കെഎൽഎം ആക്‌സിവ ഫിൻവെസ്‌റ്റിന്റെ പുതിയ ആസ്ഥാന മന്ദിരം കൊച്ചിയിൽ ഉദ്ഘാടനം ചെയ്‌ത് പ്രതിപക്ഷ നേതാവ്
കൊച്ചി: ഇന്ത്യയിലെ മുൻനിര ധനകാര്യ സ്ഥാപനമായ കെഎൽഎം ആക്‌സിവ ഫിൻവെസ്‌റ്റിന്റെ പുതിയ ആസ്ഥാന മന്ദിരം-കെഎൽഎം ഗ്രാൻഡ് എസ്‌റ്റേറ്റ് കൊച്ചിയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്‌തു. വിപണിയിൽ പണലഭ്യത ഉറപ്പാക്കുകയും പണം ക്രയവിക്രയം സജീവമായി നടക്കുന്ന സമ്പദ്ഘടന സൃഷ്‌ടിക്കാൻ സഹായിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ വിഡി സതീശൻ പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടികെഎ നായർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ ടെന്നിസ് ഇതിഹാസം സാനിയ മിർസ സെലബ്രിറ്റി ഗസ്‌റ്റായും പങ്കെടുത്തു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തി. കൊച്ചി മേയർ എം. അനിൽകുമാർ, ഉമ തോമസ് എംഎൽഎ എന്നിവർ വിശിഷ്‌ടാതിഥികളായിരുന്നു.

ഇസാഫ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ പോൾ തോമസ് കെഎൽഎം അരീന ഉദ്ഘാടനം ചെയ്‌തു. സിന്തൈറ്റ് ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്‌ടർ അജു ജേക്കബ് മാനേജ്മെന്റ് ട്രെയിനിങ്ങ് ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു. കെഎൽഎം ആക്‌സിവ ചെയർമാൻ ടിപി ശ്രീനിവാസൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടിവ് ഡയറക്‌ടർ ഷിബു തെക്കുംപുറം ആമുഖ പ്രസംഗം നടത്തി.
ഡയറക്ടർമാരായ എംപി ജോസഫ്, എബ്രഹാം തര്യൻ, പ്രൊഫ. കെഎം കുര്യാക്കോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. തിരഞ്ഞെടുത്ത മികച്ച ടെന്നീസ് പ്രതിഭകൾക്ക് കളിയുപകരണങ്ങൾ നൽകുന്ന 'എയ്‌സ്' പദ്ധതിക്കും ചടങ്ങിൽ തുടക്കമായി.
5 നിലകളിലായി 25,000 സ്ക്വയർ ഫീറ്റിൽ പണിതീർത്ത കോർപ്പറേറ്റ് ഓഫീസിൽ ആയിരിക്കും ഇനി കെഎൽഎം ആക്‌സിവയുടെ എല്ലാ ഡിവിഷനുകളും പ്രവർത്തിക്കുക. അയ്യായിരത്തിൽ അധികം ബ്രാഞ്ചുകളെ ഏകോപിപ്പിക്കുവാൻ ഇവിടുത്തെ കേന്ദ്രീകൃത സംവിധാനത്തിലൂടെ സാധിക്കും.
കെഎൽഎം അരീന, മാനേജ്മെന്റ് ട്രെയിനിങ് ഇൻസ്‌റ്റിറ്റ്യൂട്ട്, ബിസിനസ് ഫെസിലിറ്റേഷൻ സെൻ്റർ, എച്ആർ ലോഞ്ച് തുടങ്ങിയ വിപുലമായ സൗകര്യങ്ങളോടെയാണ് കോർപ്പറേറ്റ് ഓഫീസ് സജ്ജമാക്കിയിട്ടുള്ളത്. കമ്പനിയുടെ അതിവേഗ വളർച്ചയുടെ ഭാഗമായാണ് പുതിയ ആസ്ഥാന മന്ദിരം തുറക്കുന്നത്.
കെഎൽഎം ആക്‌സിവയുടെ രജത ജൂബിലി വർഷമാണിത്. വിദേശ രാജ്യങ്ങളിലേക്കുള്ള വിപുലീകരണ പദ്ധതികളും ഇന്നത്തെ ചടങ്ങിൽ പ്രഖ്യാപിച്ചു. മൈക്രോ ഫിനാൻസിന് മാത്രമായുള്ള എൻബിഎഫ്‌സി തുടങ്ങുന്ന കാര്യവും കമ്പനി ചടങ്ങിൽ വെളിപ്പെടുത്തി.












Click it and Unblock the Notifications