കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോടിന്റെ സ്വന്തം മിഠായിത്തെരുവിന് പുതിയ മുഖം...ഇന്നു തുറക്കും, ഓണം കഴിഞ്ഞാല്‍ അടിമുടി മാറും

ഓണത്തിരക്കിനെ തുടര്‍ന്നാണ് ജോലി നിര്‍ത്തിവച്ച് മിഠായിത്തെരുവ് തുറക്കുന്നത്

  • By Sooraj
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട ഷോപ്പിങ് കേന്ദ്രങ്ങളിലൊന്നായ മിഠായിത്തെരുവ് നവീകരിച്ച ശേഷം ഇന്ന് തുറക്കം. സൗന്ദര്യവല്‍ക്കരണ പദ്ധതി പൂര്‍ത്തിയായിട്ടില്ലെങ്കിലും ഓണം അടുത്തെത്തിയതിനാലാണ് തുറന്നു കൊടുക്കന്നത്. ഇപ്പോള്‍ നടക്കുന്ന നവീകരണ പ്രവൃത്തികള്‍ ഓണവിപണിയെ ബാധിക്കുമെന്നതിനെ തുടര്‍ന്നാണ് തല്‍ക്കാലത്തേക്ക് ജോലി നിര്‍ത്തിവച്ചിരിക്കുന്നത്. ഓണത്തിന്റെ തിരക്കുകള്‍ കഴിഞ്ഞ് സപ്തംബര്‍ 10ന് ശേഷിക്കുന്ന നവീകരണ ജോലികള്‍ തുടങ്ങാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ ഓടയും കേബിള്‍ ചാനലുകളും ഫുട്പാത്തും പണിത് റോഡില്‍ ടൈലുകളും കരിങ്കല്ലുകളും പതിക്കുന്ന ജോലിയാണ് ഇപ്പോള്‍ ഏറക്കുറെ പൂര്‍ത്തിയായിരിക്കുന്നത്.

1

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് മിഠായിത്തെരുവിന്റെ നവീകരണ ജോലികളുടെ ചുമതല. നിര്‍മാണ സാമഗ്രികള്‍ ഇവിടെ നിന്നും എടുത്തുമാറ്റി ഓണക്കച്ചവടം സുഗമമാക്കി കൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. റെയില്‍വേ സ്‌റ്റേഷന്‍ ജംക്ഷന്‍ മുതല്‍ എസ്‌കെ പൊറ്റക്കാട് പ്രതിമ വരെ 50 മീറ്റര്‍ ദൂരമാണ് നവീകരണം പൂര്‍ത്തിയാവുന്നത്. ആകെ എട്ടു പദ്ധതികളിലായിട്ടാണ് പ്രവൃത്തി പൂര്‍ത്തിയാക്കുന്നത്.

2

36.55 കോടി രൂപയാണ് മിഠായിത്തെരുവ് നവീകരണത്തിനായി ചെലവിടുന്നത്. വൈദ്യുതി വയറുകളെല്ലാം മാറ്റിയ ശേഷം റോഡിനു നടുവില്‍ താല്‍ക്കാലികമായി പോസ്റ്റുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. വൈദ്യുതി പാനലുകള്‍ സ്ഥാപിച്ചത് തികച്ചും അപ്രതീക്ഷിതമായി മാറ്റേണ്ടിവന്നത് പദ്ധതി നീളാന്‍ കാരണമാവുകയും ചെയ്തു.

English summary
SM Street of calicut will open today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X