Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്വത്തിനെകുറിച്ചോ മകളെ ചൊല്ലിയോ ഒരിടത്തും വിഴുപ്പലക്കിയില്ല; മഞ്ജു തികഞ്ഞ പോരാളി'; വൈറല്‍ കുറിപ്പ്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഞ്ജു വാര്യയുടെ പേരും ചര്‍ച്ചയാകുന്നുണ്ട്. മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള പ്രശ്‌നങ്ങളെ കുറിച്ചാണ് ചര്‍ച്ചകള്‍ ഉയര്‍ന്നത്. വിവാദങ്ങളും ചര്‍ച്ചകളും ഉയരുമ്പോഴും താരം ഇപ്പോഴും നിശബ്ദയാണ്.

Recommended Video

cmsvideo
    സ്വത്തിനെകുറിച്ചോ മകളെ ചൊല്ലിയോ ഒരിടത്തും വിഴുപ്പലക്കിയില്ല മഞ്ജു, ബഹുമാനം മാത്രം | Oneindia

    ഇതുവരെ ഒരു വിഷയത്തിലും മഞ്ജു പ്രതികരിച്ചിട്ടില്ല. എന്നാല്‍ മഞ്ജുവിന്റെ ഈ നിശബ്ദതയ്ക്ക് ബഹുമാനമുണ്ടെന്നും അതിലൂടെ മഞ്ജുവിനോടുള്ള ബഹുമാനം കൂടുകയാണെന്നുമാണ് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പ്രതികരിച്ചത്.

    1

    എന്നാല്‍ ഇപ്പോഴിതാ മഞ്ജു വാര്യരെ കുറിച്ചുള്ള ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അഭിനേത്രി എന്ന നിലയ്ക്ക് ഞങ്ങളെയോ നിങ്ങളെയോ സാറ്റിസ്‌ഫൈ ചെയ്യാതെ പോയാലും മഞ്ജു എന്ന തികഞ്ഞ പോരാളിയുടെ പ്രഭയ്ക്ക് എന്നും മാറ്റ് കൂടുകയേ ഉള്ളുവെന്ന് ശരണ്യ രാജ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

    2

    നിങ്ങള്‍ അഭിനയത്തേക്കാള്‍ മികവ് തെളിയിച്ചത് ജീവിതത്തിലാണ്. നിങ്ങളുടെ മകള്‍ക്ക് മാത്രമല്ല ,അതിജീവനം എന്ന കല പഠിക്കാന്‍ നിങ്ങളേക്കാള്‍ മികച്ച മോഡലിനെ സ്ത്രീ സമൂഹം ഒന്നടങ്കം കണ്ടിട്ടുമില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

    3

    ഈ പുഴയും കടന്ന് , കന്‍മദം , സമ്മര്‍ ഇന്‍ ബത്‌ലഹേം , ആറാം തമ്പുരാന്‍ , കണ്ണെഴുതിപൊട്ടും തൊട്ട് , തുടങ്ങി അനേകം ചിത്രങ്ങള്‍ ചെയ്ത മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയെ വെച്ച് നോക്കുമ്പോള്‍ ,അവരുടെ തിരിച്ചുവരവില്‍ അഭിനയിച്ച കഥാപാത്രങ്ങളിലൊക്കെയും കുറച്ച് സ്വാഭാവികത കുറഞ്ഞ് പോയോ എന്ന് പലപ്പോളും തോന്നിയുണ്ട്.

    4

    കുറേ കഥാപാത്രങ്ങള്‍ റോങ്ങ് ചോയ്‌സുകള്‍ ആയിരുന്നു എന്നും തോന്നാറുണ്ട് ,ഒടിയന്‍ ,നീര്‍മാതളം ഉള്‍പ്പെടെ. പക്ഷേ ഈ കാലം കൊണ്ട് ഒരു വ്യക്തിയെന്ന നിലയില്‍ , അവര്‍ കൈവരിച്ചിരിക്കുന്ന സംയമനം ഒരു പര്‍വതത്തേക്കാള്‍ ഉയരത്തില്‍ മഞ്ജുവിനെ വളര്‍ത്തിയിരിക്കുന്നു എന്ന് എഴുതാതെ വയ്യ....

    5

    അവരെ ദ്രോഹിച്ച മനുഷ്യരുടെ ,നാല് പാടും നിന്ന് തീ കത്തുമ്പോള്‍, അതിനിടയ്ക്ക് അവര്‍ ചിരിച്ച് നില്‍ക്കുന്നത് ബാഹുബലിയിലെ പട്ടാഭിഷേകരംഗത്തില്‍ വാനോളം ഉയര്‍ന്നു പൊങ്ങുന്ന ആ സ്വര്‍ണ പ്രതിമയേക്കാള്‍ പ്രഭയോടെ ആണ്....! ജീവിതത്തില്‍ കണ്ണീര് കുടിപ്പിച്ച ഒരാള്‍ക്കെതിരെ പരസ്യമായോ രസഹ്യമായോ പ്രതികരിക്കാതിരിക്കാന്‍ മനുഷ്യനായ് ജനിച്ച മറ്റേതെങ്കിലുമൊരാള്‍ക്ക് കഴിയുമോ...??

    6

    അറിയാതെ പോലും ഒരിടത്തും അവരൊന്നും പറഞ്ഞ് പോകുന്നില്ല. ഇന്റര്‍വ്യൂ ചെയ്യാന്‍ വരുന്നവരുടെ കൊനഷ്ട് ചോദ്യങ്ങള്‍ക്ക് അവര്‍ അളന്ന് തൂക്കി കൊടുക്കുന്ന ഉത്തരങ്ങളില്‍ നിന്ന് , പോലും ഒരു ചാനലുകാരനും ഒന്നും ചോര്‍ത്തിക്കൊണ്ടുപോയില്ല നാളിതുവരെയ്ക്കും.........
    അവരുടെ മകളെ ചൊല്ലിയോ, സ്വത്തിനെയോ, ഭാവിയെയോ, ഒന്നിനെ ചൊല്ലിയും അവര്‍ ഒരിടത്തും വിഴുപ്പലക്കിയില്ല.....!

    7

    നിങ്ങളഭിനയിക്കുന്ന നൂറ് ചിത്രങ്ങളില്‍ ഒരെണ്ണംപോലും അഭിനേത്രി എന്ന നിലയ്ക്ക് ഞങ്ങളെയോ നിങ്ങളെയോ സാറ്റിസ്‌ഫൈ ചെയ്യാതെ പോയാലും മഞ്ജു എന്ന തികഞ്ഞ പോരാളിയുടെ പ്രഭയ്ക്ക് എന്നും മാറ്റ് കൂടുകയേ ഉള്ളു.... !

    8

    നിങ്ങള്‍ അഭിനയത്തേക്കാള്‍ മികവ് തെളിയിച്ചത് ജീവിതത്തിലാണ്....നിങ്ങളുടെ മകള്‍ക്ക് മാത്രമല്ല ,അതിജീവനം എന്ന കല പഠിക്കാന്‍ നിങ്ങളേക്കാള്‍ മികച്ച മോഡലിനെ സ്ത്രീ സമൂഹം ഒന്നടങ്കം കണ്ടിട്ടുമില്ല .... മഞ്ജു തുടങ്ങിവെച്ച സംയമനത്തിന്റെ ഭാഷ , നിശബ്ദ പോരാട്ടങ്ങളുടെ മൂര്‍ച്ച , ഒരു പുതിയ സംസ്‌കാരത്തിന്റെ തുടക്കമാണ്.. സത്യത്തിന്റെ , വാശിയുടെ , അതിജീവനത്തിന്റെ ....

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+