'കണ്ടാൽ മമ്മൂട്ടി തന്നെ', സോഷ്യൽമീഡിയയിൽ മിന്നും താരമായ അഷ്ക്കർ മമ്മൂക്കയുടെ ആരാണെന്നോ!
മഹാനടൻ മമ്മൂട്ടിയുടെ അഭിനയത്തോട് മാത്രമല്ല ആളുകൾക്ക് അദ്ദേഹത്തിന്റെ സൗന്ദര്യത്തോടും ഭയങ്കര ആരാധനയാണ്. ഇപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ച മുഴുവൻ കാണാൻ മമ്മൂട്ടിയെ പോലെ തന്നെയിരിക്കുന്ന ഒരു യുവാവിനെക്കുറിച്ചാണ്. അതേ അതേ ഉയരം മുഖവും അതുപോലെ ശബ്ദം പോലും മമ്മൂട്ടിയുടെ ശബ്ദവുമായി സാമ്യം ഉണ്ട്. ആരാണ് ആ യുവാവ്? യുവാവിന്റെ പേരാണ് അഷ്ക്കർ സൗദാൻ.
അതെ സോഷ്യൽമീഡിയയിൽ നിറഞ്ഞുനിൽക്കുന്ന അഷ്ക്കർ സൗദാൻ എന്ന യുവാവ് മമ്മൂട്ടിയുടെ സഹോദരീപുത്രൻ ആണ്. മമ്മൂട്ടിയെ ലുക്ക് അതുപോലെ കിട്ടിയിരിക്കുകയാണ് അഷ്ക്കറിന് എന്നാണ് സോഷ്യൽമീഡിയ പറയുന്നത്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന 'ഡിഎൻഎ' എന്ന ചിത്രത്തിൽ പ്രധാനവേഷത്തിൽ അഭിനയിക്കുകയാണ് അഷ്ക്കർ. 'ഡിഎൻഎ' എന്ന സിനിമയുടെ പൂജ സമയത്തെടുത്ത അഷ്ക്കറിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വൈറലായത്.

''എന്റെ അമ്മാവനാണ് അദ്ദേഹം. രക്തബന്ധം എന്നൊക്കെ പറയില്ലേ. അദ്ദേഹത്തോട് സാദൃശ്യപ്പെടുത്തുന്നതു കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. ഈ സിനിമയിൽ അഭിനയിക്കാൻ പോകുന്നതിനു മുമ്പേ അമ്മാവനെ പോയി കണ്ടിരുന്നു, അനുഗ്രഹം ചോദിച്ചു. ആകെ ഒറ്റ ചോദ്യമേ എന്നോട് ചോദിച്ചുള്ളൂ, ഡിഎൻഎയുടെ അർഥം എന്താണെന്ന്. ഒരു നിമിഷം ഞാൻ പകച്ചുപോയി. എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. അദ്ദേഹം പറഞ്ഞു, ഡിഓക്സിറൈബോന്യൂക്ലിക് ആസിഡ് എന്നാണെന്ന്. അതിനി മരണം വരെയും മറക്കില്ല. കോട്ടയം കുഞ്ഞച്ചനൊക്കെ വീട്ടിൽ നിന്നും ഒളിച്ചുപോയി കണ്ടിട്ടുള്ള ആളാണ് ഞാൻ. അങ്ങനെയുള്ള ഒരാൾക്ക് സുരേഷ് ബാബു സാറിന്റെ നായകനായി അവസരം കിട്ടുക എന്നു പറയുന്നത് തന്നെ ഭാഗ്യമാണ്.'' അഷ്ക്കർ പറയുന്നു.
സൗദയാണ് ഉമ്മ. പിതാവ് അബ്ദുൽകരീം തലയോലപ്പറമ്പ്. ഇളയ സഹോദരൻ അസ്‌ലം. സഹോദരി: റോസ്ന. ഭാര്യ സോണിയ എന്ന ശബ്ന. മകൻ അർസലാൻ മുബാറക്. എന്തായാലും ലുക്കിൽ മമ്മൂട്ടിയെ പോലെയുള്ള അഷ്ക്കറിന്റെ അഭിനയം മമ്മൂട്ടിയെ പോലെ തന്നെ ഉണ്ടാകുമോ എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ












Click it and Unblock the Notifications