Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണാഘോഷത്തിന് മാറ്റ് കൂട്ടി കനകക്കുന്നില്‍ ശോഭന നടനം

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഓണാഘേഷങ്ങള്‍ അവസാനിക്കാന്‍ ഒരു ദിനം ബാക്കി നില്‍ക്കെ കനകക്കുന്നില്‍ ജനങ്ങളെ ആകര്‍ഷിച്ചത് മറ്റൊന്നുമായിരുന്നില്ല, നടി ശോഭനയുടെ നൃത്തമായിരുന്നു. സിനിമയിലും നൃത്തത്തിലും സ്വന്തമായൊരിടമുള്ള ശോഭനയുടെ പ്രകടനം കാണാന്‍ നൂറ് കണക്കിനാളുകളാണ് കനകക്കുന്നില്‍ എത്തിയത്.

ഓണാഘോഷത്തിന്റെ ഭാഗമായി വിവധ നാടന്‍ കലാരൂപങ്ങളുടെ പ്രദര്‍ശനവും കനകക്കുന്നില്‍ അരങ്ങേറി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കഴിഞ്ഞ ദിവസം കനകക്കുന്നിലെ ഓണാഘോഷങ്ങള്‍ കാണാന്‍ എത്തിയിരുന്നു.

 ശോഭന

ശോഭന

ശോഭനയുടെ നൃത്തമുണ്ടെന്ന് പറഞ്ഞാല്‍ ആള്‍ക്കൂട്ടത്തിന് ഒരു കുറവും ഉണ്ടാകില്ല. കനകക്കുന്നിലും അത് പ്രകടമായിരുന്നു.

 ശോഭന നടനം

ശോഭന നടനം

ഏറെ നാളായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്ന ശോഭന വിനീത് ശ്രീനിവാസന്റെ 'തിര'യിലൂടെയാണ് മലയാളത്തിലേക്ക് തിരിച്ചുവന്നത്.

നൃത്താധ്യാപിക

നൃത്താധ്യാപിക

ശോഭന ഇന്ന് വെറുമൊരു നര്‍ത്തകി മാത്രമല്ല, സ്വന്തമായി ഒരു നൃത്ത വിദ്യാലയത്തിന്റെ ഉടമ കൂടിയാണ്.

നൃത്തശില്‍പം

നൃത്തശില്‍പം

സ്വയം ചിട്ടപ്പെടുത്തിയ നൃത്ത ശില്‍പമാണ് ശോഭനയും സംഘവും കനകക്കുന്നില്‍ അവതരിപ്പിച്ചത്.

ഓണാഘോഷം

ഓണാഘോഷം

സാധാരണ ഗതിയില്‍ ടിക്കറ്റ് വച്ചുള്ള വലിയപരിപാടികളിലൊക്കെയാണ് ശോഭനയെ പോലുള്ളവരുടെ നൃത്ത പരിപാടികള്‍ അരങ്ങേറാറുള്ളത്. ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയപ്പോള്‍ സാധാരണക്കാര്‍ക്ക് പണം ചെലവാക്കാതെ കാണാന്‍ അവസരമൊരുങ്ങി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+