ഐസിസുകാര്‍ അമ്മയെ പീഡിപ്പിയ്ക്കുന്നത് അവന്‍ കണ്ടു, കറുത്ത നിറം കണ്ടാല്‍ അവനിപ്പോഴും പേടിയാണ്
ഐസിസ് കൊടിയുടെ നിറമായ കറുപ്പ കാണുന്നത് യസീദിയായ ഏഴ് വയസുകാരന് പേടിയാണ്. അവന്റെ കണ്‍മുന്നില്‍ വച്ചാണ് അമ്മയെയും ബന്ധുക്കളായ സ്ത്രീകളേയും ഐസിസുകാര്‍ പീഡിപ്പിച്ചത്, ഐസിസിന്റെ ക്രൂരത കണ്ട് മനസ് മരവിച്ച ആണ്‍കുട്ടി ഇപ്പോള്‍ മാനസിക രോഗിയാണ്.
സാധാരണ ജീവിതത്തിലേയ്ക്ക് കുട്ടിയെ കൊണ്ടു വരുന്നതിന് വര്‍ഷങ്ങള്‍ നീണ്ട ചികിത്സയും കൗണ്‍സിലും വേണ്ടി വരുമെന്ന് കുട്ടിയുടെ അമ്മ പറയുന്നു. ഉറ്റവരില്‍ ഏറെയും കുട്ടിയുടെ കണ്‍മുന്നിലാണ് കൊല്ലപ്പെട്ടത്. യസീദി പ്രവര്‍ത്തകരുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം കുട്ടിയുടെ മുന്നില്‍ കറുപ്പ് വസ്ത്രം ധരിച്ച് ആരും എത്താറില്ല.

മുപ്പതിനായിരത്തോളം പേര്‍ ഇപ്പോഴും ഐസിസിന്റെ തടവിലാണ്. ഇവരെ രക്ഷിയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിയ്ക്കുകയാണ്. രക്ഷപ്പെട്ട യസീദികള്‍ ഇറാഖില്‍ നിന്ന് മറ്റിടങ്ങളിലേയ്ക്ക് പലായനം ചെയ്യുകയാണ്. പിടിയ്ക്കപ്പെടുന്പോള്‍ തന്നെ വധിയ്ക്കപ്പെട്ടില്ലെങ്കില്‍ അപൂര്‍വ്വമായി യസീദി യുവാക്കള്‍ ഭീകരരില്‍ നിന്ന് രക്ഷപ്പെടുന്നുണ്ട്.












Click it and Unblock the Notifications