ഓണം ചിത്രങ്ങളില്‍ ഏറ്റവും മോശം ദിലീപിന്റെ സെന്‍ട്രല്‍ ജയില്‍
കൊച്ചി: കേരളത്തിലെ 88 സെന്ററുകളില്‍ റിലീസ് ചെയ്ത ദിലീപിന്റെ വെല്‍കം ടു സെന്‍ട്രല്‍ ജയിലാണ് ഓണച്ചിത്രങ്ങളില്‍ ഏറ്റവും മോശമെന്ന് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിന്റെ ഒപ്പത്തിനും പൃഥ്വിരാജിന്റെ ഊഴത്തിനുമൊപ്പം പിടിച്ചു നില്‍കാനാകാതെ പരുങ്ങുകയാണ്.
ഊഴം ആദ്യത്തെ മൂന്നു ദിവസം കൊണ്ട് 3.25 കോടിയാണ് കലക്ട് ചെയ്തത്. ഒപ്പം നാലു ദിവസം കൊണ്ട് 7.24 കോടി ക്രോസ് ചെയ്തു കഴിഞ്ഞു. അതേ സമയം ദിലീപിന്റെ ചിത്രത്തിന് ആദ്യദിവസം 91 ലക്ഷം മാത്രമേ കലക്ട് ചെയ്യാന്‍ സാധിച്ചുള്ളൂ.

കുട്ടികള്‍ ഇഷ്ടപ്പെടുന്ന കോപ്രായങ്ങളാണ് ദിലീപ് സിനിമകളെ സാമ്പത്തികമായി വിജയിപ്പിക്കാറുള്ളത്. ഇത്തവണ ഓണത്തിന് നല്ല ഒട്ടേറെ ചിത്രങ്ങള്‍ റിലീസായതോടെ വെല്‍കം ടു സെന്‍ട്രല്‍ ജയിലിന്റെ ഡിമാന്റ് കുറയുകയായിരുന്നു.
ആദ്യത്തെ ഏഴു ദിവസത്തെ റിപ്പോര്‍ട്ട് നോക്കുമ്പോള്‍ പ്രേമത്തിന്റെ പേരിലുള്ള 10.30 കോടി റെക്കോര്‍ഡാണ് നിലവിലുള്ളത്. ഇത് ഒപ്പം തകര്‍ക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. ചാര്‍ലി ആദ്യത്തെ ഏഴ് ദിവസം കൊണ്ട് 9.57 കോടി രൂപ കലക്ട് ചെയ്തിരുന്നു. മമ്മുട്ടിയുടെ കസബ 9.35 കോടിയാണ് ആദ്യ ആഴ്ചയില്‍ സ്വന്തമാക്കിയത്.












Click it and Unblock the Notifications