കുഞ്ചാക്കോ ബോബന്റെ 'തിരഞ്ഞെടുപ്പ് പ്രചരണഗാനം'പുറത്ത് വിട്ട് പിഷാരടി,എട്ടിന്റെ പണി, ഒടുക്കത്തെ വൈറൽ
കൊച്ചി; ഇക്കുറി കൊവിഡിന്റെ പശ്ചാത്തലത്തിലാണ് തദ്ദേശ തിരഞ്ഞെടുപ്പെങ്കിലും പ്രചരണം കൊഴുപ്പിക്കാനെത്തുന്ന പാരഡി ഗാനങ്ങൾക്ക് യാതൊരു പഞ്ഞവും ഉണ്ടായിരുന്നില്ല. ഏറ്റവും പുതിയ സിനിമാ ഗാനങ്ങൾ വരെ പാരഡിയായി എത്തിയിട്ടുണ്ട്. ഇവയിൽ ചിലതാവട്ടെ സോഷ്യൽ മീഡിയയിൽ വൻ വൈറലാവുകയും ചെയ്തു. ഇപ്പോഴിതാ അത്തരത്തിലൊരു 'തിരഞ്ഞെടുപ്പ് പ്രചരണഗാനം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയാണ് നടനും സംവിധായകനുമായ പിഷാരടി. ആരാ പാടിയതെന്നല്ലേ? സാക്ഷാൽ കുഞ്ചാക്കോ ബോബൻ..അതെപ്പോൾ എന്നാണോ ,പറയാം

പണികൊടുത്ത് പിഷാരടി
രമേഷ് പിഷാരടി കുഞ്ചാക്കോ ബോബന് 'വെച്ച പണി' സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി പാരഡി പാട്ട് പാടുന്ന കുഞ്ചാക്കോയാണ് വീഡിയോയിൽ എന്നാല്‍ ഈ തദ്ദേശ തിരഞ്ഞെടുപ്പിനോ കഴിഞ്ഞ തിരഞ്ഞെടുപ്പുകൾക്ക് വേണ്ടിയോ ഉള്ളതൊന്നുമായിരുന്നില്ല കേട്ടോ ഈ വീഡിയോ.

‘പഞ്ചവർണതത്ത’
2018ൽ പുറത്തിറങ്ങിയ ‘പഞ്ചവർണതത്ത' എന്ന പിഷാരടിയുടെ ചിത്രത്തിലെ ഒരു രംഗമായിരുന്നു ഇത്. തിരഞ്ഞെടുപ്പ് പ്രചാരണാർഥം സ്റ്റുഡിയോയിൽ നിന്നു പാട്ടു പാടുന്ന കുഞ്ചാക്കോയുടെ പാട്ടും ആ രംഗവും സിനിമാ പ്രേമികൾക്കിടയിൽ വലിയ ചിരിപടർത്തിയ ഒന്നായിരുന്നു.

വൻ വൈറൽ
ഇപ്പോൾ ആ വീഡിയോ പങ്കുവെച്ച് പിഷാരടി പങ്കുവെച്ച വാക്കുകളും വൻ ഹിറ്റായിട്ടുണ്ട്.‘വരികൾക്കും ട്യൂണിനും ഇഷ്ടമുള്ള വഴിക്കു പോകാം... ഭരണഘടന അത് അനുവദിക്കുന്നുണ്ട്' എന്ന അടിക്കുറിപ്പോടെയാണ് പിഷാരടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രസകരമായ കമന്റുകളാണ് വീഡിയോ താഴെ നിറയുന്നത്.

ഇഡി അന്വേഷിച്ചാൽ പോലും
ഇതിപ്പോ ഏത് വഴിക്കാ പോയതെന്ന്,'ED'അന്വേഷിച്ചാലുംകിട്ടില്ല എന്നായിരുന്നു ഒരാൾകുറിച്ചത്. മറ്റുള്ളവരെ ഇങ്ങനെ ദ്രോഹിക്കാൻ ഭരണഘടന അനുവദിക്കുന്നുണ്ടോയെന്ന ചോദ്യമായിരുന്നു ഒരാൾ ഉയർത്തിയത്.
Recommended Video

ചിരി പടർത്തുന്ന കമന്റുകൾ
ഇതിപ്പോലുള്ള പാട്ടുകൾ ഒന്നും ഹൈടെക്ക് സ്കൂളുകളിന്റെ പരിസരത്ത് ഒന്നും പോയി പാടരുത്, നമ്മുടെ സ്ഥാനാർഥികൾക്ക് ഉള്ള മനക്കട്ടിയും തൊലിക്കറ്റട്ടിയും കേരളത്തിലെ പല സ്കൂളുകൾക്കും പാലങ്ങൾക്കും ഇല്ല സുഷിച്ചാൽ ദുഃഖിക്കേണ്ടെന്ന ചിരി പടർത്തുന്ന കമന്റുകളും വീഡിയോയ്ക്ക് കീഴിൽവരുന്നുണ്ട്.












Click it and Unblock the Notifications