കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിനുമുണ്ട് ജാതി; 14 സിപിഎം എംഎല്‍എമാര്‍ രാജിവയ്ക്കണമെന്ന് കുമ്മനം...

  • By Vishnu
Google Oneindia Malayalam News

കോഴിക്കോട്: നമുക്ക് ജാതിയില്ലെന്ന് പറയുന്ന സിപിഎമ്മിന്റെ പതിനാല് എംഎല്‍എമാര്‍ എങ്ങിനെ ജയിച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. സിപിഎമ്മിനും മന്ത്രി കടകംപള്ളി സുരേന്ദ്രനുമെതിരെ രൂക്ഷവിമര്‍ശനമാണ് കുമ്മനം കോഴിക്കോട് നടത്തിയത്.

ജാതിയില്ലെന്നു പറയുന്നതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ജാതി സംവരണത്തിലൂടെ ജയിച്ച് സിപിഎമ്മിന്റെ പതിനാല് എംഎല്‍മാര്‍ രാജിവയ്ക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. സര്‍ക്കാരിന് ജാതിയില്ലെന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ പറയുന്നത്. ജാതിയില്ലാത്തവര്‍ എന്തിനാണു വത്തിക്കാനിലേക്കു പോകുന്ന കേരള സംഘത്തില്‍ ക്രിസ്ത്യന്‍ മന്ത്രിമാരെയും എംഎല്‍എമാരെയും തിരഞ്ഞുപിടിച്ചു ചേര്‍ക്കുന്നതെന്നും കുമ്മനം ചോദിച്ചു.

kummanam

ക്ഷേത്രങ്ങള്‍ ആയുധപ്പുരകളാണെന്നു പറഞ്ഞ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ക്ഷേത്രങ്ങള്‍ പരിശോധിച്ച് ആയുധങ്ങള്‍ കണ്ടെത്തണം. മന്ത്രിക്കൊപ്പം പോകാന്‍ താനും തയാറാണ്. ഉന്നയിച്ച ആരോപണം തെളിയിക്കാന്‍ കടകംപള്ളിയെ വെല്ലുവിളിക്കുകയാണെന്നും കുമ്മനം പറഞ്ഞു.

Read Also: വിശന്ന് കരഞ്ഞ കുട്ടിയെ സിഐ പുറത്തേക്ക് വലിച്ച് മാറ്റി; രണ്ട് വയസുകാരിയോട് ക്രൂരത, വീഡിയോ...

ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ നടത്തി വരുന്ന അനധികൃത പ്രവര്‍ത്തനങ്ങളെ കുറിച്ച് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന. ക്ഷേത്രങ്ങള്‍ ആചാരങ്ങളുടേയും വിശ്വാസങ്ങളുടേയും കേന്ദ്രമാണ്.

വിശ്വാസികളെ ക്ഷേത്രങ്ങളില്‍ നിന്നും അകറ്റി, ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കി മാറ്റാനാണ് ആര്‍എസ്എസ് ശാഖയും ആയുധപരിശീലനവും നടത്തുക വഴി ശ്രമിക്കുന്നതെന്നും കടകംപള്ളി ആരോപിച്ചു.

എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടുകള്‍ ഹിന്ദുവിരുദ്ധമാണെന്നാണ് ബിജെപി ആരോപിക്കുന്നത്. അനാവശ്യ വിവാദങ്ങളുണ്ടാക്കി സിപിഎം ഹൈന്ദവ സമൂഹത്തെ അവഹേളിക്കുകയാണ്. ഓണത്തിന് പൂക്കളമൊരുക്കുന്നതും നിലവിളക്ക് ക്തതിക്കുന്നതും പ്രാര്‍ത്ഥന ചൊല്ലുന്നതുമൊല്ലാം ആചാരങ്ങളുടെയും ഭാരത സംസ്‌കാരത്തിന്റെയും ഭാഗമാണ്. സര്‍ക്കാര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിലൂടെ സിപിഎമ്മിന്റെ ഹൈന്ദവവിരുദ്ധതയാണ് തുറന്ന് കാട്ടുന്നതെന്നും ബിജെപി ആരോപിക്കുന്നു.

Read Also: വട്ടിയൂര്‍കാവില്‍ ടിഎന്‍ സീമയെ തോല്‍പ്പിച്ചത് സ്ഥാനാര്‍ത്ഥി മോഹം; ആ ജില്ലാ നേതാവ് ആര് ?

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
RSS Sakas in temple BJP State president Kummanam Rajasekharan challenge minister Kadakampally Surendran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X