സമൃദ്ധിയുടെ നിറവില്‍ പൊന്നിന്‍ തിരുവോണം; ഉത്സവ ലഹരിയില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍
സമൃദ്ധിയുടെ നിറവില്‍ പൊന്നിന്‍ തിരുവോണം; ഉത്സവ ലഹരിയില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍
നന്മയുടെയും സമൃദ്ധിയുടെയും നിറവില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുന്നു. മനസിലും മുറ്റത്തും നന്മയുടെ പൂക്കളം തീര്‍ത്ത് മഹാബലി തമ്പുരാനെ സ്വീകരിക്കാനുള്ള തിരക്കിലാണ് ഓരോ മലയാളി കുടുംബവും. ഉത്രാടപ്പാച്ചിനു ശേഷം സദ്യവട്ടങ്ങളൊരുക്കി തിരുവോണം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് എല്ലാവരും.
കള്ളം ചതിയുമില്ലാത്ത നല്ല കാലത്തിന്റെ ഓര്‍മപ്പെടുത്തലാണ് ഓരോ ഓണവും. പൂവിളിയും പുത്തന്‍ കോടിയുമുടുത്ത് പൂക്കളം തീര്‍ത്തും സമൃദ്ധമായ സദ്യയൊരുക്കിയുമാണ് എല്ലാ വര്‍ഷവും മലയാളികള്‍ ഓണം ആഘോഷിക്കുന്നത്.

തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തിലെ പ്രസിദ്ധമായ തിരുവോണ സദ്യ ഇന്ന് നടക്കും. 15000 പേര്‍ക്കാണ് ഇത്തവണ സദ്യ ഒരുക്കുന്നത്. മഹാബലി എഴുന്നളൡപ്പിനും ശീവേലിക്കും ശേഷം തിരുവോണ സദ്യ ആരംഭിക്കും. രണ്ട്കൂട്ടം പ്രഥമന്‍ ഉള്‍പ്പെടെ വിഭവ സമൃദ്ധമായ സദ്യയാണ് ഒരുക്കിയിരിക്കുന്നത്. ആറന്മുളയിലെ തിരുവോണ വള്ളസദ്യ ഇന്നു നടക്കും. കാട്ടൂരില്‍ നിന്ന് പുറപ്പെട്ട തിരുവോണ തോണി ആറന്മുളയിലെത്തി.












Click it and Unblock the Notifications