'നിന്നെ പരിചയം ഇല്ലാത്തവർക്ക് ഇതൊന്നും അറിയില്ലായിരിക്കാം, പക്ഷേ'; ഹൃദയംനൊന്ത് സുരഭി വിഷ്ണു
അപ്രതീക്ഷിതമായിരുന്നു യുവനടൻ സുജിത്ത് രാജേന്ദ്രന്റെ വേർപാട്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു സുജിത്ത്. ഇപ്പോൾ സുജിത്തിനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി സുരഭി വിഷ്ണു. പകരം വെയ്ക്കാനാവാത്ത ശൂന്യത സൃഷ്ടിച്ചിട്ടാണ് സുജിത്ത് അകാലത്തിൽ വേർപിരിഞ്ഞത് എന്ന് സുരഭി കുറിച്ചു.
തന്റെ ഹൃദയത്തിൽ മാത്രം ഒപ്പം പ്രവർത്തിച്ച എല്ലാവരുടെ മനസ്സിലും സുജിത്തിന് ഇടം നേടാനായിട്ടുണ്ടെന്നും സുരഭി പറഞ്ഞു. സുജിത്തിനെകക്കുറിച്ച് ഓർക്കുമ്പോഴെല്ലാം അറിയാതെ കണ്ണുനിറയുകയാണെന്നും ഇത്ര പെട്ടെന്ന് വേർപിരിഞ്ഞ് പോകേണ്ട ആളല്ല സുജിത്തെന്നും പറയുന്നു.

സുരഭി പങ്കുവെച്ച കുറിപ്പ്:
പകരം വെയ്ക്കാൻ ഇല്ലാത്ത ഒരു ശൂന്യത എന്റെ ആത്മാവിൽ അവശേഷിപ്പിച്ചാണ് നീ വിടപറയുന്നു. എന്റെ പ്രിയപ്പെട്ട ബൂ നിന്റെ മധുരമായ വ്യക്തി പ്രഭാവയം എന്റെ മാത്രമല്ല നിന്നോടൊപ്പം പ്രവർത്തിച്ചിട്ടുള്ള എല്ലാവരുടെയും ഹൃദയം കീഴടക്കിയിട്ടുണ്ട്. പ്രിയപ്പെട്ടവരെയെല്ലാം കണ്ണീരിലാഴ്ത്തിയാണ് നീ ഈ ലോകം വിട്ടുപോകുന്നത്. നിന്നെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം അറിയാതെ എന്റെ കണ്ണുകൾ നിറയുന്നു. കാരണം ഇങ്ങനെ പോകാൻ പാടില്ലാത്തതായിരുന്നു.
ഇനിയും വർഷങ്ങളോളം നീ ഇവിടെ എന്നോടൊപ്പം ഉണ്ടായിരിക്കണമായിരുന്നു. നീ ഇവിടെ കുറേകാലം ജീവിക്കുന്നതും നിന്റെ സ്വപ്നങ്ങൾക്ക് സഫലമാക്കുന്നതും കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ഇനി ഞാൻ ആരെയാണ് ബൂ എന്ന് വിളിക്കേണ്ടത്? എന്റെ കണ്ണുനീറുന്നത് വരെ മണ്ടൻ തമാശകൾ പറയാൻ ഇനി ആരുണ്ട്.
നിന്റെ മഹത്വം ഈ ലോകം അറിയണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും കഴിവുള്ള ആളാണ് നീ. ഗായകൻ, നടൻ, വാഗ്മി, നല്ല മുനുഷ്യൻ എന്ന നിലയിൽ നിന്നെക്കാൾ നല്ലൊരാളെ ഞാൻ കണ്ടുമുട്ടിയിട്ടില്ല. നിന്നെ പരിചയം ഇല്ലാത്തവർക്ക് ഇതൊന്നും അറിയില്ലായിരിക്കാം, പക്ഷേ എന്റെ ബൂ നിന്നെ അറിയുന്നവരിൽ നീ എന്നെന്നും ജീവിക്കും.
ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കഴിവുള്ളവരിൽ ഒരാളാണ് നീ. ഗായകൻ, നർത്തകൻ, നടൻ, വാഗ്മി, നല്ല മനുഷ്യൻ എന്ന നിലയിൽ നിന്നെക്കാൾ നല്ലൊരാളെ ഞാൻ കണ്ടുമുട്ടിയിട്ടില്ല. നിന്നെ പരിചയമില്ലാത്തവർക്ക് ഇതൊന്നും അറിയില്ലായിരിക്കും, പക്ഷേ എന്റെ ബൂ, നിന്നെ അറിയുന്നവരിൽ നീ എന്നെന്നും ജീവിക്കും.
സുജിത്ത് രാജ് കൊച്ച് കുഞ്ഞ്, നിന്നെ അറിയാവുന്നവർ ആഘോഷിക്കുന്ന ഒരു പവർ ഹൗസാണ് നീ. ഒരുപക്ഷേ, ഇൻഡസ്ട്രിയിൽ നിന്നെ തിരിച്ചറിഞ്ഞില്ലെങ്കിലും നിന്നെ അടുത്തറിയാവുന്നവർക്ക് മിന്നിത്തിളങ്ങുന്ന താരമാണ് നീ. ഇനി ഇപ്പോൾ നീ സ്വർഗത്തെ പ്രകാശമാനമാക്കേണ്ട സമയമാണ് എന്ന് എനിക്ക് തോന്നുന്നു. ഞാൻ എന്നെന്നും നിന്നെ സ്നേഹിക്കും എന്റെ പ്രിയപ്പെട്ട ബൂ എന്നാണ് എന്നാണ് സുരഭി കുറിച്ചത്.












Click it and Unblock the Notifications