കൊളംബോ വെസ്‌റ്റ് ഇന്റർനാഷണൽ ടെർമിനലിന്റെ ശേഷി 3.2 ദശലക്ഷം ടിഇയുവാക്കി അദാനി പോർട്‌സ്; 750 മില്യൺ ഡോളർ നിക്ഷേപം

ശ്രീലങ്കയിലെ കൊളംബോ വെസ്‌റ്റ് ഇന്റർനാഷണൽ ടെർമിനലിന്റെ രണ്ടാംഘട്ട വികസന പദ്ധതി പ്രധാനമന്ത്രി ഡോ. ഹരിണി അമരസൂര്യ ഉദ്ഘാടനം ചെയ്‌തു. 750 മില്യൺ യുഎസ് ഡോളർ ചെലവഴിച്ചാണ് ടെർമിനലിന്റെ രണ്ടാംഘട്ട വികസനം പൂർത്തിയാക്കുന്നത്. അദാനി പോർട്‌സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ആണ് ടെർമിനൽ പ്രവർത്തിപ്പിക്കുന്നത്.

വികസനത്തോടെ ടെർമിനലിന്റെ വാർഷിക കൈകാര്യം ചെയ്യൽ ശേഷി 1.6 ദശലക്ഷം ടിഇയുവിൽ നിന്ന് 3.2 ദശലക്ഷം ടി.ഇ.യുവായി ഉയരും. കൊളംബോ തുറമുഖത്തിന്റെ ശേഷി 2028ഓടെ 13 ദശലക്ഷം ടിഇയുവായി ഉയർത്താനുള്ള ലക്ഷ്യത്തിൽ ഇതിന് പ്രധാന പങ്കുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഈ ശേഷിയുടെ ഏകദേശം 25 ശതമാനം കൈകാര്യം ചെയ്യാൻ കൊളംബോ വെസ്‌റ്റ് ഇന്റർനാഷണൽ ടെർമിനലിന് സാധിക്കും.

adani

വികസനത്തിന് ശേഷം ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലുകളിൽ മൂന്ന് എണ്ണത്തെ ഒരേസമയം ടെർമിനലിൽ എത്തിക്കാനും ചരക്ക് കൈകാര്യം ചെയ്യാനും കഴിയും. ഇതോടെ കിഴക്ക് പടിഞ്ഞാറ് വ്യാപാരപാതയിലെ പ്രധാന ചരക്ക് കൈമാറ്റ കേന്ദ്രമായി കൊളംബോയുടെ സ്ഥാനം കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷ.

2024ൽ പ്രവർത്തനം ആരംഭിച്ച കൊളംബോ വെസ്‌റ്റ് ഇന്റർനാഷണൽ ടെർമിനൽ ആദ്യ വർഷത്തിനുള്ളിൽ തന്നെ ഒരു ദശലക്ഷം ടിഇയു ചരക്ക് കൈകാര്യം ചെയ്‌തിരുന്നു. പ്രവർത്തനം ആരംഭിച്ച് ആദ്യ 18 മാസത്തിനുള്ളിൽ രണ്ട് ദശലക്ഷം ടി.ഇ.യു കൈകാര്യം ചെയ്‌തതും കൊളംബോ തുറമുഖത്തിന്റെ ചരിത്രത്തിലെ ശ്രദ്ധേയമായ നേട്ടമായി അധികൃതർ ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ സാമ്പത്തിക ഭാവിയിലെ പ്രധാന നാഴികക്കല്ലാണ് ടെർമിനലിന്റെ വികസനമെന്ന് ഉദ്ഘാടന ചടങ്ങിൽ ശ്രീലങ്കൻ പ്രധാനമന്ത്രി പറഞ്ഞു. ആധുനിക അടിസ്ഥാന സൗകര്യങ്ങളും അന്താരാഷ്ട്ര പങ്കാളിത്തവും രാജ്യത്തിന്റെ വ്യാപാര, ലോജിസ്‌റ്റിക്‌സ് മേഖലകൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അവർ വ്യക്തമാക്കി. ഇത്തരം നിക്ഷേപങ്ങൾ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനും രാജ്യത്തേക്ക് അന്താരാഷ്ട്ര വ്യാപാരം ആകർഷിക്കുന്നതിനും ശ്രീലങ്കയുടെ മത്സരശേഷി വർധിപ്പിക്കുന്നതിനും സഹായിക്കുമെന്നും അവർ പറഞ്ഞു.

അദാനി പോർട്‌സിന്റെ പൂർണകാല ഡയറക്‌ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അശ്വനി ഗുപ്‌ത, രണ്ടാംഘട്ട വികസനം കമ്പനിക്കും ആഗോള കപ്പൽ കമ്പനികൾക്കും ശ്രീലങ്കൻ തുറമുഖ മേഖലയിലുള്ള വിശ്വാസത്തിന്റെ തെളിവാണെന്ന് പറഞ്ഞു. കൂടുതൽ ശേഷി, പൂർണമായ ഓട്ടോമേഷൻ, ആഴക്കടൽ സൗകര്യങ്ങൾ എന്നിവയിലൂടെ കൊളംബോ വെസ്‌റ്റ് ഇന്റർനാഷണൽ ടെർമിനൽ പ്രധാന ചരക്ക് കൈമാറ്റ കവാടമായി മാറുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ജോൺ കീൽസ് ഗ്രൂപ്പ് ചെയർമാൻ കൃഷ്‌ണൻ ബാലേന്ദ്രയും ടെർമിനൽ 18 മാസത്തിനുള്ളിൽ രണ്ട് ദശലക്ഷം ടിഇയു കൈകാര്യം ചെയ്‌ത നേട്ടം പങ്കാളിത്തത്തിന്റെ ശക്തി വ്യക്തമാക്കുന്നതാണെന്ന് പറഞ്ഞു. അദാനി പോർട്‌സും ശ്രീലങ്കൻ പോർട്‌സ് അതോറിറ്റിയും ഉൾപ്പെടുന്ന പങ്കാളിത്തം കൊളംബോയെ മേഖലയിലെ പ്രധാന ചരക്ക് കൈമാറ്റ കേന്ദ്രമാക്കി ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ശ്രീലങ്കയിലെ ആദ്യത്തെ പൂർണമായും ഓട്ടോമേറ്റഡ് ആഴക്കടൽ കണ്ടെയ്‌നർ ടെർമിനലാണ് കൊളംബോ വെസ്‌റ്റ് ഇന്റർനാഷണൽ ടെർമിനൽ. അദാനി പോർട്‌സ്, ജോൺ കീൽസ് ഹോൾഡിങ്സ്, ശ്രീലങ്കൻ പോർട്‌സ് അതോറിറ്റി എന്നിവർ ചേർന്നാണ് പദ്ധതി വികസിപ്പിച്ചത്. 35 വർഷത്തെ നിർമ്മിക്കുക, പ്രവർത്തിപ്പിക്കുക, കൈമാറുക മാതൃകയിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ടെർമിനൽ പ്രവർത്തിക്കുന്നത്.

ടെർമിനൽ വഴി ഇതിനകം 3000ത്തിലധികം നേരിട്ടുള്ളതും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെട്ടതായി അധികൃതർ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലുകൾക്ക് സേവനം നൽകാൻ കഴിയുന്ന രീതിയിലാണ് ടെർമിനൽ വികസിപ്പിച്ചിരിക്കുന്നത്. പൂർണമായും വൈദ്യുതീകരിച്ച പ്രവർത്തന സംവിധാനമാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇതുവരെ 17 ദശലക്ഷം സുരക്ഷിത പ്രവർത്തന മണിക്കൂറുകളും ടെർമിനൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ കിഴക്ക് പടിഞ്ഞാറ് വ്യാപാരപാതയിൽ കൊളംബോയുടെ പ്രാധാന്യം വർധിപ്പിക്കുന്ന പദ്ധതിയായാണ് രണ്ടാംഘട്ട വികസനം കണക്കാക്കുന്നത്. കൂടുതൽ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി ലഭിക്കുന്നതോടെ ശ്രീലങ്കയുടെ തുറമുഖ, ലോജിസ്‌റ്റിക്‌സ് മേഖലകളിലും കൂടുതൽ വ്യാപാര സാധ്യതകൾ തുറക്കുമെന്നാണ് പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma