ഉണ്ണി മുകുന്ദന്റെ 'വലിയപൊട്ട്' കൊട്ടിയത് ആരെ? ഫെമിനിസ്റ്റ് നടിമാര്‍, അമൃതാനന്ദമയി, സ്മൃതി ഇറാനി...
കൊച്ചി: കേരളക്കര ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന വനിതയാണ് ആനി ശിവ. പോലീസ് ഓഫീസറാകുന്നതിന് മുമ്പുള്ള തന്റെ ജീവിതം രണ്ടുവരികളില്‍ ഫേസ്ബുക്കില്‍ പങ്കുവച്ചതോടെയാണ് വര്‍ക്കലയിലെ ഈ ഓഫീസര്‍ ഹിറ്റായത്. പ്രതിസന്ധികള്‍ തരണം ചെയ്ത് നിയമപാലകയായി ഉയര്‍ന്ന പടവുകള്‍ ചവിട്ടിയ ആനി ശിവയ്ക്ക് ഇന്ന് അഭിനന്ദനങ്ങളുടെ പെരുമഴയാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ ഓഫീസറെ അഭിനന്ദിച്ചു.
ആനി ശിവയെ അഭിനന്ദിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. അത് മറ്റുപലരെയും ലക്ഷ്യമിട്ടുള്ളതാണ് എന്നാണ് ആക്ഷേപം...

ആനി ശിവയുടെ വൈറല്‍ വാക്കുകള്‍
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വര്‍ക്കല ശിവഗിരി തീര്‍ഥാടനത്തിന് നാരങ്ങാവെള്ളം വിറ്റു ജീവിച്ച അതേസ്ഥലത്ത് ഇന്ന് സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ്. ഇതിലും വലുതായി എനിക്ക് എങ്ങനെയാണ് എന്റെ ഇന്നലെകളോട് റിവഞ്ച് ചെയ്യാന്‍ സാധിക്കുക- എന്നായിരുന്നു ആനി ശിവ എന്ന പോലീസ് ഓഫീസര്‍ രണ്ടുദിവസം മുമ്പ് ഫേസ്ബുക്കില്‍ കുറിച്ചത്.

അഭിനന്ദന പ്രവാഹം
തന്റെ പഴയ കാലം ഓര്‍മിച്ച ആനി ശിവ എഴുതിയ കുറിപ്പ് നിമിഷങ്ങള്‍ക്കകം വൈറലായി. കേരളത്തില്‍ പ്രധാന ചര്‍ച്ചയായി ഈ വനിതാ ഓഫീസര്‍. ഇതോടെ അഭിനന്ദന പെരുമഴയായി. കരുത്തിന്റെ പ്രതീകമായും സ്ത്രീ ശാക്തീകരണത്തിന് ഉദാഹരണമായുമെല്ലാം ആനി ശിവ വിശേഷിപ്പിക്കപ്പെട്ടു.

ഉണ്ണി മുകുന്ദന്റെ പോസ്റ്റ് ഇങ്ങനെ
ഇന്ന് ആനി ശിവയെ അഭിനന്ദിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിപ്പെഴുതി. അത് മറ്റു പലരെയും പരിഹസിച്ചുള്ളതാണ് എന്നാണ് ആക്ഷേപം. വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്‌നങ്ങളിലൂടെയാണ് സ്ത്രീ ശാക്തീകരണം സാധ്യമാകുന്നത് എന്നാണ് ഉണ്ണിയുടെ എഫ്ബിയിലെ വാക്കുകള്‍. ദി റിയല്‍ ഫൈറ്റര്‍, ഇന്‍സ്പിരേഷന്‍ ഫോര്‍ ആള്‍ എന്നും ഉണ്ണി കുറിച്ചിരിക്കുന്നു. ഒപ്പം ആനി ശിവയുടെ ചിത്രവും.

ചിലരെ ലക്ഷ്യമിട്ടു?
എന്നാല്‍ വലിയ പൊട്ട് എന്ന പരാമര്‍ശം ചില സിനിമാ താരങ്ങളെ ലക്ഷ്യമിട്ടാണ് പറഞ്ഞത് എന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. കമന്റുകളില്‍ പലരും ഇക്കാര്യം എടുത്തു പറയുന്നു. ഉണ്ണി മുകുന്ദന്റെ വാക്കുകളെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തുവന്നു. എന്നാല്‍ താരത്തിന്റെ പോസ്റ്റിനോട് യോജിപ്പില്ലെന്ന പ്രതികരണങ്ങളും ഏറെയാണ്.

നിമിഷങ്ങള്‍ക്കം
രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ തന്നെ ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് 40000ത്തിലധികം ലൈക്കുണ്ട്. 2000ത്തിലധികം കമന്റുകളും 1500ലധികം ഷെയറുകളും. ഫെമിനിസ്റ്റുകളായ നടിമാരെ ലക്ഷ്യമിട്ടാണ് വലിയ പൊട്ട് പരാമര്‍ശം നടത്തിയത് എന്നാണ് ഉയരുന്ന വിമര്‍ശനം. ചില കമന്റുകളില്‍ യുവനടിമാരുടെ പേരെടുത്തു പറഞ്ഞും ചിലര്‍ രംഗത്തുവന്നു.

തമാശയുമായി ചിലര്‍
അതേസമയം, ഉണ്ണി മുകുന്ദന്‍ ഉദ്ദേശിച്ച അമൃതാനന്ദമയിയെ ആണോ എന്നും ചിലര്‍ ചോദിക്കുന്നു. വലിയ പൊട്ട് തൊടുന്നവര്‍ ഏറെയുണ്ടെന്നും ഇതില്‍ ആരെയാണ് താങ്കള്‍ ഉദ്ദേശിച്ചതെന്നും കമന്റിടുന്നവരും കുറവല്ല. വലിയ പൊട്ടുതൊട്ട കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ചിത്രമാണ് ചിലര്‍ കമന്റായി നല്‍കിയിരിക്കുന്നത്.

ഇഷ്ടമുള്ളപോലെ ചെയ്യട്ടെ...
അതേസമയം, വലിയ പൊട്ട് പരാമര്‍ശത്തില്‍ ഉണ്ണി മുകുന്ദനെ രൂക്ഷമായി വിമര്‍ശിക്കുന്നവരുമുണ്ട്. വലിയ മസിലില്‍ കാര്യമില്ലെന്നു കുറ്റപ്പെടുത്തുന്ന ഇവര്‍ തീവ്ര ഹിന്ദു വിഭാഗങ്ങളുമായി താരത്തെ ബന്ധപ്പെടുത്തിയും പ്രതികരിച്ചിരിക്കുന്നു. വലിയ പൊട്ട് ഇടണം എന്ന് തോന്നുന്നവര്‍ അതിടും, അതിനെ എന്തിന് വിമര്‍ശിക്കുന്നു എന്ന ചോദിക്കുന്ന കമന്റുകളുമുണ്ട്.
കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണ്‍, കനത്ത പരിശോധന: ചിത്രങ്ങള്‍ കാണാം
സാരിയിൽ ഗ്ലാമറസായി റിച്ച; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications