'ഞാൻ സിനിമയുമായി നടക്കുമ്പോൾ അവനാണ് വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നത്'; വിങ്ങിപ്പൊട്ടി ബൈജു എഴുപുന്ന
നടൻ ബൈജു ഏഴുപുന്നയുടെ സഹോദരൻ ഷെൽജുവിന്റെ മരണം ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. ഹൃദയാഘാതം മൂലമാണ് ഷെൽജു മരിച്ചത്. 49 വയസ്സായിരുന്നു. ഇപ്പോൾ തന്റെ സഹോദരനെക്കുറിച്ച് സംസാരിക്കുകയാണ് ബൈജു. പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളൊന്നും ഇല്ലാത്ത ആളായിരുന്നു അനുജനെന്നും ആരോഗ്യം നന്നായി ശ്രദ്ധിക്കുമായിരുന്നുവെന്നും ബൈജു പറയുന്നു. ഹൃദയാഘാതം സംഭവിച്ച അനുജനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ജീവനുണ്ടായിരുന്നെങ്കിലും രക്ഷപ്പെടുത്താനായില്ലെന്ന് ബൈജു പറഞ്ഞു.
' കഴിഞ്ഞ ദിവസം ഷെൽജുവിന്റെ വെഡ്ഡിംഗ് ആനിവേഴ്സറി ആയിരുന്നു. ഞാൻ ഉച്ചയ്ക്ക് അവനെ വിളിച്ചിരുന്നു. അവന്റെ കാറുമായിട്ടാണ് ഞാൻ പോയത്. ഇടുക്കിക്ക് പോകുന്ന യാത്രയിൽ തൊടുപുഴയിൽ എത്തിയപ്പോൾ ഷെൽജുവിന് ഒട്ടും സുഖമില്ലാതെ വന്നുവെന്ന് അറിഞ്ഞു. അവന് അനക്കം ഒന്നും ഉണ്ടായിരുന്നില്ല. അപ്പോൾ തന്നെ ലേക്ക്ഷോറിലേക്ക് കൊണ്ടുപോയി. പക്ഷേ നമ്മുടെ റോഡിന്റെ അവസ്ഥ കാരണം എത്തിക്കാൻ കുറച്ച് വൈകി. അവിടെ ചെന്നിട്ട് അവർ ഒരു ഇരുപത് മിനിറ്റോളം ശ്രമിച്ചു, ' ബൈജു പറഞ്ഞു.

ആരോഗ്യം നന്നായി നോക്കുന്ന ആളാണ് സഹോദരനെന്നും മദ്യപിക്കുകയോ പുകവലിക്കുകയോ ഒന്നും ചെയ്യില്ലെന്നും എല്ലാ ദിവസവും വർക്ക് ഔട്ട് ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവന് ഇപ്പോൾ 49 വയസ്സായി. ദൈവം വിളിച്ചാൽ ആരോഗ്യമുണ്ടെന്നോ സമയമായെന്നോ ഒന്നും ഇല്ല. ദൈവത്തിന് ഇഷ്ടമുള്ളവരെ വേഗം വിളിക്കും. അവൻ എന്റെ മമ്മിയുടെ അടുത്തേക്ക് പോയി. രണ്ട് മാസത്തിന് മുൻപ് ഒരു പനി വന്നിരുന്നു. അന്ന് കുറച്ച് ദിവസം ആശുപത്രിയിൽ ആയിരുന്നു. അതിന് ശേഷം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും പറഞ്ഞു.
പ്രഷറും കൊളസ്ട്രോളും ഷുഗറും ഇടയ്ക്കിടെ നോക്കാറുണ്ടായിരുന്നുവെന്നും പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ഷഗർ കുറഞ്ഞതാണെന്നാണ് ഭാര്യം കരുതിയതെന്നും ബൈജു പറയുന്നു. പക്ഷേ അതൊരു കാർഡിയാക് അറസ്റ്റായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോൾ പൾസ് ഉണ്ടായിരുന്നു. പക്ഷേ ശ്രമിച്ചിട്ടും തിരിച്ചുപിടിക്കാനായില്ല, സമയമാവുമ്പോൾ എല്ലാവരും പോയെ പറ്റൂ, അദ്ദേഹം പറഞ്ഞു.
താൻ സിനിമയുമായി നടക്കുമ്പോൾ സഹോദരനാണ് വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നതെന്നും ബൈജു പറഞ്ഞു. സഹോദരന്റെ സംസ്കാര ചടങ്ങിന് ശേഷം ടോക്സ് ലെറ്റ് മി ടോക് എന്ന ചാനലിനോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ത












Click it and Unblock the Notifications