Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്ണിന് പത്ത് പവൻ കൊടുത്തേ കല്ല്യാണം കഴിക്കൂ; മനസ് തുറന്ന് സുബീഷ് സുധി

സ്ത്രീധന വിഷയവും ഗാർഹിക പീഡനവുമെല്ലാം ഒരിക്കൽകൂടി മലയാളിയുടെ പ്രധാന ചർച്ച വിഷയമായി

കൊല്ലത്ത് ഭർതൃഗൃഹത്തിൽ വിസ്മയ എന്ന പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ വലിയ തരത്തിലുള്ള ചർച്ചകളാണ് കേരള സമൂഹത്തിൽ പുരോഗമിക്കുന്നത്. വിസ്മയ മാത്രമല്ല കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഒന്നിലധികം സമാന സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ സ്ത്രീധന വിഷയവും ഗാർഹിക പീഡനവുമെല്ലാം ഒരിക്കൽകൂടി മലയാളിയുടെ പ്രധാന ചർച്ച വിഷയമായി.

മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ

യുവതലമുറ

ഇത്തരം സംഭവങ്ങളിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പലരും തങ്ങളുടെ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഇതിൽ സ്ത്രീധനത്തെ തള്ളിപറയുന്ന പറയുന്ന നിലപാടാണ് ബഹുഭൂരിപക്ഷവും സ്വീകരിച്ചത്. അതിൽ തന്നെ പലരും സുപ്രധാന തീരുമാനങ്ങളെടുത്തതായും വ്യക്തമാക്കി. സ്വന്തം മക്കൾക്ക് ഒരു കാരണവശാലും സ്ത്രീധനം നൽകില്ലെന്നും പകരം നല്ല വിദ്യാഭ്യാസവും സ്വന്തം കാലിൽ നിൽക്കാനുള്ള സാഹചര്യവും ഒരുക്കുമെന്ന് മുതിർന്നവർ പറഞ്ഞപ്പോൾ അതിനോട് പൂർണമായും അനുകൂല നിലപാടാണ് യുവതലമുറയും പങ്കുവെച്ചത്.

സുബീഷ് സുധി

ഇതിനിടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ സുബീഷ് സുധി. താന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്ണിന് താന്‍ 10 പവന്‍ സ്വര്‍ണം നല്‍കുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. കുറേക്കാലമായി മനസില്‍ തീരുമാനിച്ച കാര്യമാണിതെന്നും ഇപ്പോള്‍ പറയേണ്ട സാമൂഹിക സാഹചര്യമായത് കൊണ്ടാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഇങ്ങനെ ഓരോരുത്തരും അവരാലാകും വിധം പരിശ്രമിച്ചാല്‍ തീരാവുന്നതേയുള്ളൂ ഈ വിവാഹേതര സ്ത്രീധന പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. നിരവധി മലയാള സിനിമകളിൽ ശ്രദ്ധേയമായ പല വേഷങ്ങളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായ സുബിഷ് സുധി കണ്ണൂർ സ്വദേശിയാണ്.

സ്ത്രീധനം ഇല്ലാത്ത നാട്

കഴിഞ്ഞ ദിവസം വിസ്മയയുടെ മരണത്തിന് പിന്നാലെ, കണ്ണൂരില്‍ സ്ത്രീധനം വാങ്ങാറില്ലെന്ന തരത്തില്‍ ഒരുപാട് ചര്‍ച്ച നടന്നിരുന്നു. ഈ ചര്‍ച്ചയിലും സുബിഷ് പ്രതികരിച്ചിരുന്നു. ഒരു പെണ്ണിനെ, അവളെ ജീവിത സഖിയാക്കുന്നത്, സ്ത്രീധനം നോക്കി അല്ല എന്ന് വിശ്വസിക്കുന്ന ഒരു നാട്ടില്‍ ജീവിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. എല്ലാ നാടും സ്ത്രീധനം ഇല്ലാത്ത ഒരു നാടാകട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ബിക്കിനി ചിത്രങ്ങളുമായി സോഫി ചൗദരി; ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
    Suresh gopi supports jayaram in social media bullying

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+