പിഞ്ച് കുഞ്ഞിനെ പട്ടിണിയ്ക്കിട്ട് അമ്മയെ ഐസിസുകാര്‍ പീഡിപ്പിച്ചു
ഐസസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട 21 കാരിയും ഒരു കുഞ്ഞിന്റെ അമ്മയും കൂടിയായ യുവതിയ്ക്കും പറയാനുണ്ട്.ഐസിസിന്റെ ഞെട്ടിയ്ക്കുന്ന ക്രൂരതകള്‍. യുവതിയുടെ കുടംബത്തെയും ഐസിസുകാര്‍ പിടികൂടി. പുരുഷന്‍മാരേയും സ്ത്രീകളെയും വേര്‍തിരിച്ചു.
പുരുഷന്‍മാരോട് നിലത്തേയ്ക്ക് നോക്കി ഇരിയ്ക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് കേട്ടത് വെടിയൊച്ചയും നിലവിളിയും ആയിരുന്നു. തനിയ്ക്ക് പ്രിയപ്പെട്ടവരെല്ലാം മരിച്ച് വീഴുകയായിരുന്നുവെന്ന് യുവതി പറയുന്നു. തുടര്‍ന്ന് അവര്‍ സ്ത്രീകളേയും കുട്ടികളേയും കൂട്ടി തങ്ങളുടേ താവളത്തിലേയ്ക്ക് പോയി.

തന്റെ നെഞ്ചില്‍ കിടന്ന് ഉറങ്ങുകയായിരുന്ന പിഞ്ച് കുഞ്ഞിനെ ബലം പ്രയോഗിച്ച് മാറ്റി. യുവതിയ്ക്കും കുഞ്ഞിനും ഭക്ഷണം നല്‍കിയില്ല. രണ്ട് പേരേയും രണ്ട് മുറയില്‍ അടച്ചിട്ടു. ഐസിസുകാരെ കല്യാണം കഴിയ്ക്കണമെന്നായിരുന്നു ആവശ്യം. അതിന് 21കാരി തയ്യാറായിരുന്നില്ല.
അവര്‍ എന്നെ ബലാത്സംഗം ചെയ്തു. പലരേയും അവര്‍ ബലാത്സംഗം ചെയ്യുന്നത് ഞാന്‍ കണ്ടു. എന്റെ കുഞ്ഞിനെ പോലും അവര്‍ ഭക്ഷണം നല്‍കാതെ പീഡിപ്പിച്ചു. യുവതി പറയുന്നു. ാെടുവില്‍ ഒരു ദിവസം കുഞ്ഞിന്റെ കരച്ചില്‍ കേട്ട് യുവതി ഉണര്‍ന്നു. നോക്കുന്പോള്‍ കാവല്‍ക്കാരെല്ലാം ഉറങ്ങുകയാണ്. മുറിയ്ക്ക് പുറത്തിറങ്ങാന്‍ തടസമുണ്ടായിരുന്നില്ല. ഒരു കുപ്പി വെള്ളം മോഷ്ടിച്ച് കുഞ്ഞിന് കൊടുത്ത ശേഷം അതിനേയും എടുത്ത് ഐസിസ് താവളത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നെന്ന് യുവതി പറയുന്നു.












Click it and Unblock the Notifications