ഹരിത ഊര്‍ജത്തിലേക്കുള്ള മാറ്റം സാധാരണക്കാര്‍ക്കും വ്യവസായ മേഖലയ്ക്കും താങ്ങാന്‍ കഴിയണം: അദാനി

ഇന്ത്യയുടെ ഹരിത ഊര്‍ജത്തിലേക്കുള്ള മാറ്റം സാധാരണക്കാര്‍ക്കും വ്യവസായ മേഖലയ്ക്കും ഒരുപോലെ താങ്ങാനാവുന്നതും വിശ്വസനീയവുമാകണമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ ജീവിതച്ചെലവ് വര്‍ധിപ്പിക്കാനോ വ്യവസായ സ്ഥാപനങ്ങളുടെ ഉല്‍പ്പാദനക്ഷമത തടസപ്പെടുത്താനോ കാരണമാകരുതെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ പ്രമുഖന്‍ മൈക്കിള്‍ ബ്ലൂംബര്‍ഗുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദാനി ലിങ്ക്ഡ്ഇന്‍ കുറിപ്പിലൂടെ ഇക്കാര്യം പങ്കുവെച്ചത്.

പുരോഗതി കൈവരിക്കുമ്പോള്‍ തന്നെ പരിസ്ഥിതിക്ക് ആഘാതം സംഭവിക്കരുത്. ഇക്കാര്യത്തിലുള്ള സന്തുലിതത്വം പാലിക്കേണ്ട പ്രധാന്യം ഇരുവരും ചര്‍ച്ച ചെയ്തു. പരമ്പരാഗത ഊര്‍ജ സംവിധാനങ്ങളില്‍ നിന്ന് ഹരിത ഊര്‍ജത്തിലേക്ക് മാറുമ്പോള്‍ വരുന്ന അധിക സാമ്പത്തിക ബാധ്യത അഥവാ 'ഗ്രീന്‍ പ്രീമിയം' കുറച്ചുകൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് അദാനി ചൂണ്ടിക്കാട്ടി. പുനരുപയോഗ ഊര്‍ജം കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്നതുവരെ സ്വകാര്യ മൂലധനം, അനുയോജ്യമായ സര്‍ക്കാര്‍ നയങ്ങള്‍, മികച്ച പദ്ധതി നിര്‍വഹണം എന്നിവ സംയോജിപ്പിച്ച് പ്രവര്‍ത്തിക്കണമെന്നും അദാനി അഭിപ്രായപ്പെട്ടു.

adani bloomberg-1

പഴയ ഊര്‍ജ ശൃംഖലകളെ മാത്രം ആശ്രയിച്ചു മുന്നോട്ടുപോകുന്നത് ഭാവിയില്‍ തിരിച്ചടിയാകും. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കണം. എന്നാല്‍ ഈ നീക്കം സാധാരണക്കാര്‍ക്ക് പ്രതിസന്ധിയുണ്ടാക്കരുത്. ഗ്ലോബല്‍ സൗത്തിന്റെ വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കാത്ത രീതിയിലുള്ള നയരൂപീകരണമാണ് ആവശ്യമെന്ന് അദാനി പറഞ്ഞു.

ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് ഡിജിറ്റല്‍ സാങ്കേതികവിദ്യ, വ്യാവസായിക ശേഷി, ഊര്‍ജ ഉല്‍പ്പാദനം എന്നിവ ഒരേപോലെ വര്‍ധിപ്പിക്കണം. ഇന്ത്യയുടെ വ്യവസായിക വളര്‍ച്ച അതിവേഗം മുന്നേറുമ്പോള്‍, വൈദ്യുതി തടസമില്ലാതെ ലഭ്യമാക്കേണ്ടതുണ്ട്. അതിന് നിലവിലുള്ള സംവിധാനങ്ങളെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തണമെന്നും അദാനി പറഞ്ഞു.

സുസ്ഥിരമായ വളര്‍ച്ചയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ തുറമുഖങ്ങള്‍, വൈദ്യുതി ശൃംഖലകള്‍, ഡാറ്റാ സെന്ററുകള്‍, ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റുകള്‍ എന്നിവയില്‍ മാത്രം ഒതുങ്ങുന്നില്ല. വിവരശേഖരണം, ഉത്തരവാദിത്തമുള്ള സ്ഥാപനങ്ങള്‍, കാര്യക്ഷമമായ ഭരണസംവിധാനം എന്നിവയും ഇതിന്റെ ഭാഗമാണ്. ജനജീവിതത്തെ ഇവ എങ്ങനെ സ്വാധീനിക്കുന്നു എന്നത് അടിസ്ഥാനമാക്കിയാണ് വികസനത്തെ വിലയിരുത്തേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ധാരാവിയിലെ പുതിയ മാറ്റങ്ങള്‍

ശക്തമായ ഒരു രാഷ്ട്ര നിര്‍മാണ പ്രക്രിയയ്ക്ക് ആവശ്യമായ നാല് പ്രധാന തൂണുകളെക്കുറിച്ചും അദാനി തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു. മൂലധന നിക്ഷേപം, പ്രായോഗിക നിര്‍വഹണം, സുതാര്യമായ ഭരണസംവിധാനം, പ്രാദേശിക തലത്തിലുള്ള കാര്യക്ഷമമായ നേതൃത്വം എന്നിവയാണ് അവ. ഈ ഘടകങ്ങള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ വികസന പദ്ധതികളുടെ ഗുണം ജനങ്ങളിലേക്ക് എത്തുകയുള്ളൂ എന്നും അദാനി പറയുന്നു.

ബ്ലൂംബെര്‍ഗുമായുള്ള ചര്‍ച്ചയില്‍ നഗരവികസനവും പ്രധാന ചര്‍ച്ചയായി. മുംബൈയിലെ ധാരാവി പുനരധിവാസ പദ്ധതിയെ നഗര വികസനത്തിന്റെ പുതിയ മാതൃകയായി അദാനി ചൂണ്ടിക്കാട്ടി. കെട്ടിട നിര്‍മാണം മാത്രമല്ല അവിടെയുള്ള ജനങ്ങളുടെ ജീവിതനിലവാരത്തിലും ഉപജീവനമാര്‍ഗങ്ങളിലും ഉണ്ടാകുന്ന മാറ്റമാണ് ഇത്തരം പദ്ധതികളുടെ വിജയ മാനദണ്ഡം. ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ചു മാത്രമേ നഗര വികസനം സാധ്യമാകൂ എന്നും അദാനി പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഉല്‍പ്പാദന മേഖല, ഹരിത അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങളെ മൈക്കിള്‍ ബ്ലൂംബര്‍ഗ് അഭിനന്ദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma