ശ്രീ മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്‌ച നടത്തി ഗൗതം അദാനി; 'ഏറെ ഹൃദയസ്‌പർശിയായ അനുഭവം'

അഹമ്മദാബാദ്: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ആത്മീയ നേതാവും ലോകപ്രശസ്‌ത മനുഷ്യസ്നേഹിയുമായ മാതാ അമൃതാനന്ദമയി ദേവിയെ (അമ്മ) അഹമ്മദാബാദിൽ സന്ദർശിച്ചു. ഞായറാഴ്‌ച നടന്ന കൂടിക്കാഴ്‌ച ഏറെ ഹൃദയസ്‌പർശിയായ അനുഭവമായിരുന്നുവെന്ന് ഗൗതം അദാനി പറഞ്ഞു. കൂടിക്കാഴ്‌ചയുടെ ചിത്രങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവെക്കുകയും ചെയ്‌തിട്ടുണ്ട്‌.

അമ്മയുടെ നിസ്വാർത്ഥമായ മാതൃസ്നേഹത്തെയും മനുഷ്യസേവന പ്രവർത്തനങ്ങളെയും അദാനി പ്രത്യേകം പ്രശംസിച്ചു. ഒരു അമ്മയുടെ സ്നേഹം സ്വന്തം കുടുംബത്തിൽ മാത്രം ഒതുങ്ങാതെ ലോകമെമ്പാടുമുള്ള മനുഷ്യരിലേക്ക് എത്തിക്കുന്ന വ്യക്തിത്വമാണ് അമ്മയുടേതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യരംഗം, ദുരിതാശ്വാസം തുടങ്ങിയ മേഖലകളിൽ അമ്മ നടത്തുന്ന പ്രവർത്തനങ്ങൾ നിരവധി മനുഷ്യരുടെ ജീവിതത്തിൽ പ്രതീക്ഷയും ആശ്വാസവും ആത്മാഭിമാനവും പകരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

adani

അമ്മയെ കണ്ടുമുട്ടിയത് ജീവിതത്തിലെ ഏറെ ഹൃദയസ്‌പർശിയായ അനുഭവമായിരുന്നുവെന്ന് അദാനി തന്റെ എക്‌സ് പോസ്‌റ്റിൽ കുറിച്ചു. ഒരു അമ്മയുടെ സ്നേഹത്തിന് പ്രത്യേകതയുണ്ട്. അത് തിരിച്ച് ഒന്നും പ്രതീക്ഷിക്കുന്നില്ല, അളവില്ലാതെ സ്നേഹം നൽകുന്നു, ജീവിതത്തിലുടനീളം നമ്മോടൊപ്പം നിലനിൽക്കുന്നു. എന്നാൽ അമ്മയുടെ പ്രത്യേകത മാതൃസ്നേഹത്തെ മനുഷ്യസേവനത്തിനായുള്ള വലിയൊരു ദൗത്യമാക്കി മാറ്റാൻ കഴിയുന്നതിലാണെന്നും അദ്ദേഹം പറഞ്ഞു.

അമ്മയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, വിവിധ മനുഷ്യസേവന പദ്ധതികൾ എന്നിവയിലൂടെ നിരവധി ആളുകൾക്ക് സഹായം ലഭിക്കുന്നുണ്ടെന്നും അദാനി ചൂണ്ടിക്കാട്ടി. സ്നേഹത്തിന്റെ ഏറ്റവും വലിയ പ്രകടനം നമ്മുടെ മനസ്സിൽ തോന്നുന്ന വികാരങ്ങളിൽ മാത്രമല്ല, നമ്മുടെ പ്രവർത്തനങ്ങളിലൂടെ മറ്റുള്ളവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന നല്ല മാറ്റങ്ങളിലാണെന്ന് അമ്മ നമ്മെ ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

കേരളത്തിലെ തീരദേശ മത്സ്യത്തൊഴിലാളി കുടുംബത്തിൽ 1953 സെപ്റ്റംബർ 27-നാണ് മാതാ അമൃതാനന്ദമയി ദേവി ജനിച്ചത്. സുധാമണി ഇടമണ്ണേൽ എന്നായിരുന്നു ബാല്യകാലത്തെ പേര്. സ്നേഹം, കാരുണ്യം, നിസ്വാർത്ഥ സേവനം എന്നിവയുടെ സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കുന്ന ആത്മീയ നേതാവാണ് അമ്മ.

വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, ദുരിതാശ്വാസം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ അമ്മയുടെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങൾ നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു. അമ്മയുടെ സേവനപ്രവർത്തനങ്ങൾ മതം, ജാതി, ദേശം തുടങ്ങിയ അതിരുകൾക്കപ്പുറം നിരവധി ആളുകൾക്ക് പ്രയോജനം ചെയ്യുന്നുണ്ടെന്നും ഗൗതം അദാനി തന്റെ കുറിപ്പിൽ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma