ഓണപ്പാട്ടില്ലാതെ മലയാളിയ്‌ക്കെന്തോണം, ഓര്‍മ്മകളിലെ ഓണപ്പാട്ടുകള്‍
ഓണപ്പാട്ടില്ലാതെ മലയാളിക്ക് ഓണമില്ല. പൂക്കളവും ഓണക്കോടിയും പോലെ തന്നെ ഓരോ മലയാളിയ്ക്കും പ്രിയപ്പെട്ടതാണ് ഓണപ്പാട്ടുകളും. ഓണമെത്തിയതോടെ പഴയ ഓണപ്പാട്ടുകളെല്ലാം പൊടിതട്ടിയെടുക്കാനുള്ള തിരക്കിലാണ്. മലയാളികളുടെ ചുണ്ടിലുള്ള ഓരോ ഓണപ്പാട്ടിനും പിന്നില്‍ മലയാളത്തിന്റെ പ്രിയ ഗാനരചയിതാവായ ശ്രീകുമാരന്‍ തമ്പിയുടെയും മനു മഞ്ജിത്തിന്റേയും ഓണത്തെക്കുറിച്ചുള്ള ഓര്‍മ്മകളാണ്.
വിഷുക്കണി എന്ന ചിത്രത്തിലെ 'പൂവിളി.. പൂവിളി.. പൊന്നോണമായി' എന്ന ഗാനമാണ് ഗാനരചയിതാവും സിനിമാ സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയുടെ ആദ്യത്തെ ഓണപ്പാട്ട്. പ്രമുഖ മ്യൂസിക് കമ്പോസറായ സലീല്‍ ചൗധരിക്കൊപ്പമായിയിരുന്നു ഈ പാട്ടൊരുക്കിയത്. സലീല്‍ ചൗധരിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായിരുന്ന താന്‍ പാട്ടെഴുതുന്നതെന്ന് ശ്രീകുമാരന്‍ തമ്പിയും പറയുന്നു.

1975ല്‍ ശ്രീകുമാരന്‍ തമ്പി സംവിധാനം നിര്‍വ്വഹിച്ച തിരുവോണം എന്ന ചിത്രത്തിലെ തിരുവോണപ്പുലരിതന്‍ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓണത്തിന്റെ ഭാവത്തിന് യോജിക്കുന്ന അറബി രാഗത്തില്‍ എം കെ അര്‍ജ്ജുനന്‍ മാഷ് ചിട്ടപ്പെടുത്തിയ ഗാനം വാണി ജയറാമിന്റെ ശബ്ദത്തിലായിരുന്നു പുറത്തിറങ്ങിയത്.
2016ല്‍ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസന്‍ ചിത്രം ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലെ തിരുവാവണി രാവ് എന്നുതുടങ്ങുന്ന ഗാനം ചിത്രം കണ്ടിറങ്ങിയവര്‍ ആരും മറന്നുകാണില്ല. മനു മഞ്ജിത് രചിച്ച ഗാനം ഉണ്ണിമേനോനും സിതാരയും ചേര്‍ന്നാണ് ആലപിച്ചത്. ഷാന്‍ റഹ്മാനാണ് ഗാനം ചിട്ടപ്പെടുത്തിയത്.
സൂപ്പര്‍മാന്‍ എന്ന ചിത്രത്തിലെ ഓണത്തുമ്പി പാടൂ, 'ഈ ഗാനം മറക്കുമോ' എന്ന ചിത്രത്തിലെ ഓണപ്പൂവേ..., 'തുലാഭാര'ത്തിലെ ഓമനത്തിങ്കള്‍ക്കിടാവേ എന്നിങ്ങനെ മലയാളികളുടെ ഓണം ഓര്‍മ്മകളെ നെഞ്ചേറ്റുന്ന നിരവധി ഓണപ്പാട്ടുകള്‍ മലയാളികള്‍ക്ക് സമ്മനായിക്കാന്‍ മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications