സിലയിടങ്കളില്‍ സില മനിതര്‍കള്‍; അരുണ്‍ പുനലൂരിന്റെ ആദ്യ പുസ്തകം പ്രകാശനം ചെയ്തു
തിരുവനന്തപുരം: നടനും ഫോട്ടോഗ്രാഫറും ഡോക്യൂമെന്ററി സംവിധായകനുമായ അരുണ്‍ പുനലൂരിന്റെ ആദ്യ പുസ്തകം സിലയിടങ്കളില്‍ സില മനിതര്‍കള്‍ മലയാളത്തിന്റെ പ്രിയ സംവിധായകന്‍ നാദിര്‍ഷാ, നടന്മാരായ പ്രിത്വിരാജ്, ആസിഫ് അലി, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ്, നടി ജൂവല്‍ മേരി എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു..
2015 മുതല്‍ അരുണ്‍ പുനലൂര്‍ ഫെയിസ് ബുക്കില്‍ എഴുതിയ അനുഭവക്കുറിപ്പുകള്‍ , യാത്രാ വിവരണങ്ങള്‍, കഥകള്‍ എന്നിവയില്‍ നിന്ന് തിരഞ്ഞെടുത്ത 61 എഴുത്തുകളാണ് പുസ്തകത്തില്‍ ഉള്ളത്.

ഓസ്‌ക്കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി കവര്‍ ചിത്രമാകുന്ന പുസ്തകത്തിനു മാധ്യമ പ്രവര്‍ത്തകനായ പ്രേം ചന്ദ് ആണ് അവതാരിക എഴുതിയിട്ടുള്ളത്.. റസൂല്‍ പൂക്കുട്ടി, നാദിര്‍ഷാ, എഴുത്തുകാരായ എബ്രഹാം മാത്യു, ഇന്ദുമേനോന്‍ എന്നിവര്‍ ആസ്വാദന കുറിപ്പുകള്‍ എഴുതിയിരിക്കുന്നു...പ്രശസ്ത കാര്‍ട്ടൂണിസ്റ്റായ രതീഷ് രവിയാണ് കവര്‍ ചിത്രം വരച്ചത്...
ഹിന്ദി, തമിഴ്, മാറാത്തി, കന്നഡ, മലയാളം സിനിമാ മേഖലയില്‍ നിന്നുള്ള നടീനടന്മാരുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും , രാഷ്ട്രീയ, സാമൂഹിക,മാധ്യമ, സാഹിത്യ മേഖലകളില്‍ നിന്നുള്ള പ്രഗത്ഭരുടെയും സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ വഴിയാണ് പുസ്തകത്തിന്റെ കവര്‍ റിലീസ് നിര്‍വ്വഹിച്ചത്..ബിഎസ് പബ്ലിക്കേഷന്‍സ് ആണ് പ്രസാധനം












Click it and Unblock the Notifications