പിണറായി വിജയനെ കഴുതയെന്ന് വിളിച്ച് സുരേന്ദ്രന്‍ എഴുതിയ പോസ്റ്റ്; അത് ഷെയര്‍ ചെയ്ത് നടന്‍ വിനായകന്‍
കൊച്ചി: കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ കഴുതയെന്ന് അധിക്ഷേപിക്കുന്നതായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ്.
അത്രയും വിവാദം സൃഷ്ടിച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സ്വന്തം പേജില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് നടന്‍ വിനായകന്‍. എന്നും ഇടതുപക്ഷത്തോട് ചേര്‍ന്ന് നിന്നിട്ടുള്ള ആളാണ് വിനായകന്‍. അപ്പോള്‍ പിന്നെ ഈ ഫേസ്ബുക്ക് പോസ്റ്റിന്റെ അര്‍ത്ഥമെന്തെന്നാണ് പലരും ചോദിക്കുന്നത്. പരിശോധിക്കാം...

ഒന്നും പറയാതെ
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് മാത്രമാണ് വിനായകന്‍ തന്റെ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്താണ് അതുകൊണ്ട് താന്‍ ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കുന്ന ഒന്നും ഇതോടൊപ്പം ചേര്‍ത്തിട്ടില്ല. ഇതോടെ ആരാധകര്‍ ആകെ ആശയക്കുഴപ്പത്തിലായി.

സര്‍ക്കാസമോ?
വിനായകന്‍ കെ സുരേന്ദ്രനെ ട്രോളിയതാണോ എന്നാണ് പലരുടേയും സംശയം. കാരണം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി രംഗത്ത് വന്ന ആളാണ് വിനായകന്‍. അതുകൊണ്ട് തന്നെ ഈ പോസ്റ്റ് ഒരു സര്‍ക്കാസം ആണെന്നാണ് പലരുടേയും വിലയിരുത്തല്‍.

'നിങ്ങളെ എനിക്ക് മനസ്സിലാകുന്നില്ല മിസ്റ്റര്‍'
എന്നാലും മിക്കവരുടേയും ആശയക്കുഴപ്പം മാറുന്നില്ല. ദൃശ്യം 2 വിലെ മുരളി ഗോപിയുടെ വിഖ്യാത ഡയലോഗ് ആണ് പലരും കമന്റ് ആയി ഇട്ടിരിക്കുന്നത്- 'നിങ്ങളെ എനിക്ക് മനസ്സിലാകുന്നില്ല മിസ്റ്റര്‍' എന്ന്! എന്തായാലും ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട വിനായകന് കാര്യം നന്നായിട്ട് അറിയാമായിരിക്കും.

പാര്‍ട്ടിമാറിയോ
വിനായകന്‍ ബിജെപി അനുകൂലിയായി മാറിയോ എന്ന് സംശയിക്കുന്ന ചിലരേയും കമന്റുകള്‍ക്കിടയില്‍ കാണാം. അതിന്റെ പേരില്‍ വിനായകനെ വിമര്‍ശിക്കാനും ഇവര്‍ മടിക്കുന്നില്ല. എന്തായാലും ഇതിനോടൊന്നും വിനായകന്‍ ഒരു വിധത്തിലും പ്രതികരിച്ചിട്ടില്ല.

ചീത്ത വിളി മുഴുവന്‍
വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും കെ സുരേന്ദ്രനെ ആണ് ചീത്ത വിളിക്കുന്നത്. സുരേന്ദ്രന്റെ പോസ്റ്റ് ശുദ്ധ മണ്ടത്തരമാണെന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്. നിലവില്‍ രാജ്യത്തെ കൊവിഡ് പ്രതിസന്ധിക്ക് കാരണം കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ആണെന്നും ചിലര്‍ പറയുന്നു.

സുരേന്ദ്രന്‌റെ പോസ്റ്റ്
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ആയിരുന്നു
'ഓഖി ദുരന്തമുണ്ടായപ്പോള്‍ ഈ വൃത്തികെട്ട രാഷ്ട്രീയം നിങ്ങള്‍ കളിച്ചു. രണ്ടു മഹാപ്രളയത്തിലും ഇതുതന്നെ നിങ്ങള്‍ ആവര്‍ത്തിച്ചു. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിലും ഈ നാറിയ കളി തന്നെ നിങ്ങള്‍ തുടര്‍ന്നു. ഇപ്പോള്‍ കോവിഡിന്റെ രണ്ടാം വരവിലും ഇതു നിങ്ങള്‍ തുടരുകയാണ്. ഓരോന്നു കഴിയുമ്പോഴും മോദിയുടെ ജനപിന്തുണ കൂടുകയാണെന്ന് നിങ്ങള്‍ ഓര്‍ക്കണം. മിസ്റ്റര്‍ പിണറായി വിജയന്‍ പൊതുജനം കഴുതയാണെന്ന് കരുതുന്ന നിങ്ങള്‍ക്കാണ് ആ പേരിന് ഏറ്റവും യോഗ്യത. ആസ്ഥാനഗായക സംഘത്തിനും പി. ആര്‍. പ്രമാണിമാര്‍ക്കും നല്ല നമസ്‌കാരം. ഈ കാലവും കടന്നുപോകും മോദിയോടൊപ്പം നന്മയോടൊപ്പം. മനോരോഗികള്‍ വീണ്ടും വീണ്ടും കരഞ്ഞു കരഞ്ഞു തളരും....'












Click it and Unblock the Notifications