Get Updates
Get notified of breaking news, exclusive insights, and must-see stories!

കപ്പലണ്ടി മിഠായിക്കൊപ്പം ചെറുപഴം; വൈറലായി ആസിഫ് അലിയുടെ സ്പെഷ്യൽ കോമ്പോ!

സോഷ്യൽ മീഡിയയിൽ ഭക്ഷണവുമായി ബന്ധപ്പെട്ട പല വീഡിയോകളും കാണാറില്ലേ. പലതരം രുചികൾ, പരീക്ഷണങ്ങൾ. ചിന്തിക്കാൻ പോലും സാധിക്കാത്ത കോമ്പിനേഷനുകൾ. മാ​ഗി വെച്ചും, പഴം പൊരിവെച്ചും എന്നുവേണ്ട പലതരം പരീക്ഷണങ്ങൾ ആണ് ആളുകൾ നടത്താറുള്ളത്. പഴത്തിൽ മിക്സ്ച്ചർ മുക്കി കഴിക്കുന്നതും പഴം പാലിൽ മുക്കി കഴിക്കുന്നതും പാെറോട്ട പാലിൽ മുക്കി കഴിക്കുന്നതിന്റെയും ഒക്കെ വീഡിയോ നിങ്ങൾ കണ്ടുകാണും.

എന്നാൽ കപ്പലണ്ടി മിഠായിയും പഴവും ചേർന്ന കോമ്പോ കണ്ടിട്ടുണ്ടോ? അതെ, ഇപ്പോൾ ഒരു പ്രത്യേക കോമ്പിനേഷൻ പരിചപ്പെടുത്തുകയാണ് പ്രിയ നടൻ ആസിഫ് അലി. ആസിഫ് അലിയുടെ ഈ കോമ്പിനേഷൻ ഇപ്പോൾ വൈറൽ ആണ്. കപ്പലണ്ടി മിഠായിയും പഴവുമാണ് താരം. കപ്പലണ്ടി മിഠായിയും ചെറുപഴവും ഒന്നിച്ച് കഴിച്ചാൽ പിന്നെ ഡെസേർട്ടിന്റെ ആവശ്യമനില്ലെന്നാണ് താരം പറയുന്നത്.

asif alai

പ്രമുഖ ഫുഡ് വ്ലോ​ഗർ ആയ മൃണാണാൽ ആണ് ആസിഫ് അലി ഈ കോമ്പോയെക്കുറിച്ച് പറയുന്ന വീഡിയോ പങ്കുവെച്ചത്. ഇൻസ്റ്റ​ഗ്രാമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആദ്യം കപ്പലണ്ടിമിഠായി വായിലിട്ട് കടിച്ച് പാെടിക്കണം പിന്നാലെ ഒരു പഴവും കഴിക്കണം. രണ്ട് മിക്സ് ആവുമ്പോൾ പായസത്തിന്റെ രുചിയാണ് എന്നാണ് ആസിഫ് അലി പറയുന്നത്.

അച്ചാറും പപ്പടവും തൈരും മീൻ വറുത്തതും ബീഫും പാവയ്ക്കയും കൂട്ടിയുള്ള ഊണിന് ശേഷം ഒരു ശുഭാവസാനത്തിനായി ഡെസേർട്ടിന് പകരം കഴിക്കാൻ പറ്റിയ കോമ്പിനേഷൻ ആണ് എന്നാണ് ആസിഫ് അലി പറയുന്നത്. മലയാള സിനിമയിൽ ഈ കോമ്പിനേഷൻ കൊണ്ടുവന്നത് ആസിഫ് അലി ആണെന്ന് സംവിധായകൻ ജീത്തു ജോസഫ് പറയുന്നു.

എന്തായാലും ആസിഫ് അലി പറഞ്ഞ ഈ കോമ്പോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമാ‌‌യി എത്തുന്നത്. പലരും ഇതുപോലുള്ള കോമ്പോകൾ കമന്റിൽ‌ പറയുന്നുണ്ട്.. ബസ്സിൽ ദൂരയാത്ര ചെയ്യുമ്പോ മസാല കടലയും ഇഞ്ചി മിഠായും വാങ്ങി ഒരിമിച്ച് കഴിക്കാറുണ്ട്...... എന്നാണ് ഒരാൾ പറഞ്ഞത്.

ബോംബെ മിക്സച്ചറും ചെറുപഴവും, ഹൈഡ് ആന്റ് സീക്ക് ബിസ്ക്കറ്റും പഴവും എന്നിങ്ങനെ പോകുന്നു കമന്റുകൾ. വളരെ രസകരമായ കമന്റുകളുമുണ്ട്. ചിലർ താരം പറഞ്ഞ കോമ്പോ മുൻപ് പരീക്ഷിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. ചിലരാവട്ടെ ഈ കോമ്പോ പരീക്ഷിക്കണം എന്നാണ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+