കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് വര്‍ഷം പിന്നിട്ട് പുല്‍വാമ ഭീകരാക്രമണം: നഷ്ടമായത് 40 ധീര സൈനികരെ, ഇന്ത്യയുടെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: രാജ്യം എക്കാലത്തവും ഓര്‍ത്തുവെക്കുന്ന പുല്‍വാമ ഭീകരാക്രമണം നടന്ന് ഇന്ന് മൂന്ന് വര്‍ഷം തികയുകയാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ വീര്യം ഒരിക്കല്‍ കൂടി പാകിസ്താന്‍ അറിഞ്ഞതും ഈ സംഭവത്തിന് ശേഷമാണ്. 2019ലാണ് പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടായത്. രാജ്യത്തിന് നഷ്ടമായത് നാല്‍പ്പത് സൈനികരെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീരമൃത്യു വരിച്ച സൈനികര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ആ സൈനികരുടെ ധീരതയും ജീവത്യാഗവും ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുകയും ശക്തമായതും സമാധാനം പുലരുന്നതുമായ ഒരു രാജ്യത്തിനായി പ്രവര്‍ത്തിക്കാന്‍ സഹായകരമാവുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി കുറിച്ചു. 30 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ ഭീകരാക്രമണം കൂടിയായിരുന്നു പുല്‍വാമയില്‍ നടന്നത്.

ഗോവയില്‍ കോണ്‍ഗ്രസ് രണ്ട് തട്ടില്‍, ആ പ്രഖ്യാപനം രാഹുല്‍ നടത്തണം, ബിജെപിക്ക് നേട്ടം കേന്ദ്രത്തില്‍ഗോവയില്‍ കോണ്‍ഗ്രസ് രണ്ട് തട്ടില്‍, ആ പ്രഖ്യാപനം രാഹുല്‍ നടത്തണം, ബിജെപിക്ക് നേട്ടം കേന്ദ്രത്തില്‍

1

എന്താണ് പുല്‍വാമയില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. എല്ലാവരും അത് ഓര്‍ക്കുന്നുണ്ടെങ്കിലും ഒരിക്കല്‍ കൂടി അത് വിശദീകരിക്കാം. പുല്‍വാമയിലെ അവന്തിപോറയില്‍ സ്‌ഫോടക വസ്തുകള്‍ നിറച്ച വാഹനം ജമ്മു-ശ്രീനഗര്‍ ഹൈവേയിലേക്ക് പ്രവേശിക്കുകയും, ഇത് സൈനിക വാഹനവ്യൂഹത്തിലൊരു വാഹനത്തെ മറികടക്കുകയും പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ആറാമത്തെ ബസ് കൂടി തകര്‍ന്നു. നാല്‍പ്പത് സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 39 പേരും വാഹനവ്യൂഹത്തിലെ അഞ്ചാമത് ബസ്സിലുള്ളവരായിരുന്നു. ആറാമത്തെ ബസ്സിലുണ്ടായിരുന്ന അഞ്ചോളം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

78 വാഹനങ്ങളുടെ വലിയൊരു നിര തന്നെയായിരുന്നു ഹൈവേയിലൂടെ സഞ്ചരിച്ചിരുന്നത്. 2547 ജവാന്മാരാണ് മൊത്തമുണ്ടായിരുന്നത്. ജമ്മുവിലെ ക്യാമ്പില്‍ നിന്ന് പുലര്‍ച്ചെ മൂന്നര മണിയോടെയാണ് യാത്ര തിരിച്ചത്. ഇതില്‍ പലരും അവധി കഴിഞ്ഞ് തിരിച്ചെത്തിയവരായിരുന്നു. പലര്‍ക്കും ഡ്യൂട്ടി സ്ഥലത്തേക്ക് പോകേണ്ടി വാഹനമായിരുന്നു ഇത്. ഭീകരാക്രമണം ഇന്ത്യയില്‍ വലിയ ചര്‍ച്ചയായി. പാകിസ്താനില്‍ നിന്നുള്ള ഭീകരരാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കി. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നല്‍കി. കണ്ണീരിന് പ്രതികാരം ചെയ്യുമെന്ന് മോദി പറഞ്ഞു. സ്ഥലവും സന്ദര്‍ഭവും നോക്കി തിരിച്ചടി നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

നിങ്ങളിലുള്ള അതേ ദേഷ്യവും വികാരവും എന്റെയുള്ളിലും ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. രാജ്യത്താകെ ഭീകരാക്രമണത്തിനെതിരെ പ്രതിഷേധവും നടന്നിരുന്നു. ആക്രമണം നടന്ന് 12 ദിവസത്തിന് ശേഷം ഇന്ത്യ തിരിച്ചടിച്ചു. ഫെബ്രുവരി 26ന് പാകിസ്താന്‍ ചെന്നായിരുന്നു ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്. ബാലാകോട്ടിലുള്ള ജെയ്‌ഷെ മുഹമ്മദ് ക്യാമ്പ് ബോംബിട്ട് തകര്‍ത്തു. ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍ക്കും ഇന്ത്യ തുടക്കമിട്ടു. മെയ് ഒന്നിന് ആ പ്രഖ്യാപനം വരികയും ചെയ്തു. ഐക്യരാഷ്ട്രസഭയിലെ നീക്കങ്ങളും നിര്‍ണായകമായി.

ദേശീയ അന്വേഷണ ഏജന്‍സി 13500 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. മസൂദ് അസ്ഹര്‍ അടക്കമുള്ള ഭീകരര്‍ക്കെതിരെയായിരുന്നു ഇതില്‍ പരാമര്‍ശങ്ങളുണ്ട്. ഇലക്ട്രോണിക് തെളിവുകളും ചേര്‍ത്താണ് ഭീകരാക്രമണത്തില്‍ എന്‍ഐഎ വഴിത്തിരിവുണ്ടായത്. തീവ്രവാദികളും അവരോട് അനുതാപമുള്ളവരും അറസ്റ്റ് ചെയ്യപ്പെട്ടു. ആക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ ഇതേ ആക്രമണം ആവര്‍ത്തിക്കാനുള്ള ശ്രമം തകര്‍ത്തതായും സൈന്യം അവകാശപ്പെട്ടിരുന്നു.

സിദ്ദുവിനെ കൊണ്ട് തോറ്റു, രാഹുല്‍ പറഞ്ഞിട്ടും അടങ്ങുന്നില്ല, അമൃത്‌സറില്‍ പാലം വലിക്കും?സിദ്ദുവിനെ കൊണ്ട് തോറ്റു, രാഹുല്‍ പറഞ്ഞിട്ടും അടങ്ങുന്നില്ല, അമൃത്‌സറില്‍ പാലം വലിക്കും?

Recommended Video

cmsvideo
പുല്‍വാമയില്‍ വീരമൃത്യുവരിച്ച മേജറുടെ ഭാര്യ Indian Armyയിൽ | Oneindia Malayalam

English summary
pulwama attack: what happened on 2019 feb 14, and how india responded
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X