Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാകമ്മീഷന്‍ ആയാലും ആണായാലും പെണ്ണായാലും മനുഷ്യത്വം ഇല്ലെങ്കില്‍ ഇതൊക്കെ തന്നെ അവസ്ഥ- ആഞ്ഞടിച്ച് സാധിക

വനിത കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ കഴിഞ്ഞ കാലങ്ങളിലും ഒരുപാട് വിവാദങ്ങള്‍ക്ക് വഴിവച്ചിട്ടുള്ള ആളാണ്. സ്ത്രീകളുടെ പ്രശ്‌നപരിഹാരത്തിന് വേണ്ടിയാണ് കമ്മീഷന്‍ എങ്കിലും, പലപ്പോഴും സ്ത്രീകളെ കൂടുതല്‍ മാനസിക സംഘര്‍ഷത്തിലേക്ക് നയിക്കുകയാണ് കേരളത്തിലെ വനിത കമ്മീഷന്‍.

തത്സമയ ഫോണ്‍ ഇന്‍ പരിപാടിയില്‍ പരാതി പറയാന്‍ വിളിച്ച സ്ത്രീയോടുള്ള എംസി ജോസഫൈന്റെ പ്രതികരണം അത്രയും മോശമായിരുന്നു എന്നതില്‍ ഒരു തര്‍ക്കവും ഇല്ല. ഇടതുപക്ഷം തന്നെ ഇപ്പോള്‍ അവര്‍ക്കെതിരെ രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. നടി സാധിക വേണുഗോപാല്‍ അതിരൂക്ഷമായാണ് പ്രതികരിച്ചിരിക്കുന്നത്. നോക്കാം...

മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ

ഇതിലും ഭേദം

ഇതിലും ഭേദം

ഇതിലും ഭേദം ആത്മാഹുതി തന്നെയാ!!!!
പട പേടിച്ചു പന്തളത്തു ചെന്നപ്പോ പന്തം കൊളുത്തി പട എന്നൊക്കെ കേട്ടിട്ടേ ഉള്ളു ഇതാ ഇപ്പൊ കാണുകയും ചെയ്തു.
ഇവരെ ഒക്കെ വിളിച്ചു പരാതി പറയുന്നതിലും നല്ലത് മരിക്കുന്നതു തന്നെയാ.
പ്രശ്നത്തിൽ നിൽക്കുന്നവർക്ക് ഉപദേശം കൊടുക്കാനല്ല ഒരാളെ ആവശ്യം അവരെ ഒന്ന് കേൾക്കാൻ ആണ്. ഇവരുടെ ഒക്കെ വീട്ടിൽ ഉള്ള ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും അവസ്ഥ എന്താണോ എന്തോ?

പെണ്ണിനെ കേൾക്കാൻ പെണ്ണ് തന്നെ വേണോ

പെണ്ണിനെ കേൾക്കാൻ പെണ്ണ് തന്നെ വേണോ

ജോലിയില്ലാത്ത ആയിരക്കണക്കിന് മനുഷ്യത്വം ഉള്ള ആളുകൾ ഉണ്ട് അവരെ ആരെങ്കിലും ഒക്കെ ഈ പണി ഏൽപ്പിച്ചാൽ പോരെ. അല്ലെങ്കിൽ തന്നെ പെണ്ണിനെ കേൾക്കാൻ പെണ്ണും ആണിനെ കേൾക്കാൻ ആണും എന്തിനാണ്. സാമാന്യം മാനുഷിക മുല്യം അറിയുന്ന സഹജീവികളെ മനസിലാക്കാൻ മനസും,കഴിവുള്ള ഒരാളായാൽ പോരെ അതിനും ലിംഗ വ്യത്യാസം വേണോ? പെണ്ണിനെ മനസിലാക്കാനും പരിഗണിക്കാനും പെണ്ണിനെ ആകൂ എന്ന ചിന്ത ആണ് ആദ്യം മാറേണ്ടത്.

ആണിന്റെ കൈയ്യിൽ

ആണിന്റെ കൈയ്യിൽ

മനുഷ്യത്വം, സഹിഷ്ണുത, സഹാനുഭൂതി ഒക്കെ ഒക്കെ ഉള്ള ആണിന്റെ കയ്യിൽ തന്നെ ആണ് എന്നും സ്ത്രീ സുരക്ഷിതം. മൊത്തത്തിൽ ഒരു അഴിച്ചുപണി നല്ലതാകും. ഒട്ടുമിക്ക വീടുകളിലും പുരുഷൻമാരേക്കാൾ പ്രശ്നം സ്ത്രീകൾ ആണ്. ഈ സ്ത്രീധന പ്രശ്നവും, കെട്ടുന്നവന്റെ ആവശ്യം അല്ല നാഥനില്ല കുടുബത്തിന്റെയും, ആ വീട്ടിലെ കുലസ്ത്രീയുടെയും ആവശ്യം ആണ്.

അമ്മായി അമ്മമാരെ കൂട്ടിൽ അടക്കണം

അമ്മായി അമ്മമാരെ കൂട്ടിൽ അടക്കണം

ഈ ഭർത്താക്കന്മാരെ മാറ്റി അതിനു അവരെ പ്രേരിപ്പിക്കുന്ന അമ്മായിഅമ്മ മാരെ കൂട്ടിൽ അടക്കുന്ന രീതി കൊണ്ട് വന്നാൽ ഒരുപക്ഷെ ഇതിൽ ഒരു മാറ്റം ഉണ്ടായേക്കാം. ഗാർഹിക പീഡനം അനുഭവിക്കുന്ന പുരുഷമാർക്ക് പരാതി നൽകാനും ഒരു സ്ഥലം അത്യാവശ്യം ആണ് എന്നും ഒന്ന് ഓർമപ്പെടുത്തി കൊള്ളട്ടെ.
വനിതാകമ്മീഷൻ ആയാലും,ആണായാലും, പെണ്ണായാലും,മനുഷ്യത്വം,വ്യക്തിത്വം, എന്നൊന്ന് ഇല്ലെങ്കിൽ ഇതൊക്കെ തന്നെ അവസ്ഥ!

കടുത്ത പ്രതിഷേധം

കടുത്ത പ്രതിഷേധം

എംസി ജോസഫൈന്റെ രീതിയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നുത്. ഇക്കാര്യത്തിൽ ഇടതുപക്ഷത്തുള്ളവരും മുന്നിൽ തന്നെയുണ്ട്. സ്ത്രീ വിരുദ്ധത എന്നതിനപ്പുറം, മനുഷ്യവിരുദ്ധമായ രീതിയാണ് എംസി ജോസഫൈന്റേത് എന്നും ചിലർ വിമർശിക്കുന്നുണ്ട്.

പരാതിയില്ലാത്ത കേസ്

പരാതിയില്ലാത്ത കേസ്

നെന്മാറയിൽ പത്ത് വർഷം ഒറ്റമുറിയിൽ ഒളിച്ചുകഴിഞ്ഞ സ്ത്രീയുടെ വിഷയത്തിൽ പരാതിയില്ലാതെ കേസ് എടുത്തിരുന്നു വനിത കമ്മീഷൻ. അസ്വാഭാവികതയില്ലെന്ന പോലീസ് റിപ്പോർട്ടിനെ സംശയിക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള വനിത കമ്മീഷൻ അധ്യക്ഷയാണ് ഇപ്പോൾ ഒരു സ്ത്രീയുടെ പരാതിയോട് ഇങ്ങനെ പ്രതികരിച്ചിരിക്കുന്നത്.

ഹോട്ട് ലുക്കിൽ നിധി അഗർവാൾ; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+