5 വയസുകാരിയായ കൂട്ടുകാരിയെ ബലാത്സംഗത്തില്‍ നിന്നും രക്ഷിച്ച 7വയസുകാരന് 'ഹീറോ'യായി
ജയ്പ്പൂര്‍: സുഹൃത്തുക്കള്‍ എല്ലാക്കാലത്തേയ്ക്കുമുള്ള ഒരു ഫിക്സഡ് ഡെപ്പോസിറ്റ് പോലെയാണെന്ന് പറയാതിരിയ്ക്കാന്‍ വയ്യ. എപ്പോഴാണ് അവര്‍ നമ്മുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ സമയത്ത് സഹായകമാകുക എന്ന് നിര്‍വചിയ്ക്കാന്‍ കഴിയില്ല. ജയ്പൂരിലെ അഞ്ചുവയസുകാരിയായ ഈ പെണ്‍കുട്ടി ഏഴ് വയസുകാരനായ തന്റെ കളിക്കൂട്ടുകാരനെ ഈ ജന്മം മറക്കാന്‍ സാധ്യതയില്ല. കാരണം ആ കൂട്ടുകാരന് കാരണമാണ് കുട്ടിയ്ക്ക് ജീവനും ജീവിതവും തിരിച്ച് കിട്ടിയത്.
കൂട്ടുകാരിയെ വലിയൊരു അപകടത്തില്‍ നിന്നും രക്ഷിച്ച ഈ ഏഴുവയസുകാരന് ജയ്പ്പൂരില്‍ ഹീറോയായി മാറിയിരിയ്ക്കുകയാണ്. അഞ്ച് വയസുകാരിയെ ബലാത്സംഗത്തില്‍ നിന്നുമാണ് ഏഴു വയസുകാരന് രക്ഷിച്ചത്. സംഭവം നടന്നത് ഇങ്ങനെ...

കുട്ടികള്‍
ഏഴുവയസുകാരനും കൂട്ടുകാരും വീടിന് സമീപത്തുള്ള സ്ഥലത്ത് കളിയ്ക്കുകയായിരുന്നു. ഇതനിടെയാണ് അപരിചിതനായ ഒരാള്‍ കുട്ടികള്‍ക്കരികില്‍ എത്തി അഞ്ചു വയസുകാരിയെ അടുത്തേയ്ക്ക് വിളിച്ചത്

മിഠായി നല്കി
പെണ്‍കുട്ടിയ്ക്ക് മിഠായിയും ചോക്കലേറ്റും നല്കിയ അപരിചിതനായ യുവാവ് കുട്ടിയെ ഒപ്പം കൂട്ടി. കൂടുതല്‍ ചോക്കലേറ്റുകള്‍ നല്കാമെ്ന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ ഇയാള്‍ കൂട്ടിക്കൊണ്ട് പോയത്

സംശയം
അപരിചിതനായ യുവിനൊപ്പം കൂട്ടുകാരി പോകുന്നതില്‍ സംശയം തോന്നിയ ആണ്‍കുട്ടി ഉടന്‍ തന്നെ വിവരം തന്റെ മാതാപിതാക്കളെ അറിയിച്ചു. ഇവര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരേയും

തെരഞ്ഞു
എല്ലാവരും കൂടി കുട്ടിയെ തിരയുകയും സമീപത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തുകയായിരുന്നു. കുട്ടി കരയുകയായിരുന്നു. യുവാവ് പീഡിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോഴാണ് നാട്ടുകാര്‍ സ്ഥലത്തെത്തുന്നത്. യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ കൈയ്യോടെ പിടികൂടി. യുവാവ് ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പിന്നീടാണ് അറിയുന്നത്

വൈകിയിരുന്നെങ്കില്‍
ഒരു പക്ഷേ ആണ്‍കുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിക്കാതിരുന്നെങ്കില് പെണ്‍കുട്ടി കൊല്ലപ്പെടാന്‍ പോലും സാധ്യതയുണ്ടായിരുന്നു

മറക്കില്ല
ഈ കൂട്ടുകാരനെ ജീവിതത്തിലൊരിയ്ക്കലും അഞ്ചുവയസുകാരി മറക്കാന്‍ ഇടയില്ല
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications