ഐസിസ് ലൈംഗിക അടിമകള്‍ കുറഞ്ഞത് 15 പേരാല്‍ പീഡിപ്പിയ്ക്കപ്പെടുന്നു
ബാഗ്ദാദ്: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ പെണ്‍കുട്ടികളെ അടിമച്ചന്തകളില്‍ വില്‍ക്കുന്ന വാര്‍ത്ത നമ്മള്‍ പലതവണ കേട്ടതാണ്. എന്നാല്‍ കേട്ടതിനെക്കാളൊക്കെ എത്രയോ ഭീകരമാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ പിടിയലാകുന്ന പെണ്‍കുട്ടികളുടെ അവസ്ഥയെന്നത് ഏറെ ഭീതിപ്പെടുത്തുന്നു. ഐസിസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട 13 ഉം 19 ഉം വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ നടത്തുന്ന വെളിപ്പെടുത്തലുകള്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിയ്ക്കുന്നവയാണ്.
പെണ്‍കുട്ടികള്‍ക്കൊപ്പം ഐസിസ് തടവിലാക്കിയ ഏഴ് വയസുകാരന്റെ മാനസിക നില തകര്‍ന്നു. ഇറാഖിലെ യസീദി മനുഷ്യാവകാശ പ്രവര്‍ത്തകരും ചില വനിത മാധ്യമ പ്രവര്‍ത്തകരും ചേര്‍ന്ന് ഐസിസിന്റെ പിടിയില്‍ നിന്നും ഇതുവരെ 500 യസീദികളെയാണ് രക്ഷപ്പെടുത്തിയത്. ഇതില്‍ 300 പേരും പെണ്‍കുട്ടികളാണ്.

ഐസിസിന്റെ പിടിയിലമര്‍ന്ന പെണ്‍കുട്ടികള്‍ കൂട്ടബലാത്സഗംത്തിനാണ് ഇരയാകുന്നത്. ഒരു കുട്ടിയെ കുറഞ്ഞത് 15 പേരെങ്കിലും അതിക്രൂരമായി ബലാത്സംഗം ചെയ്യുന്നുവെന്ന് യസീദി പ്രവര്‍ത്തകയായ നരീന്‍ ഷമ്മോ പറയുന്നു. പലകുട്ടികളെയും രക്ഷിയ്ക്കാനുള്ള ശ്രമം പ്രവര്‍ത്തകര്‍ നടത്തുന്നുണ്ട്. രക്ഷിയ്ക്കുന്ന കുട്ടികളെ അവരുടെ ബന്ധുക്കള്‍ ആരെങ്കിലും ജീവിച്ചിരിയ്ക്കുന്നുവെങ്കില്‍ അവര്‍ക്കിരികില്‍ എത്തിയ്ക്കുന്നത്. ഇത്തരത്തിലുള്ള ദൃശ്യങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തി 'സ്ലേവ്‌സ് ഓഫ് ഇസ്ലാമിക് കലിഫേറ്റ്' എന്ന പേരില്‍ ഡോക്യുമെന്‍ററിയും ചിത്രീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications