'ബിജെപി സർക്കാർ ഏത് നാറിയുടെ പേരിട്ടാലും എനിക്ക് ഇന്നുമുതൽ അത് ഡോ പൽപ്പുവിന്റെ പേരിലുള്ള സ്ഥാപനമാണ്'
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി രണ്ടാം കാന്പസിന് ആർഎസ്എസ് നേതാവായിരുന്ന എംഎസ് ഗോൾവാർക്കറുടെ പേര് നൽകുന്നത് സംബന്ധിച്ച വിവാദങ്ങൾ അവസാനിക്കുന്നില്ല. പ്രതികരണങ്ങൾ അതിരൂക്ഷമായി തന്നെ രേഖപ്പെടുത്തപ്പെടുകയാണ്.
അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനും ആയ അഡ്വ ഹരീഷ് വാസുദേവനും ഇതിനോട് രൂക്ഷമായി തന്നെയാണ് പ്രതികരിച്ചിരിക്കുന്നത്. ഉള്ള അധികാരം ഉപയോഗിച്ച് സംസ്ഥാന സർക്കാരിന് കേരളത്തിലെ മാലിന്യ ഓടകൾക്കു വേണമെങ്കിൽ നരേന്ദ്രമോദിയുടെയോ ഹർഷവർദ്ധന്റെയോ അവരുടെ അച്ഛന്റെയോ ഒക്കെ പേരിടാവുന്നതാണ് എന്നാണ് ഹരീഷിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം....

അധികാരത്തിന്റെ ധാർഷ്ട്യം
ഒരു സ്ഥാപനത്തിന്റെ പേരിടലിന്റെ മാനദണ്ഡം അധികാരത്തിന്റെ ധാർഷ്ട്യം മാത്രമാണെന്ന് ആണല്ലോ ആർഎസ്എസ്സും ബിജെപിയും പറയാതെ പറയുന്നത്. അതുകൊണ്ടാണല്ലോ ഒരു ദേശവിരുദ്ധന്റെ, ശാസ്ത്രവിരുദ്ധന്റെ പേര് തിരുവനന്തപുരത്തെ ഏറ്റവും ശ്രദ്ധേയമായ ശാസ്ത്രസ്ഥാപനത്തിന് ഇടാൻ തീരുമാനിച്ചതും.

മാലിന്യ ഓടകൾക്ക് മോദിയുടെ പേര്
ഉള്ള അധികാരം ഉപയോഗിച്ച് സംസ്ഥാന സർക്കാരിന് കേരളത്തിലെ മാലിന്യ ഓടകൾക്കു വേണമെങ്കിൽ നരേന്ദ്രമോദിയുടെയോ ഹർഷവർദ്ധന്റെയോ അവരുടെ അച്ഛന്റെയോ ഒക്കെ പേരിടാവുന്നതാണ്. പാടില്ലെന്ന് നിയമത്തിൽ എവിടെയും പറയുന്നില്ലല്ലോ. പക്ഷെ അവർക്ക് അതുകൊണ്ടും മാറ്റമുണ്ടാകില്ല. ഒരു ഓടയുടെ പേരിൽ പോലും ജനങ്ങൾ സ്മരിക്കേണ്ട പേരുകളുമല്ല ഇതൊന്നും.

തോന്നിവാസം കാണിച്ചാൽ അംഗീകരിക്കരുത്
ശാസ്ത്രത്തിനും ഗുണപരമായ സാമൂഹ്യമാറ്റത്തിനും എന്തെങ്കിലും സംഭാവന ചെയ്തവരുടെ പേര് വേണം സ്ഥാപനങ്ങൾക്കു ഇടണം എന്ന് അറിയാഞ്ഞിട്ടല്ലല്ലോ ഇക്കണ്ട ഊച്ചാളികളുടെ ഒക്കെ പേര് എഴുന്നള്ളിച്ചു കൊണ്ടുവരുന്നത്. ഇത് ബിജെപിയ്ക്ക് മാത്രമല്ല, നാളെ ഏത് രാഷ്ട്രീയ പാർട്ടി അധികാരത്തിൽ വരുമ്പോഴും ഇമ്മാതിരി തോന്നിയവാസം കാണിച്ചാൽ നാം അംഗീകരിക്കരുത്.

എങ്ങനെ പ്രതിരോധിക്കണം
എങ്ങനെയാണ് നാം പ്രതിരോധിക്കുക?
മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്ക് കേരളത്തിന്റെ ഭൂരിപക്ഷ അഭിപ്രായം കത്ത് ആയി എഴുതിയത് സ്വാഗതാർഹമാണ്. കേരളത്തിലെ ഏറ്റവും ആദ്യത്തെ വാക്‌സിൻ വിദഗ്ധനും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ പൽപ്പുവിന്റെ പേരിടണം എന്ന ഡോ ശശി തരൂരിന്റെ നിർദ്ദേശം സ്വാഗതാർഹമാണ്.
കേന്ദ്രസർക്കാർ എന്ത് പേരിട്ടാലും ഞങ്ങൾ അതിനെ ഡോ പൽപ്പുവിന്റെ പേരിൽ മാത്രമേ വിളിക്കൂ എന്നു മലയാളി തീരുമാനിക്കണം.
Recommended Video

സംസ്ഥാന സർക്കാർ പേരിടണം
സംസ്ഥാന സർക്കാർ ഔദ്യോഗിക രേഖകളിൽ ഡോ പൽപ്പുവിന്റെ പേരിലുള്ള തിരുവനന്തപുരത്തെ സ്ഥാപനം എന്നു തന്നെ എഴുതണം, ബ്രാക്കറ്റിൽ കേന്ദ്രമിട്ട പേരും എഴുതട്ടെ. ജനങ്ങൾ, മാധ്യമങ്ങൾ ഒക്കെ ഡോ പൽപ്പുവിന്റെ പേരിലുള്ള സ്ഥാപനമായി മാത്രം കണ്ടാൽ കേന്ദ്രമിടുന്ന പേര് ക്രമേണ ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമാകും. ഡോ പൽപ്പുവിന്റെ പേരിൽ ആ സ്ഥാപനത്തെ ജനകീയമാക്കണം. ആ രാഷ്ട്രീയ വെല്ലുവിളി കേരളം ഒറ്റക്കെട്ടായി ഏറ്റെടുക്കണം.
ബിജെപി സർക്കാർ ഏത് നാറിയുടെ പേരിട്ടാലും എനിക്ക് ഇന്നുമുതൽ അത് ഡോ പൽപ്പുവിന്റെ പേരിലുള്ള സ്ഥാപനമാണ്.
-
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
വികസിത കേരളം: ഓരോ മലയാളിക്കും ആത്മവിശ്വാസവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ബിജെപി -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ












Click it and Unblock the Notifications