കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോണ്‍ഗ്രസിന്റെ ദില്ലി നായരെ അംഗീകരിച്ചില്ല; ബിജെപിയുടെ ബെംഗളൂരു നായരെ അംഗീകരിക്കുമോ'

Google Oneindia Malayalam News

കൊച്ചി: നായര്‍ സമുദായത്തിന് ഇത് വസന്തകാലമാണ് എന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ ജയശങ്കര്‍. കേരളത്തില്‍ നിലവില്‍ വന്ന പുതിയ പിണറായി സര്‍ക്കാരില്‍ വലിയ പ്രാതിനിധ്യമാണ് നായര്‍ സമുദായത്തിന് ലഭിച്ചത്. നരേന്ദ്ര മോദി മന്ത്രിസഭ അടുത്തിടെ പുനഃസംഘടിപ്പിച്ചപ്പോഴും കേരളത്തില്‍ വേരുള്ള ഒരു നായര്‍ക്ക് അംഗത്വം ലഭിച്ചു.

കേരളത്തില്‍ മാത്രമല്ല കേന്ദ്രത്തിലും നായര്‍ വസന്തമാണെന്ന് സൂചിപ്പിക്കുന്ന ജയശങ്കര്‍ ബ്രിട്ടീഷ് കൊളംബിയയില്‍ നായര്‍ സമുദായത്തിന്റെ കൂട്ടായ്മയുടെ വാര്‍ഷികം നടക്കുന്ന കാര്യവും തന്റെ പുതിയ വീഡിയിയോല്‍ സരസമായി പറയുന്നു. മുമ്പ് ശശി തരൂരിന് കേന്ദ്രമന്ത്രി പദം കിട്ടിയപ്പോള്‍ എടുത്ത അതേ നിലപാടാകുമോ രാജീവ് ചന്ദ്രശേഖരറിന്റെ കാര്യത്തില്‍ എന്‍എസ്എസ് സ്വീകരിക്കുക?...

അമിത് ഷാ തിരിച്ചുവിളിച്ചു; യെഡിയൂരപ്പ ഈ മാസം രാജിവെക്കും... ഇനി ഗവര്‍ണര്‍, കര്‍ണാടകയില്‍ ട്വിസ്റ്റ്അമിത് ഷാ തിരിച്ചുവിളിച്ചു; യെഡിയൂരപ്പ ഈ മാസം രാജിവെക്കും... ഇനി ഗവര്‍ണര്‍, കര്‍ണാടകയില്‍ ട്വിസ്റ്റ്

അമേരിക്കൻ യാത്ര വിശേഷങ്ങളുമായി മീര നന്ദൻ; വൈറലായി ചിത്രങ്ങൾ

1

സ്വാതന്ത്ര്യം കിട്ടിയ ശേഷം ആദ്യമായിട്ടാണ് നായര്‍ സമുദായത്തിന് കേരള മന്ത്രിസഭയില്‍ ഇത്രയധികം പ്രാതിനിധ്യം ലഭിക്കുന്നത്. സിപിഎമ്മില്‍ നിന്ന് നാല് പേരും സിപിഐയില്‍ നിന്ന് മൂന്ന് പേരും മന്ത്രിസഭയിലെത്തി. പിന്നെ സ്പീക്കറായും ചീഫ് വിപ്പായുമെല്ലാം വേറെ. ഫലത്തില്‍ മന്ത്രിസഭയിലെ പ്രധാന വകുപ്പുകളിലെല്ലാം നായര്‍ സമുദായംഗങ്ങള്‍ ഇടംപിടിച്ചുവെന്ന് സൂചിപ്പിക്കുന്നു ജയശങ്കര്‍.

2

ബാലഗോപാലിന് ധനവകുപ്പ് ലഭിച്ചു, ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസം, ബിന്ദുവിന് ഉന്നത വിദ്യാഭ്യാസം, രാജീവിന് വ്യവസായം എന്നിങ്ങനെ കിട്ടിയപ്പോള്‍, രാജന് റവന്യൂ, പ്രസാദിന് കൃഷി വകുപ്പും ലഭിച്ചു. ചീഫ് വിപ്പായി കേരള കോണ്‍ഗ്രസിലെ പ്രഫസര്‍ എന്‍ ജയരാജും നിയമസഭാ സ്പീക്കറായി എംബി രാജേഷുമെത്തി. പ്രതിപക്ഷത്താണെങ്കില്‍ രമേശ് ചെന്നിത്തലയെ മാറ്റി വിഡി സതീശന്‍ എത്തിയ കാര്യവും ജയശങ്കര്‍ സൂചിപ്പിക്കുന്നു.

3

ഇതെല്ലാം കേരളത്തിലെ കാര്യങ്ങള്‍. ഇപ്പോള്‍ കേന്ദ്രത്തിലും മറിച്ചല്ല വിശേഷങ്ങള്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചിരിക്കുന്നു. മലയാളിയായ രാജീവ് ചന്ദ്രശേഖര്‍ മന്ത്രിയായി. അഹമ്മദാബാദില്‍ ജനിച്ച അദ്ദേഹം പഠിച്ചത് വിദേശത്താണ്. താമസം ബെംഗളൂരുവിലാണ്. കുടുംബ വേര് തൃശൂര്‍ ജില്ലയിലാണ്. അറിയപ്പെട്ട നായര്‍ കുടുംബമാണെന്നും ജയശങ്കര്‍ പറയുന്നു.

4

നേരത്തെ സ്വതന്ത്രനായിട്ടാണ് രാജീവ് ചന്ദ്രശേഖര്‍ രാജ്യസഭയിലെത്തിയത്. ഏറ്റവും ഒടുവില്‍ ബിജെപി ടിക്കറ്റില്‍ തന്നെ അദ്ദേഹം രാജ്യസഭയിലെത്തുകയും ഇപ്പോള്‍ മന്ത്രിയാകുകയും ചെയ്തിരിക്കുന്നു. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നായര്‍ സമുദായത്തിന് പ്രാതിനിധ്യം നല്‍കുന്നത് ആദ്യമാണ്. നേരത്തെ അല്‍ഫോണ്‍സ് കണ്ണന്താനവും വി മുരളീധരനുമാണ് കേരളത്തില്‍ നിന്ന് മോദി മന്ത്രിസഭയിലെത്തിയിരുന്നത്.

5

ഒരു നായര്‍ കൂട്ടായ്മ ഈ വിഷയത്തില്‍ നരേന്ദ്ര മോദിക്ക് ആശംശയര്‍പ്പിച്ച് പത്ര പരസ്യം നല്‍കിയപ്പോഴാണ് ഇക്കാര്യം ഞാന്‍ ശ്രദ്ധിച്ചതെന്ന് ജയശങ്കര്‍ പറയുന്നു. അതേസമയം എന്‍എസ്എസ് പ്രതികരിക്കാനിടയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. മുമ്പ് ശശി തരൂരിനെ യുപിഎ സര്‍ക്കാര്‍ മന്ത്രിസഭയിലെടുത്തപ്പോള്‍ ദില്ലി നായര്‍ എന്നാണ് നാരായണ പണിക്കര്‍ വിളിച്ചതെന്ന് ജയശങ്കര്‍ ചൂണ്ടിക്കാട്ടുന്നു.

6

ശശി തരൂര്‍ ദില്ലി നായരാണെങ്കില്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരു നായരാണ്. ബ്രിട്ടീഷ് കൊളംബിയയിലും നായര്‍മാരുടെ കൂട്ടായ്മയുണ്ട്. കാനഡയിലാണ് ബ്രിട്ടീഷ് കൊളംബിയ. ഇവിടെ എന്‍എസ്എസിന് സംഘടനാ സംവിധാനമുണ്ട്. അവരുടെ ഒന്നാം വാര്‍ഷികമാണ് ഇന്ന് എന്നും നായര്‍ വസന്തം വീണ്ടും എന്ന തലക്കെട്ടിലുള്ള വീഡിയോയില്‍ ജയശങ്കര്‍ പറയുന്നു.

ഗ്ലാമറസായി നിവിൻ പോളി നായിക; അനു ഇമ്മാന്വുവലിന്റെ ഫോട്ടോഷൂട്ട്

Recommended Video

cmsvideo
ശരിക്കും ആരാണീ രാജീവ് ചന്ദ്രശേഖർ..എങ്ങനെ കേന്ദ്രമന്ത്രിയായി ?

English summary
BAdvocate Jayashankar describes Nair Community representation in State and Union Cabinets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X