കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുമ്പപ്പൂ കൊണ്ട് പൂവിടുക മാത്രമല്ല...വേറെയുമുണ്ട് ഗുണം, നാവില്‍ സ്വാദൂറും

ദോശയിലും പായസത്തിലും രുചി കൂട്ടാന്‍ തുമ്പ ഉപയോഗിക്കാറുണ്ട്

  • By Sooraj
Google Oneindia Malayalam News

കോഴിക്കോട്: ഓണക്കാലത്ത് മലയാളികള്‍ക്ക് ആദ്യകാലങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഇനമായിരുന്നു തുമ്പപ്പൂ. ഇപ്പോള്‍ ഫ്‌ളാറ്റുകളും കെട്ടിടകളും വലയുകളും പറമ്പുകളും കീഴടക്കിയതോടെ തുമ്പപ്പൂ അന്യമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ തുമ്പപ്പൂ ഓണപ്പൂക്കളമൊരുക്കാന്‍ മാത്രമല്ല മറ്റു പലതിനും ഉപയോഗിക്കാമെന്നത് മലയാളികള്‍ക്ക് അധികം പേര്‍ക്കും അറിയില്ലെന്നതാണ് രസകരം.

1

തുമ്പപ്പൂ ചേര്‍ത്തു ദോശയും പായസവും കഴിച്ചവര്‍ പിന്നെ അതു തന്നെ ചേര്‍ക്കണമെന്ന് നിര്‍ബന്ധം പിടിക്കും. കാരണം അത്രയേറെ രുചിയാണ് തുമ്പ ചേര്‍ത്താല്‍ കിട്ടുക. ഉഴുന്നുദോശയിലും ഉലുവദോശയിലും ചക്കദോശയിലുമെല്ലാം തുമ്പപ്പൂ ചേര്‍ക്കാറുണ്ട്. ദോശമാവ് സാധാരണത്തേതു പോലെ തയ്യാറാക്കിയ ശേഷം ഇതില്‍ തുമ്പപ്പൂ ഇടേണ്ട ജോലി മാത്രമേയുള്ളൂ. ദോശമാവിന്റെ അളവ് കൂടുതലാണെങ്കില്‍ തുമ്പപ്പൂവിന്റെ അളവ് കൂടി കൂട്ടുന്നതായിരിക്കും ഉത്തമം. തുമ്പപ്പൂ നേരിട്ട് ഇടാതെ അരച്ചു ചേര്‍ക്കുന്നതും രുചി വര്‍ധിപ്പിക്കും.
രുചി കൂട്ടുന്നതോടൊപ്പം ഔഷധഗുണവും തുമ്പ ഭക്ഷണസാധനങ്ങള്‍ക്കു നല്‍കുന്നുണ്ട്.

2

ദോശകളില്‍ മാത്രമല്ല പായസത്തിലും രുചി വര്‍ധിപ്പിക്കാന്‍ തുമ്പ ചേര്‍ക്കാറുണ്ട്. മധ്യകേരളത്തിലെ ചില സ്ഥലങ്ങളില്‍ ഓണത്തപ്പന് നേദിക്കുന്ന പൂവടയില്‍ തുമ്പപ്പൂ ചേര്‍ക്കാറുണ്ട്. പൂ ചേര്‍ക്കുന്നത് കൊണ്ടാണ് ഇതിനു പൂവടയെന്ന പേരു വീണതെന്നും പറയപ്പെടുന്നു. വലിയ ഹോട്ടലുകളിലും മറ്റും ലഭിക്കുന്ന ഹെര്‍ബല്‍ പായസങ്ങളില്‍ തുമ്പപ്പൂ ഉപയോഗിക്കുന്നുണ്ട്.

English summary
Thumba is essential for Onam in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X