ഐ സി എൽ ടൂർസ് ആൻറ് ട്രാവൽസ് ഇനി തൃശൂരിലും, നിരവധി ജനപ്രിയ ടൂർ പാക്കേജുകൾ
തൃശ്ശൂർ: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യാന്തര ടൂർ ഓപ്പറേറ്ററായ ഐ സി എൽ ടൂർസ് ആൻറ് ട്രാവൽസ് തൃശ്ശൂരിൽ പ്രവർത്തനം തൂടങ്ങി. ഐ സിഎൽ ഗ്രൂപ്പ് എം ഡിയും ചെയർമാനുമായ അഡ്വ. കെ ജി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഐ സി എൽ ടൂർസ് ആൻറ് ട്രാവൽസിൻറെ കേരളത്തിലെ ഹെഡ് ഓഫിസ് ആണ് തൃശ്ശൂരിൽ പ്രവർത്തനം ആരംഭിച്ചത്. തൃശ്ശൂരിൽ അഞ്ച് ഓഫിസുകൾ കൂടി ഉടനെ പ്രവർത്തനം ആരംഭിക്കുമെന്ന് കെ ജി അനിൽകുമാർ പറഞ്ഞു.
ഈ സാമ്പത്തിക വർഷത്തിൽ തന്നെ കൊച്ചി ഉൾപ്പടെയുള്ള കേരളത്തിലെ പ്രധാന നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് ഐ സി എൽ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.2018 മുതൽ യു എ ഇയിൽ പ്രവർത്തിക്കുന്ന ഐ സി എൽ ടൂർസ് ആൻറ് ട്രാവൽസിന് ഐക്യരാഷ്ട്രയുടെ വേൾസ് ടൂറിസം ഓർഗനൈസേഷനിൽ ( UNWTO) അഫിലിയേഷനുണ്ട്.

ഫോട്ടോ: ഐ സി എൽ ടൂർസ് ആൻറ് ട്രാവൽസിൻറെ കേരളത്തിലെ ഹെഡ് ഓഫിസ് തൃശ്ശൂരിൽ ഐ സി എൽ ഗ്രൂപ്പ് സി എം ഡി അഡ്വ. കെ ജി അനിൽകുമാർ ഉദ്ഘാടനം ചെയ്യന്നു. ചേമ്പർ ഓഫ് കൊമേഴ്സ് സെക്രട്ടറി സോളി തോമസ്, ഐ സി എൽ ടൂർസ് ആൻറ് ട്രാവൽസ് എം ഡി ഉമ അനിൽകുമാർ, മേയർ എം കെ വർഗീസ്, കെ ബാലചന്ദ്രൻ എം എൽ എ എന്നിവർ സമീപം.
ലുലുവിനെ കടത്തി വെട്ടി ജോയ് ആലുക്കാസ്, തൃശൂരിൽ ഗോൾഡ് ടവർ, ട്വിൻ ടവറിനേക്കാളും മേലെ
യു എ ഇയിൽ ഡെസേർട്ട് സഫാരി ടൂറിസത്തിലും മറൈൻ ടൂറിസത്തിലും നിർണായക പങ്കാളിത്വം വഹിക്കുന്നതിനോടൊപ്പം, പാക്കേജ് ടൂറിസം, ടിക്കറ്റ് ബുക്കിങ്ങ്, വിസ സർവ്വീസ് സേവനങ്ങളും ഐ സി എൽ ടൂറിസം ആൻറ് ട്രാവൽസ് നൽകുന്നുണ്ട്. ഇതിനായി വിസ സർവീസ് കേന്ദ്രമായ അമർ ( AMER) സെൻറർ ഐ സി എല്ലിൻറെ കീഴിൽ ദുബായിൽ പ്രവർത്തിക്കുന്നുണ്ട്.
മലയാളികളുടെ സഞ്ചാര പ്രിയം കണക്കിലെടുത്ത് നിരവധി ജനപ്രിയ വിദേശ ടൂറിസം കേന്ദ്രങ്ങളിലേക്ക് അവധിക്കാല പാക്കേജുകൾ ഐ സി എൽ ടൂർസ് ആൻറ് ട്രാവൽസ് ഒരുക്കിയിട്ടുണ്ടെന്ന് ഐ സി എൽ ടൂർസ് ആൻറ് ട്രാവൽസ് എം ഡി ഉമ അനിൽകുമാർ പറഞ്ഞു.
തൃശ്ശൂർ മേയർ എം കെ വർഗീസ്, കെ.ബാലചന്ദ്രൻ എം എൽ എ, ചേമ്പർ ഓഫ് കൊമേഴ്സ് സെക്രട്ടറി സോളി തോമസ് എന്നിവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു. ഭിന്നശേഷിക്കാരായ 10 വിദ്യാർത്ഥികൾക്ക് ആദ്യമായി വിമായ യാത്ര നടത്തുന്നതിന് വേണ്ടിയുള്ള ടിക്കറ്റുകൾ ചടങ്ങിൽ കൈമാറി.












Click it and Unblock the Notifications