കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലമെത്ര മാറിയാലും ഓണത്തിനെന്നും കസവുമുണ്ടും നേര്യതും തന്നെ !!

  • By Pratheeksha
Google Oneindia Malayalam News

വിശേഷാവസരങ്ങളില്‍ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. പ്രത്യേകിച്ച് ഓണം വിഷു എന്നിവ വരുമ്പോള്‍. വിഷുവിനെക്കാള്‍ ഓണത്തിനാണ് എല്ലാവരും കേരളീയ വസ്ത്രങ്ങള്‍ ധരിക്കാറ്. മുണ്ടും നേര്യതും മലയാളി സ്ത്രീകള്‍ക്കിന്നും
പ്രിയപ്പെട്ടതാണ്. പുളിയിലക്കരമുണ്ടും കസവും നേര്യതുമുടുത്തു നില്ക്കുന്ന പെണ്‍കുട്ടികള്‍ ഏഴുതിരിയിട്ടു കത്തിച്ച നിലവിളക്കിന്റെ പ്രഭപോലെയാണെന്നാണ് പറയാറ്.

കേരളത്തിനകത്തും പുറത്തും കസവു സാരി അല്ലെങ്കില്‍ സെറ്റും മുണ്ടുമാണ് ഒാണത്തിന് കേരളീയ സ്ത്രീകള്‍ പൊതുവേ ധരിക്കാറ്. ഇത് കാലങ്ങള്‍ക്കു മുന്‍പേയുളള ശീലമാണ്. എന്നാല്‍ കാലത്തിനനുസരിച്ച് കോലം മാറണമെന്നുപറയുന്നതുപോലെ മുണ്ടും നേര്യതിലും ഒട്ടേറെ വൈവിധ്യങ്ങളാണ് വന്നിട്ടുളളത്. ഓരോ ഓണക്കാലത്തും പുതു പുത്തന്‍ ഡിസൈനുകളാണ് സ്ത്രീകളെ ആകര്‍ഷിക്കുന്നത്.

17-nayantara

കസവിന്റെ വീതിയ്ക്കും ഗുണമേന്മക്കും അനുസരിച്ചാണ് ഇവയുടെ വില. വിവിധ കൈത്തറി സംഘങ്ങള്‍ ഇതിനായി മാസങ്ങള്‍ക്കുമുന്‍പേ ജോലി തുടങ്ങിയിരിക്കും. വെറും കസവുമാത്രമുണ്ടായിരുന്ന കേരള സാരികളിന്ന് മുന്താണികളിലും സാരിമുഴുവനായും ആകര്‍ഷകങ്ങളായ ഡിസൈനുകളിലാണ് കമ്പോളത്തിലെത്തുന്നത്.

പ്രിന്റുകള്‍ക്കു പുറമേ മ്യുറല്‍ ചിത്രങ്ങളുളള സാരികളും ഇപ്പോള്‍ വിപണിയിലുണ്ട് .ഇവയ്ക്ക് ആവശ്യക്കാരുമേറെയാണ്. ശ്രീകൃഷ്ണ ലീലകളും പുരാണ കഥാസന്ദര്‍ഭങ്ങളുമാണ് പ്രധാനമായും ഇവയില്‍ വരക്കുന്നത്. കൂടാതെ അരയന്നം ,മയില്‍ തുടങ്ങിയവയും കാണാം. ഡിസൈനുകളില്ലാത്ത സാധാരണ കസവുമുണ്ടിനും നേര്യതിനും വില തുടങ്ങുന്നത് 300 രൂപ മുതലാണ്.

3000 രൂപ വരെയുളള സാരികളും സെറ്റമുണ്ടുകളും ഇന്ന് ലഭ്യമാണ്. കേരളത്തിനു പുറത്തുളളവരെയും ഇവ ആകര്‍ഷിക്കുന്നു. അന്യസംസ്ഥാനക്കാരായ സ്ത്രീകള്‍ കേരളത്തിലെത്തിയാല്‍ തിരിച്ചുപോവുമ്പോള്‍ അവരുടെ കൈയ്യില്‍ ഒരു കേരളസാരിയുണ്ടായിരിക്കും.

English summary
traditional onam dress is always mundum neryathum.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X