ഖുറാന് മുന്നില്‍ വച്ച് 13കാരിയെ ഐസിസുകാര്‍ പീഡിപ്പിച്ചു, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍
ഐസിസ് ഭീകരരില്‍ നിന്നും രക്ഷപ്പെട്ട പതിമൂന്നുകാരിയ്ക്ക് ഇപ്പോഴും താന്‍ രക്ഷപ്പെട്ടത് വിശ്വസിയ്ക്കാനാവുന്നില്ല. ലൈംഗിക അടിമായിയരുന്ന ഈ പെണ്‍കുട്ടിയെ മൂന്നിലധികം ഉടമകളാണ് വാങ്ങിയത്. ഇവര്‍ തന്നെ പലര്‍ക്കും കാഴ്ചവച്ചു.
ഇതില്‍ പെണ്‍കുട്ടിയെ വാങ്ങിയ ഉടമകളില്‍ ഒരാള്‍ അവളെ മുറിയില്‍ പൂട്ടിയിട്ടു. എന്നിട്ട് അവള്‍ ഒരു യസീദിയാണെന്നും അഴലെ താന്‍ ഖുറാന്‍ പഠിപ്പിയ്ക്കാന്‍ പോവുകയാണെന്നും സ്വന്തം മക്കളോട് പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസത്തോളം പെണ്‍കുട്ടിയെ മുറിയില്‍ അടച്ചിട്ട് പീഡിപ്പിയ്ക്കുകയായിരുന്നു ഭീകരന്‍.

ഭീകരില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടിയെ പിതാവിന്റെ അടുത്തെത്തിച്ചു. സുന്നി ഭീകരരുടെ കണ്ണില്‍ പെടാതെ മാസങ്ങളോളം ഈ പിതാവ് തന്റെ മകളെ അന്വേഷിച്ചു നടന്നു. ഇരുവരും തമ്മിലുള്ള ഒത്തുചേരല്‍ കണ്ണ് നനയുച്ചുവെന്ന് നരീന്‍ ഷമ്മോ പറയുന്നു. ആക്ടിവിസ്റ്റായ ഇവര്‍ ദിവസേന ഇത്തരത്തിലുള്‌ല പല രംഗങ്ങള്‍ക്കും സാക്ഷ്യം വഹിയ്ക്കുന്നുണ്ട്.
ഭര്‍ത്താവിനെയും, ഭര്‍തൃ പിതാവിനെയും ഭര്‍തൃ സഹോദരനെയും കൊന്ന ശേഷമാണ് 19കാരിയായ യസീദി പെണ്‍കുട്ടിയെ ഭീകരര്‍ തട്ടിയെടുത്തത്. പെണ്‍കുട്ടിയുടെ കണ്‍മുന്നില്‍ വച്ചായിരുന്നു മൂന്ന് കൊലപാതകങ്ങളും. കടുത്ത ശാരീരരിക ലൈംഗിക പീഡനങ്ങളാണ് പെണ്‍കുട്ടിയ്ക്ക് നേരിടേണ്ടി വന്നത്. മാത്രമല്ല തടവിലുണ്ടായിരുന്ന പെണ്‍കുട്ടികളില്‍ നിന്ന് നിര്‍ബന്ധിച്ച് രക്തമെടുത്ത് പരിക്കറ്റ ഐസിസ് ഭീകരരുടെ ചികിത്സയ്ക്ക് വേണ്ടി ഉപയോഗിച്ചു.












Click it and Unblock the Notifications