു ഉടുപ്പുകളൊക്കെ പുറത്തെടുക്കുന്നു . സമ്മാനം കിട്ടിയ ഉടുപ്പുകൾ എടുത്തു വെക്കുകയാണ് . അത്രയും ഭാഗ്യമില്ലാത്ത മറ്റുകുട്ടികൾക്കു കൊടുക്കാൻ.
അടുത്തു ചെന്നപ്പോൾ , 'ഞാൻ മാത്രമല്ല മീനാക്ഷിയുമുണ്ട്' എന്ന് . ആർത്തലച്ചു പെയ്യുന്ന മഴക്കും, രണ്ടു ബസ്റ്റോപ്പുകൾകക്കുമപ്പുറം ഒരുവൾ കൂടി , മറ്റുള്ളവരെപ്പറ്റി ചിന്തിക്കുന്നു. മനസ്സ് അവരുടെ പൂക്കളങ്ങളോളം വലുതാകുന്നു !
ഹിമജലകണം കൺകോണിലും
മാസ്കുകളിൽ നിന്നു പുറത്തേക്കൊഴുകാൻ മടിച്ചു നിലക്കുന്ന മുഖങ്ങൾ.
വെടിയൊച്ചകൾ. പെൺകുട്ടികളെ ഉപേക്ഷിക്കുന്ന സ്കൂളുകൾ . വലിഞ്ഞു മുറുകി നിലക്കുന്ന ലോകം . ഇതിനിടയിൽ മുഖാവരണം ധരിച്ചു പ്രജകളെ കാണാനെത്തുന്ന പഴയ ചക്രവർത്തി .
ചോരപൊടിയുന്ന കൺകളുടെ ആകൃതിയിൽ പൂമുഖത്ത് ഞങ്ങളിട്ട പൂക്കളം .
'വാ നമുക്കൊരിമിച്ച്
we shall overcome എന്നുപാടാം'
മോൾ വിളിക്കുന്നു .
'അതിന്റെ മലയാളം എന്തുവാന്ന് മോളൂട്ടിക്കറിയാമോ?' ധൃതിയിൽ കണ്ണുതുടച്ചു കൊണ്ട് അകത്തേക്ക് കയറുമ്പോൾ ചോദിച്ചു .
Recommended Video
'ആവോ, നിക്കറിയില്ല!
നിങ്ങടെ ജി വേണുഗോപാലിനോട് ചോയ്ക്ക് !'
എഴുത്ത്കാരനെ കുറിച്ച്
സുരേഷ് നാരായണൻ. വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി .
ബസേലിയോസ് കോളേജിൽ നിന്ന് കൊമേഴ്സ് ബിരുദവും കൊച്ചിൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മാനേജ്മെൻറിൽ നിന്ന് എംബിഎ ബിരുദവും സ്വന്തമാക്കി. ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു . മാധ്യമം, പ്രസാധകൻ, രിസാല,കലാകൗമുദി, ദേശാഭിമാനി, മംഗളം ഉൾപ്പെടെയുള്ള ആനുകാലികങ്ങളിലും, മാതൃഭൂമി, മനോരമ ഉൾപ്പെടെ നിരവധി ഓൺലൈൻ പോർട്ടൽ മാസികകളിലും കഥ, കവിത, ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളം ഷോർട്ട് ഫിലിമുകളും ചെയ്തിട്ടുണ്ട്. പ്രഥമ കവിതാ സമാഹാരം വയലിൻ പൂക്കുന്ന മരം ഡിസംബറിൽ പുറത്തിറങ്ങി. കൊടുങ്ങല്ലൂർ എൻ വി ഭാസ്കരൻ സ്മാരക കവിത പുരസ്കാര ജേതാവ്.
-
സംഘർഷം തുടർന്ന് ഇറാൻ; പ്രസിഡൻ്റിൻ്റെ മുന്നറിയിപ്പിന് പിന്നാലെ ദുബായിലും കുവൈത്തിലും വീണ്ടും ആക്രമണം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും












Click it and Unblock the Notifications