കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത്തം പത്തിന് പൊന്നോണം, പൊന്നോണത്തെ വരവേല്‍ക്കാന്‍ വഴിയോര കച്ചവടക്കാരും റെഡി

പൂക്കളവും സദ്യയും മാത്രമല്ല പുത്തനുടുപ്പും ഓണത്തിന് നിര്‍ബന്ധമാണ്. ഒാണത്തെ വരവേല്‍ക്കുന്നതിനായി വഴിയോര കച്ചവടക്കാരും ഒരുങ്ങിക്കഴിഞ്ഞു.

  • By Nihara
Google Oneindia Malayalam News

കൊച്ചി: ഓണത്തെ വരവേല്‍ക്കാന്‍ നാടെങ്ങും ഒരുങ്ങുകയാണ്. അത്തം പത്തിനാണ് പൊന്നോണമെങ്കിലും ആഘോഷ പരിപാടികള്‍ ചിങ്ങപ്പിറവിയോടെ തന്നെ തുടങ്ങാറുണ്ട്. മലയാള കലണ്ടര്‍ പ്രകാരം ചിങ്ങം ഒന്നിനാണ് പുതുവര്‍ഷം. ഓണത്തെ വരവേല്‍ക്കാന്‍ വഴിയോരക്കച്ചവടക്കാരും ഒരുങ്ങിക്കഴിഞ്ഞു. പൂക്കളവും സദ്യയും മാത്രമല്ല പുത്തനുടുപ്പും ഓണത്തിന് നിര്‍ബന്ധമാണ്. ഓണവിപണിക്ക് മാറ്റു കൂട്ടുന്നതിനായി വഴിയോരക്കച്ചവടക്കാരും ഒരുങ്ങിക്കഴിഞ്ഞു.

നിരത്തുകളില്‍ വഴിയോര കച്ചവടം പൊടി പൊടിക്കുകയാണ്. വസ്ത്രങ്ങളും ഫാന്‍സി സാധനങ്ങളും മറ്റും കുറഞ്ഞ വിലയില്‍ ലഭിക്കുന്നതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്. ഓണനാളുകള്‍ അടുക്കുന്നതോടെ കച്ചവടം പൊടിപൊടിക്കുമെന്ന് കച്ചവടക്കാര്‍ പറയുന്നു. സാധനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കിലും വിലയിലെ ഏറ്റക്കുറച്ചിലാണ് ജനങ്ങളെ വഴിയോര കച്ചവടങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. ചെരിപ്പ് , ബാഗ്, വസ്ത്രം, ഫാന്‍സി സാധനങ്ങളോടൊപ്പം അടുക്കളയിലേക്ക് ആവശ്യമായ പാത്രങ്ങളും ഇത്തരത്തില്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാവുമെന്നതാണ് ഇത്തരം കച്ചവടങ്ങളിലെ പ്രധാന പ്രത്യേകത.

Street Sellers

കൈയിലെ കാശിനൊത്ത സാധനങ്ങള്‍ വാങ്ങാമെന്നതാണ് തെരുവോര കച്ചവടങ്ങളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നത്. ബംഗലുരു, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും മൊത്തമായി കൊണ്ടു വരുന്ന സാധനങ്ങളാണ് കുറഞ്ഞ വിലയ്ക്ക് വഴിയോര കച്ചവടക്കാര്‍ വില്‍ക്കുന്നത്. ഓണം അടുക്കുന്നതോടെ വില്‍പ്പന തകൃതിയായി നടക്കുമെന്നുള്ള പ്രതീക്ഷയില്‍ ഓണത്തെ വരവേല്‍ക്കാന്‍ വഴിയോര കച്ചവടക്കാരും ഒരുങ്ങിക്കഴിഞ്ഞു.

English summary
Street sellers ready to welcome onam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X