കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണ വെള്ളിയിൽ വെള്ളിയിൽ തിളങ്ങട്ടെ: സാരിയിലും മുണ്ടിലും മലയാളിക്ക് സിൽവർ മതി!!

  • By Desk
Google Oneindia Malayalam News

അബുദാബി: ഓണം അടുത്തതോടെ വിപണിയിലും ഓണാഘോഷത്തിന്റെ തിരക്ക് പൊടിപൊടിക്കുന്നുണ്ട്. ഇത്തവണ ഓണത്തിന് താരം സിൽവർ ടിഷ്യൂ സിൽക്ക് തുണിത്തരങ്ങളാണ്. സിൽവർ ടിഷ്യൂവിൽ തീർത്തിട്ടുള്ള സെറ്റുമുണ്ടും സെറ്റ് സാരിയും പട്ടുപാവാടയും വിദേശത്തെയും വിപണിയിൽ നിറഞ്ഞിട്ടുണ്ട്. യുവാക്കൾക്കും യുവതികൾക്കുമാണ് സിൽവർ കസവുള്ള മുണ്ടുകളോടും സെറ്റ് സെറ്റുസാരികളോടും പ്രിയം. കേരളീയത്തനിമയുള്ള കഥകളിയും കൃഷ്ണന്റെയും രാധയുടേയും ചിത്രങ്ങൾ ആലേഖനം ചെയ്ത സെറ്റും മുണ്ടിനും സാരികൾക്കും വിപണിയിൽ ആവശ്യക്കാർ ഏറെയുണ്ട്. പ്രായമായവർക്കും കുട്ടികൾക്കും ഇപ്പോഴും പ്രിയം പഴയ സ്വർണ്ണക്കസവുള്ള വസ്ത്രങ്ങളോട് തന്നെയാണ്.

-1504270446-redbindi-1

യുഎഇിയിലെ ഓണവിപണിയിൽ സെറ്റിനും മുണ്ടിനും സെറ്റുസാരിറ്റും പുറമേ ജുബ്ബയ്ക്കും ആവശ്യക്കാർ ഏറെയാണ്. ഡിസൈനുകളും അലങ്കാരപ്പണികളും ചെയ്തിട്ടുള്ള സാരികൾക്ക് 70-70 ദിർഹമാണ് വില. എന്നാൽ 100 ദിർഹത്തിൽ താഴെ വിലയുള്ള സാരികൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. മുണ്ടുകൾക്കാണെങ്കിൽ 6 മുതൽ 20 ദിർഹം വരെയുള്ള നിരക്കിനുള്ളിൽ ലഭിക്കുകയും ചെയ്യും. കുട്ടികൾക്ക് വേണ്ടി ബെൽറ്റ് ഘടിപ്പിച്ച മുണ്ടുകളും ഇത്തവണ ഓണം വിപണിയിൽ ഇടം പിടിച്ചിട്ടുണ്ട്. ഓണാഘോഷങ്ങൾക്കിടയിലും സ്വന്തം നാടിനെ മറക്കാത്ത മലയാളികൾക്കിടയിൽ കൈത്തറി വസ്ത്രങ്ങൾക്കും ആരാധകരേറെയാണ്.

ഓര്‍മ്മയിലെ ഓണം: അമ്മയുടെ മുഖമാണ് ഓരോ ഓണത്തിന്റെയും തുടക്കം- കൃഷ്ണപ്രിയ എഴുതുന്നുഓര്‍മ്മയിലെ ഓണം: അമ്മയുടെ മുഖമാണ് ഓരോ ഓണത്തിന്റെയും തുടക്കം- കൃഷ്ണപ്രിയ എഴുതുന്നു

English summary
Silver tissue material sarees and attracts Keralites during Onam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X