പീഡന ദൃശ്യം പകര്‍ത്തി ബ്ലാക് മെയിലിംഗ്; ട്യൂഷന്‍ അധ്യാപകന്‍ പതിനെട്ടുകാരിയെ പീഡിപ്പിച്ചത് എട്ട് മാസം
മീററ്റ്: കാറില്‍ യാത്ര ചെയ്യവേ അമ്മയെയും പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെയും വാഹനം തടഞ്ഞ് വച്ച് ഒരു സംഘം പീഡിപ്പിച്ച വാര്‍ത്ത പുറത്തവന്നിട്ട് അധിക കാലമായിട്ടില്ല. മീററ്റില്‍ ട്യൂഷന്‍ അധ്യാപകനെതിരെ പീഡനത്തിന് കേസ് കൊടുത്തിരിക്കുകയാണ് പതിനെട്ടുകാരിയായ പെണ്‍കുട്ടി. ടൂഷന്‍ ക്ലാസിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് അധ്യാപകന്‍ അത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ബ്ലാക് മെയില്‍ ചെയ്‌തെന്നാണ് ആരോപണം.
കഴിഞ്ഞ ഞായറാഴ്ചയാണ് ബുലന്ദേശ്വരില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ കുര്‍ജ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്. കഴിഞ്ഞ എട്ട് മാസമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.

മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടക്ക് ട്യൂഷനെടുക്കുന്ന അധ്യാപകനാണ് പ്രതി. ഒരുതവണ ഇയാള്‍ പെണ്‍കുട്ടിയെ ബലമായി പീഡിപ്പിച്ചു. അവ മൊബൈല്‍ക്യാമറയില്‍ പകര്‍ത്തി വയ്ക്കുകയായിരുന്നു.
Read Also: പോലീസ് അസോസിയേഷന്‍ ഇടതുപക്ഷത്തിന്; നയിക്കുന്നത് വിജിലന്‍സ് കേസിലെ പ്രതി !
പുറത്ത് പറഞ്ഞാല്‍ ദൃശ്യങ്ങള്‍ ഇന്റര്‍ നെറ്റില്‍ അപ്‌ലോഡ് ചെയ്യുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. ഇങ്ങനെ നിരവധി തവണ ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. ഒടുവില്‍ സഹികെട്ട് കുട്ടി രക്ഷിതാക്കളോട് വിവരം അറിയിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഖുര്‍ജ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ വിജയ് പ്രകാശ് സിംഗ് പറഞ്ഞു.
Read Also: സിപിഎമ്മിനുമുണ്ട് ജാതി; 14 സിപിഎം എംഎല്‍എമാര്‍ രാജിവയ്ക്കണമെന്ന് കുമ്മനം...
പെണ്‍കുട്ടി പരാതി നല്‍കിയതറിഞ്ഞ് പ്രതി ഒളിവില്‍പോയിരിക്കുകയാണ്. ഇയാള്‍ക്കെതിരെ തിരച്ചില്‍ സക്തമാക്കിയിട്ടുണ്ടെന്നും വൈകാതെ പോലീസ് പിടിയിലാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും വിജയ് പ്രകാശ് സിംഗ് വ്യക്തമാക്കി.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications