''സുന്ദരനാണല്ലോ.. എന്താണ് കല്യാണം കഴിക്കാത്തത്''? രാഹുൽ ഗാന്ധിയോട് പെൺകുട്ടി, രാഹുലിന്റെ മറുപടി ഇങ്ങനെ
ഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തെ ദി മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ ആരെന്ന് ചോദിച്ചാല്‍ അത് രാഹുല്‍ ഗാന്ധി തന്നെ. രാഹുലിന് നേര്‍ക്ക് പലപ്പോഴും കൗതുകത്തോടെ ഉയര്‍ന്ന് വന്നിട്ടുളള ചോദ്യമാണ് എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്നത്. ഈ വര്‍ഷം 53 വയസ്സ് തികഞ്ഞ രാഹുല്‍ ഗാന്ധിക്ക് പക്ഷേ വിവാഹം കഴിക്കാനുളള ആലോചനയേ ഇല്ലെന്ന് വേണം കരുതാന്‍.
കഴിഞ്ഞ ദിവസവും രാഹുലിന് നേര്‍ക്ക് വിവാഹത്തെ കുറിച്ചുളള ചോദ്യം ഉയര്‍ന്ന് വന്നു. രാജസ്ഥാന് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജയ്പൂരില്‍ എത്തിയ രാഹുല്‍ ഗാന്ധി മഹാറാണി കോളേജിലെ വിദ്യാര്‍ത്ഥിനികളുമായി സംവദിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ സ്കിന്‍ കെയര്‍ എങ്ങനെയാണ്, ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണ് എന്ന് തുടങ്ങി എന്താണ് വിവാഹം കഴിക്കാത്തത് എന്ന് വരെ നീണ്ടു പെണ്‍കുട്ടികളുടെ ചോദ്യങ്ങള്‍.

താങ്കള്‍ കാഴ്ചയില്‍ വളരെ സ്മാര്‍ട്ടും സുന്ദരനുമാണല്ലോ. എന്നിട്ടും എന്ത് കൊണ്ടാണ് ഇതുവരെയും വിവാഹത്തെ കുറിച്ച് ആലോചിക്കാതിരുന്നത് എന്നാണ് ഒരു പെണ്‍കുട്ടി രാഹുല്‍ ഗാന്ധിയോട് ചോദിച്ചത്. രാഹുല്‍ ഗാന്ധി നല്കിയ മറുപടി ഇങ്ങനെ: കാരണം ഞാന്‍ പൂര്‍ണമായും എന്റെ ജോലിയിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും മുഴുകിയിരിക്കുകയാണ്.
രാഹുലിന് ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണെന്നായിരുന്നു അടുത്ത ചോദ്യം. പാവയ്ക്കയും പയറും ചീരയും ഒഴികെയുളളതെന്തും ഇഷ്ടമാണെന്ന് മറുപടി. രാഹുലിന് പോകാന്‍ ഇഷ്ടമുളള സ്ഥലം ഏതാണ് എന്നാണ് മറ്റൊരാള്‍ക്ക് അറിയേണ്ടിയിരുന്നത്. ഇതുവരെ താന്‍ പോകാത്ത ഏത് സ്ഥലവും ഇഷ്ടമാണെന്നും എപ്പോഴും പുതിയ സ്ഥലങ്ങള്‍ കാണാനാണ് താല്പര്യം ന്നെും രാഹുല്‍ ഗാന്ധി മറുപടി നല്കി.
തീര്‍ന്നില്ല, ഒരാള്‍ക്ക് അറിയേണ്ടത് രാഹുല്‍ ഗാന്ധി ചര്‍മ്മ സംരക്ഷണത്തിന് വേണ്ടി എന്താണ് ഉപയോഗിക്കുന്നത് എന്നതായിരുന്നു. താന്‍ മുഖത്ത് ഒരു തരത്തിലുമുളള ക്രീമോ സോപ്പോ ഉപയോഗിക്കാറില്ലെന്നും വെള്ളം ഉപയോഗിച്ച് മുഖം കഴുകുക മാത്രമാണ് ചെയ്യാറുളളത് എന്നും രാഹുല്‍ പറഞ്ഞു. പരിപാടിയുടെ വീഡിയോ രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിട്ടുണ്ട്.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications