ലുലുവിനെ കടത്തി വെട്ടി ജോയ് ആലുക്കാസ്, തൃശൂരിൽ ഗോൾഡ് ടവർ, ട്വിൻ ടവറിനേക്കാളും മേലെ
തൃശൂർ: കേരളത്തിന്റെ വ്യാവസായിക രംഗത്ത് അഭിമാനമാണ് എംഎ യൂസഫ് അലിയും ലുലു ഗ്രൂപ്പും. 35 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 30 നിലകളിലായി ഹൈടെക് ഐടി ഇരട്ട ടവര്‍ ആണ് ലുലു ഗ്രൂപ്പ് കൊച്ചിയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇത് കൂടാതെ കൊച്ചി ഇന്‍ഫോപാര്‍ക്ക് ഫേസ് 2ല്‍ 500 കോടിയുടെ പുതിയ നിക്ഷേപം നടത്താനും ലുലു ഗ്രൂപ്പ് ഒരുങ്ങുന്നു.
ഒരു വശത്ത് ലുലു ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐടി ടവര്‍ കെട്ടിപ്പൊക്കുമ്പോള്‍ മറ്റൊരു വശത്ത് സംസ്ഥാനത്തെ ഏറ്റവും ഉയരമുളള കെട്ടിടം നിര്‍മ്മിക്കാന്‍ പോവുകയാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ്. തൃശൂരിലാണ് ജോയ് ആലുക്കാസ് ഗോള്‍ഡ് ടവര്‍ എന്ന പേരില്‍ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്.

ഇന്‍വെസ്റ്റ്‌മെന്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ ഇതുമായി ബന്ധപ്പെട്ട താല്‍പര്യപത്രം ആലുക്കാസ് സമര്‍പ്പിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് വ്യക്തമാക്കുന്നു. കൊച്ചിയിലെ ലുലുവിന്റെ ട്വിന്‍ ടവറിന് 142 മീറ്ററാണ് ഉയരമെങ്കില്‍ തൃശൂരില്‍ ആലുക്കാസിന്റെ കെട്ടിടം ഉയരുന്നത് 189 മീറ്റര്‍ ഉയരത്തിലാണ്. 49 നിലകളാണ് ആലുക്കാസിന്റെ ഗോള്‍ഡ് ടവറിന് ഉണ്ടാവുക. 400 കോടി രൂപയാണ് ഈ പദ്ധതിയുടെ നിര്‍മ്മാണച്ചിലവ് കണക്കാക്കുന്നത്. ഇത് കൂടാതെ ആയിരം കോടിയുടെ ആശുപത്രി നിര്‍മ്മാണത്തിനുളള താല്‍പര്യപത്രവും നിക്ഷേപ സംഗമത്തില്‍ ആലുക്കാസ് സമര്‍പ്പിച്ചിരുന്നതായും മന്ത്രി പി രാജീവ് വ്യക്തമാക്കുന്നു.
സ്വര്‍ണാഭരണ വ്യവസായ രംഗത്ത് പകരം വെയ്ക്കാനില്ലാത്ത പേരുകളില്‍ ഒന്നാണ് ജോയ് ആലുക്കാസിന്റേത്. ജോയ് ആലുക്കാസ് നയിക്കുന്ന കമ്പനി ജോയ് ആലുക്കാസ് ലൈഫ്‌സ്റ്റൈല്‍ ഡെവലപ്പേഴ്‌സ് എന്ന സംരഭത്തിലൂടെയാണ് റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് കൂടി കാലെടുത്ത് വെച്ചത്. ഗോള്‍ഡ് ടവര്‍ കമ്പനിയുടെ അഭിമാന പദ്ധതികളിലൊന്നാണ്. കാക്കനാട് 2018ല്‍ ഒരു ഗോള്‍ഡ് ടവര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 22 നിലയുളള ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളാണ് ഗോള്‍ഡ് ടവറിലുളളത്.
ജോയ് ആലുക്കാസിന്റെ നാട് കൂടിയാണ് തൃശൂര്‍. സ്വന്തം നാടിന്റെ വികസനത്തിന് കൂടിയാണ് ജോയ് ആലുക്കാസ് ചുക്കാന്‍ പിടിക്കുന്നത്. പുതിയ ഗോള്‍ഡ് ടവര്‍ പൂര്‍ത്തിയാകുന്നതോടെ അത് കേരളത്തിലെ തന്നെ ഏറ്റവും ഉയരമുളള റെസിഡന്‍ഷ്യല്‍ കെട്ടിടമെന്ന റെക്കോര്‍ഡും സ്വന്തമാക്കും. വളരെ പ്രീമിയം ലെവലിലുളള സൗകര്യങ്ങളായിരിക്കും ഗോള്‍ഡ് ടവറില്‍ ഉണ്ടാവുക.
ആലുക്കാസ് ഗ്രൂപ്പ് പലതായി പിളര്‍ന്നതിന് ശേഷം 2001ലാണ് സ്ഥാപകനായ വര്‍ഗീസ് ആലുക്കാസിന്റെ 5 ആണ്‍മക്കളില്‍ ഒരാളായ ജോയ് ആലുക്കാസ് അതേ പേരില്‍ കമ്പനിയെ റീബ്രാന്‍ഡ് ചെയ്യുന്നത്. ജോസ് ആലുക്കാസ് എന്ന പേരില്‍ മറ്റൊരു സഹോദരനും ബിസിനസ്സ് രംഗത്തുണ്ട്. ജോയ് ആലുക്കാസ് ഫൗണ്ടേഷനെ നയിക്കുന്നത് ജോയിയും ഭാര്യ ജോളി ജോയിയും ചേര്‍ന്നാണ്. മകന്‍ ജോണ്‍ പോള്‍ ആലുക്കാസ് കമ്പനിയുടെ അന്താരാഷ്ട്ര ബിസിനസ്സ് കൈകാര്യം ചെയ്യുന്നു. 2023ലെ ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് പ്രകാരം ജോയ് ആലുക്കാസിന്റെ ആസ്തി 4.4 ബില്യണ്‍ ഡോളര്‍ ആണ്. രാജ്യത്തെ ഏറ്റവും ധനികനായ സ്വര്‍ണവ്യാപാരിയും ലോകത്തെ ധനികരില്‍ 712ാമനുമാണ് ജോയ് ആലുക്കാസ്.












Click it and Unblock the Notifications