പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും നടക്കില്ല, ഓണത്തിന് സ്‌പെഷ്യല്‍ സ്‌കോഡ് പരിശോധന വരുന്നു
തിരുവനന്തപുരം: ഓണം സീസണില്‍ കച്ചവടക്കാര്‍ നടത്തുന്ന പൂഴ്ത്തി വെയ്പ്പും കരിഞ്ചന്തയും പഴയ സ്റ്റോക്ക് വിറ്റഴിക്കലും ഇത്തവണ നടക്കില്ല. സിവില്‍ സപ്ലൈസും എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളും ഒത്തു ചേര്‍ന്ന് കടകളില്‍ പരിശോധ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.
കച്ചവട സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധനയായിരിക്കും നടത്തുക. എറണാകുളത്തുള്ള ഓണം സ്‌പെഷ്യല്‍ വ്യാപാര സ്ഥാപനങ്ങളില്‍ സ്‌കോഡ് പരിശോധന നടത്തും. തൂക്കമളക്കുന്ന മെഷീന്‍, തൂക്കുക്കട്ടയില്‍ കാണിക്കുന്ന തട്ടിപ്പ്, തൂക്കമളക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ കര്‍ശനമായി പരിശോധിക്കും.

പലചരക്ക് സ്ഥാപനങ്ങളില്‍ മാത്രമല്ല, വസ്ത്രാലയങ്ങളിലും പരിശോധന നടത്തുന്നുണ്ട്. അഴിമതി നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. അവശ്യസാധനങ്ങളുടെ വിലയില്‍ കച്ചവടക്കാര്‍ ന
ടത്തുന്ന തട്ടിപ്പ് കണ്ടുപിടിയ്ക്കാന്‍ സ്‌പെഷ്യല്‍ വിഭാഗത്തെ സ്ഥാപിക്കും. കരിഞ്ചന്തയില്‍ സാധനങ്ങള്‍ വില്‍ക്കുന്നത് തടയുന്നതിനാണ് നടപടി.
ഓണം സീസണില്‍ വീടുകളിലേക്ക് പാചകവാതകം തടസമില്ലാതെ എത്തിക്കുന്നതിന് ജില്ലാ ഭരണകൂടം നേതൃത്വം നല്‍കും. പച്ചക്കറികള്‍ക്ക് അനിയന്ത്രിമായി വില വര്‍ധിപ്പിക്കുന്നത് തടയുന്നതിനും സ്‌കോഡ് രൂപീകരിക്കുന്നതിലൂടെ സാധിക്കും.












Click it and Unblock the Notifications