Get Updates
Get notified of breaking news, exclusive insights, and must-see stories!

'പബ്ലിക് ഫിഗർ എന്നാൽ പബ്ലിക് പ്രോപ്പർട്ടി എന്നല്ല അർത്ഥം, തോണ്ടിയാൽ സ്പോട്ടിൽ റിയാക്റ്റ് ചെയ്യുന്ന ഇനമാണ്'

ബോഡി ഷെയ്മിങ് എന്നത് എത്രത്തോളം വലിയ പ്രശ്നമാണെന്ന് ഇനിയും തിരിച്ചറിയാത്ത ഒരു സമൂഹം ആയിരിക്കും മലയാളികളുടേത്. ഒരാളുടെ ശരീരത്തേയും നിറത്തേയും എല്ലാം അപമാനിക്കുന്നതിൽ ഒരു പ്രശ്നവും കാണാത്തവരാണ് മിക്കവരും. എന്നിരുന്നാലും അതിലൊക്കെ ചെറിയ മാറ്റങ്ങൾ ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്.

തന്നെ ബോഡി ഷെയ്മിങ് നടത്തിയ ഒരാളുടെ കമന്റിന്റെ സ്ക്രീൻഷോട്ട് സഹിതം കഴിഞ്ഞ ദിവസം നടിയും അവതാരകയും എഴുത്തുകാരിയും ആയ അശ്വതി ശ്രീകാന്ത് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇന്ന് ബോഡി ഷെയ്മിങ്ങിനെ കുറിച്ച് കുറച്ചുകൂടി വിശദമായ ഒരു കുറിപ്പ് കൂടി അശ്വതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അത് വായിക്കാം...

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം

ഹൃദയം തകർന്നിട്ടല്ല ആ പോസ്റ്റ്

ഹൃദയം തകർന്നിട്ടല്ല ആ പോസ്റ്റ്

ഞാൻ കഴിഞ്ഞ പത്ത് പതിനൊന്ന് വർഷമായി മീഡിയയിൽ ജോലി ചെയ്യുന്ന ആളാണ്. അന്ന് മുതൽ പലപ്പോഴായി സോഷ്യൽ മീഡിയയിലെ പലതരം ബോഡി ഷൈമിങ്ങുകൾ അനുഭവിച്ചിട്ടുണ്ട്, അതിൽ സങ്കടപ്പെട്ടിട്ടുണ്ട്, കരഞ്ഞിട്ടുണ്ട്. പക്ഷെ പിന്നീട് അതൊന്നും എന്നെ ഒരു വിധത്തിലും ബാധിക്കാത്ത തരത്തിൽ മാനസികമായി വളർന്നിട്ടുമുണ്ട്. എന്ന് വച്ചാൽ മുൻപത്തെ പോസ്റ്റ് ആരാന്റെ ഒരു കമന്റ് കണ്ട് ഹൃദയം തകർന്നിട്ടല്ല പോസ്റ്റ് ചെയ്തതെന്ന്....!

നിർദ്ദോഷമല്ല

നിർദ്ദോഷമല്ല

ഇത്തരം നിർദോഷമെന്ന് ഒരു വിഭാഗം കരുതുന്ന കോമഡി അപകർഷത നിറയ്ക്കുന്ന വലിയൊരു കൂട്ടം ഇരകൾ ഉണ്ടെന്ന് ഓർമ്മിപ്പിക്കാൻ ആണ്. കൂട്ടുകാരെ നിറത്തിന്റ, പൊക്കത്തിന്റെ, കുടവയറിന്റെ, മുടിയില്ലായ്മയുടെ ഒക്കെ പേരിൽ നിത്യേന കളിയാക്കുന്ന, വട്ടപ്പേരുകൾ വിളിക്കുന്ന നമ്മുക്ക് ഒരിക്കലും പുറമേ ചിരിക്കുന്ന അവരുടെ ഉള്ളിലെ അപകർഷത കാണാൻ കഴിഞ്ഞേക്കില്ല.

ഞാൻ മാറി നിന്നിട്ടുണ്ട്

ഞാൻ മാറി നിന്നിട്ടുണ്ട്

ഞാൻ ഉൾപ്പെടുന്ന കോമഡി ഷോകളിലെ ഇത്തരം സ്ക്രിപ്റ്റുകളോട് എന്നും പ്രതികരിച്ചിട്ടുള്ള ആളാണ് ഞാൻ. എങ്കിൽ പോലും തുടക്കകാലത്ത് പലപ്പോഴും വോയിസ് ഉണ്ടായിരുന്നില്ല എന്നത് സത്യമാണ്. പറയാൻ കോൺഫിഡൻസ് ഉണ്ടായ നാൾ മുതൽ ഞാൻ അത്തരം തമാശകളിൽ നിന്ന് മാറി നിന്നിട്ടുന്നുണ്ട്. അത് എന്റെ കൂടെ വർക്ക് ചെയ്തിട്ടുള്ള സ്ക്രിപ്റ്റ് റൈറ്റേഴ്സിനും ഡിറക്റ്റേഴ്സിനും കൃത്യമായി അറിയാം. അത്തരം തമാശകൾ അവർക്ക് ഒഴിവാക്കാൻ പറ്റില്ലെങ്കിൽ വേണ്ട, പക്ഷെ ഞാൻ അത് പറയില്ല എന്ന് പലവട്ടം നിലപാട് എടുത്തിട്ടുമുണ്ട്. ബാക്കിയുള്ളോർക്ക് കുഴപ്പമില്ലല്ലോ, ഇവൾക്ക് ഇതെന്തിന്റെ കേടണെന്ന് മുറുമുറുപ്പ് കേട്ടിട്ടുമുണ്ട്.

അത് പ്രോത്സാഹനം തന്നെയാണ്

അത് പ്രോത്സാഹനം തന്നെയാണ്

എന്നെ കളിയാക്കിയാൽ എനിക്ക് കുഴപ്പമില്ലല്ലോ എന്ന് പറയുന്നവരും മറ്റൊരു തരത്തിൽ ബോഡി ഷൈമിങ്ങിനെ പ്രോത്സാഹിപ്പിക്കുക തന്നെയാണ്. അവർക്ക് അത് ഉപജീവനമാണെങ്കിലും അങ്ങനെയല്ലാത്ത എത്രയോ പേർ നിത്യേന ഇതേ തമാശയ്ക്ക് ഇരയാവുന്നുണ്ട്. അത് കൊണ്ട് കേൾക്കുന്ന ആൾ ഏത് സ്പിരിറ്റിൽ എടുക്കുന്നു എന്നല്ല നോക്കേണ്ടത്, അടുത്ത നിമിഷത്തിന് പോലും ഗ്യാരണ്ടി ഇല്ലാത്ത ഈ ജീവിതത്തിൽ ഒരാളെ വാക്ക് കൊണ്ട് സന്തോഷിപ്പിക്കാൻ പറ്റിയില്ലെങ്കിലും നോവിക്കാതിരിക്കാൻ മാത്രം മാനസികമായി വളരുക എന്നതാണ്.

പബ്ലിക് ഫിഗർ എന്നാൽ പബ്ലിക് പ്രോപ്പർട്ടിയല്ല

പബ്ലിക് ഫിഗർ എന്നാൽ പബ്ലിക് പ്രോപ്പർട്ടിയല്ല

പിന്നെ പബ്ലിക് പോസ്റ്റ് ഇട്ടാൽ പബ്ലിക്ക് പറയുന്നത് എന്തായാലും കേൾക്കാൻ ബാദ്ധ്യത ഉണ്ടെന്ന ന്യായം...അത് പബ്ലിക് ട്രാൻസ്പോർട്ടിൽ യാത്ര ചെയ്താൽ തോണ്ടലും പിടുത്തവും ഉണ്ടാകുമെന്ന് അറിയില്ലേ...അറിഞ്ഞോണ്ട് കയറിയിട്ട് പ്രതികരിക്കാൻ പോകാമോ എന്ന് ചോദിക്കും പോലെയാണ്. പബ്ലിക് ഫിഗർ എന്നാൽ പബ്ലിക് പ്രോപ്പർട്ടി എന്നല്ല അർത്ഥം. തോണ്ടിയാൽ സ്പോട്ടിൽ റിയാക്റ്റ് ചെയ്യുന്ന ഇനമാണ്, നിർഗുണ പരബ്രഹ്മം ആകാൻ ഉദ്ദേശമില്ല !

നന്ദി, നമസ്ക്കാരം

ആദ്യത്തെ പോസ്റ്റ്

ആദ്യത്തെ പോസ്റ്റ്

'ഇന്നലെ ഇട്ട ഒരു ഫോട്ടോയ്ക്ക് താഴെ വന്ന കമന്റാണ്. ഒരാളെ ബോഡി ഷെയിമിങ് ചെയ്ത് സന്തോഷിക്കുന്ന ആളുടെ അതേ മാനസിക അവസ്ഥ പോലെ തന്നെയാണല്ലോ അത് ഇഷ്ടപ്പെട്ടെന്ന് പൊട്ടിച്ചിരിക്കുന്നവർക്കും ! നിങ്ങൾക്കെങ്കിലും ഹൃതിക്ക് റോഷന്റെ ആകാര വടിവ് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു...😌'- ഇതായിരുന്നു ആ കമന്റിനൊപ്പം കഴിഞ്ഞ ദിവസം അശ്വതി ശ്രീകാന്ത് ഫേസ്ബുക്കിൽ ഇട്ട കുറിപ്പ്.

പിങ്കിൽ അതിസുന്ദരിയായി റിതു വർമ്മ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    ആരാണീ ബിഗ്ഗ് ബോസ് 3യിലെ സന്ധ്യ മനോജ് ? | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+