Get Updates
Get notified of breaking news, exclusive insights, and must-see stories!

'32000 കേരളീയ വനിതകൾ എന്നത് ഒറ്റയടിക്ക് 3 വനിതകൾ ആയി, ആക്കിയിട്ടുണ്ട് സംഘികൾ', പരിഹസിച്ച് ബൽറാം

റിലീസിന് മുന്‍പ് തന്നെ വലിയ വിവാദമായിരിക്കുകയാണ് കേരള സ്റ്റോറി എന്ന ചിത്രം. മതംമാറ്റി ഐഎസില്‍ ചേര്‍ക്കപ്പെട്ട കേരളത്തിലെ 32000 യുവതികളുടെ ഹൃദയഭേദകമായ കഥ എന്ന അവകാശവാദത്തോടെ എത്തിയ ചിത്രത്തിന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. 32,000 യുവതികൾ കേരളത്തിൽ നിന്ന് ഇത്തരത്തിൽ മതപരിവർത്തനം ചെയ്യപ്പെട്ടു എന്നുളള അവകാശ വാദമാണ് ചോദ്യം ചെയ്യപ്പെട്ടത്.

വിവാദം ശക്തമായതോടെ ട്രെയിലറിന് കീഴിലുളള 32,000 പെണ്‍കുട്ടികള്‍ എന്നുളളത് 3 ആയി തിരുത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മലയാളികൾ ഒരുമിച്ച് നിന്നാൽ കേരളത്തിന് എതിരെയുളള ഇത്തരം പ്രൊപ്പഗാണ്ടകൾ പൊളിക്കാനാകുമെന്ന് കോൺഗ്രസ് നേതാവ് വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

kerala story

വിടി ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പ്: 32,000 കേരളീയ വനിതകൾ എന്നത് ഒറ്റയടിക്ക് 3 വനിതകൾ ആയിട്ടുണ്ട്. അല്ല, ആക്കിയിട്ടുണ്ട് സംഘികൾ. ആക്കേണ്ടി വന്നിട്ടുണ്ട് സംഘികൾക്ക്. ആത്മാഭിമാനമുള്ള മലയാളികൾ ഒത്തൊരുമിച്ച് നിന്നാൽ നാടിനെതിരെയുള്ള, നാട്ടിലെ സൗഹാർദ്ദപരമായ സാമൂഹിക സഹവർത്തിത്തത്തിനെതിരെയുള്ള ഏത് സംഘി പ്രൊപ്പഗാണ്ടയ്ക്കും ഇതായിരിക്കും ഗതി. ഈ ഒത്തൊരുമയാണ് കേരളത്തിന്റെ യഥാർത്ഥ സ്റ്റോറി.

ഇനി വേറെ ചില കണക്കുകൾ പറയാം: കേരളത്തിൽ നിന്നല്ല ലോകമെമ്പാടും നിന്ന് ഐഎസ്ഐഎസിലേക്ക് പോയ ആകെ ആളുകളുടേതായി അനുമാനിക്കുന്ന സംഖ്യ 40,000 ആണ്. 85ഓളം രാജ്യങ്ങളിൽ നിന്നാണ് ഇത്രയും ആളുകൾ പോയിട്ടുള്ളത്. ഫ്രാൻസിൽ നിന്നും റഷ്യയിൽ നിന്നുമൊക്കെയാണ് ഇതിൽ കൂടുതൽ പേരും. ഇന്ത്യയിൽ ഐസിസ് സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആകെ കേസുകൾ ഏതാണ്ട് 180 ആണ്.

ഇന്ത്യൻ വംശജരായ 66 പേർ ഐസിസിലുണ്ട് എന്നാണ് 2021ൽ അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് റിപ്പോർട്ടിൽ കണക്കാക്കിയിരിക്കുന്നത്. ഏതായാലും ഐസിസിലെ ആകെ അംഗങ്ങളുടെ 0.5 ശതമാനം പോലും ആളുകൾ 142 കോടി ജനസംഖ്യയുള്ള ഇന്ത്യയിൽ നിന്നല്ല, നമ്മൾ അഫ്ഗാനിസ്ഥാന്റെ അടുത്ത് കിടക്കുന്ന ഒരു രാജ്യമായിട്ടും!

എന്നാൽ ആർഷ ഭാരതത്തിലെ ഒരു പാവം "സാംസ്ക്കാരിക സംഘടന"യായ, സമാധാനത്തിന് നോബേൽ സമ്മാനത്തിന് വരെ അർഹതയുള്ള, ആർഎസ്എസിലേക്ക് പോയവരുടെ എണ്ണമായി ആ സംഘടന സ്വയം അവകാശപ്പെടുന്നത് 50 മുതൽ 60 ലക്ഷം വരെ എന്നാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+