• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡബ്ല്യുസിസിക്കെതിരെ തുറന്നടിച്ച് ശ്രീജിത്ത് പെരുമന; മാപ്പ് പറഞ്ഞാല്‍ പ്രശ്‌നം തീരുമോ എന്നാണ് ചോദിച്ചത്...

Google Oneindia Malayalam News

കൊച്ചി: സിനിമാ മേഖലയില്‍ ബലാല്‍സംഗ ആരോപണങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ഉയരുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിഷയം ചൂടേറിയ ചര്‍ച്ചയാണ്. ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസായിരുന്നു ഇതുവരെ പ്രധാന ചര്‍ച്ച. എന്നാല്‍ വിജയ് ബാബുവിനെതിരെ യുവനടി ഉയര്‍ത്തിയ പരാതിയാണ് ഇപ്പോള്‍ വിഷയം. ആരോപണങ്ങള്‍ ഉയരുന്ന വേളയില്‍ തന്നെ, പ്രതിസ്ഥാനത്ത് നില്‍ക്കുന്ന വ്യക്തിയെ തേജോവധം ചെയ്യുന്നതിനോട് യോജിക്കാനാകില്ല എന്ന അഭിപ്രായം ഒരുകൂട്ടം ആളുകള്‍ പ്രകടിപ്പിക്കുന്നു.

ഇരയോടെയൊപ്പം നില്‍ക്കുന്നു എങ്കിലും പ്രതിയെ അടച്ചാക്ഷേപിക്കില്ലെന്നും കോടതി വിധി വരുന്നവരെ കാത്തിരിക്കാമെന്നുമാണ് ഇത്തരക്കാരുടെ വാദം. സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ചില കാര്യങ്ങളില്‍ വ്യക്തമായ പക്ഷം പിടിക്കുന്നു എന്ന ആക്ഷേപവുമായി രംഗത്തുവന്നിരിക്കുകയാണ് അഡ്വ. ശ്രീജിത്ത് പെരുമന. നേരത്തെ നടന്‍ അലന്‍സിയറിനെതിരെ ഉയര്‍ന്ന ആരോപണത്തിന്റെ വാര്‍ത്തയും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ....

വിജയ് ബാബു പരസ്യമായി ചെയ്തത് രണ്ടുവര്‍ഷം തടവ് കിട്ടാവുന്ന കുറ്റം; അറസ്റ്റ് ചെയ്യുംവിജയ് ബാബു പരസ്യമായി ചെയ്തത് രണ്ടുവര്‍ഷം തടവ് കിട്ടാവുന്ന കുറ്റം; അറസ്റ്റ് ചെയ്യും

1

പീഡന ശ്രമം നടന്നെന്ന് പരാതിപ്പെട്ടപ്പോൾ മാപ്പു പറയിപ്പിച്ച് കോമ്പ്രമൈസ് ആക്കിയാലോ എന്ന് ഇരയോട് ചോദിച്ച സ്ത്രീപക്ഷ സംഘടനയുടെ നാടാണിത്..
നടൻ വിജയ് ബാബുവിന് എതിരായ ആരോപണങ്ങൾ അന്വേഷിക്കണം അതിനു ഇരയ്ക്ക് നിരുപാധികം പിന്തുണയും നൽകണം എന്നാൽ ഏകപക്ഷീയമായി ആരോപണവിധേയനായ ഒരാളെ വേട്ടയാടരുത് എന്നുതന്നെയാണ് നിലപാട്.
എന്നാൽ സ്ത്രീസുരക്ഷക്ക് നിലകൊള്ളുന്നു എന്ന ലേബലിൽ ചില പുരോഗമന സംഘടനകൾ സ്വീകരിക്കുന്ന സങ്കുചിത രാഷ്ട്രീയത്തെ തള്ളിപ്പറയാതെ വയ്യ.
അന്ന് അലെൻസിയർ എന്ന നടനിൽ നിന്നുണ്ടായ മോശം പെരുമാറ്റത്തെ കുറിച്ച് സിനിമയിലെ വനിതാ കൂട്ടായ്മയായ #WCC ക്ക് പരാതി നൽകിയിരുന്നുവെന്ന് മീ ടൂ ആരോപണം ഉന്നയിച്ച നടി ദിവ്യ ഗോപിനാഥിന്റെ വെളിപ്പെടുത്തിയതും പരാതി നൽകിയപ്പോൾ നടൻ മാപ്പ് പറഞ്ഞാൽ പ്രശ്നം തീരുമോ എന്നാണ് WCC നേതൃത്വം ചോദിച്ചതെന്നും ഫേസ്ബുക്ക് ലൈവിൽ നടി വ്യക്തമാക്കിയതും ഓർമ്മയില്ലേ..

2

സഹപ്രവർത്തകയായ ഒരാൾ തന്നെ ഒന്നല്ല ഒരുപാട് തവണ ഒരാൾ പീഡിപ്പിക്കാൻ ശ്രമിക്കുന്നു എന്ന് പരാതി പറഞ്ഞപ്പോൾ, മാപ്പു പറയിപ്പിച്ചാൽ പ്രശ്നം തീരുകയില്ലേ ? എന്ന് ഇരയോട് ചോദിക്കുകയും അതേ സംഘടനാ നേതാക്കൾ പത്രസമ്മേളനം വിളിച്ച് 18 വർഷക്കാലം മുൻപത്തെ ബാല പീഡന കഥകൾ പൊടിപ്പും തോങ്ങലും വെച്ച് സിനിമാ സ്റ്റൈലിൽ അവതരിപ്പിക്കുകയും പിന്നീട് പീഡനം മറച്ചുവെച്ചതിനു പരാതി കൊടുത്തപ്പോൾ പീഡനം നടന്നില്ല ആരോ വാതിലിൽ മുട്ടിയപ്പോൾ ഭയന്ന് വിറച്ചതായിരുന്നു പ്രശനം അന്ന് ഇടിയും മഴയും ഉണ്ടായിരുന്നു എന്ന് ഭാവനാത്മകമായി പറഞ്ഞതും ഒടുവിൽ കേസിലെ പ്രതി നിരപരാധിയാണെന്ന് കണ്ടെത്തിയതുമൊക്കെ ഇനിയെങ്കിലും വിലയിരുത്തണം ...
യഥാർത്ഥ ഇരകൾക്ക് സധൈര്യം മുന്നോട്ടുവരാനുള്ള ഇടമാകട്ടെ മീടു അല്ലാതെ വ്യക്തി വൈരാഗ്യം തീർക്കാനോ, ബ്ലാക്ക്മെയിൽ ചെയ്യാനോ അവസരം നൽകരുത്...
ഇന്നിവിടെ മലയാള സിനിമാ നടിമാർ മീടൂ ക്യാമ്പയിനിലേക്ക് വരുന്നതിനു മുൻപ് മീടൂ വിലൂടെ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് സൗജന്യ നിയമസഹായം ചെയുന്ന അഭിഭാഷകരുടെ വളണ്ടിയർ കൂട്ടായ്മയിൽ ഞാൻ അംഗമായിരുന്നു എന്ന് ആമുഖമായി പറയട്ടെ,

3

wcc എന്ന സംഘടന പലപ്പോഴായി എടുത്തിട്ടുള്ള തീരുമാനങ്ങളെല്ലാം ആ സംഘടനയിലെ സ്ട്രാക്റ്ററൽ ഇൻജസ്റ്റിനെതിരെയോ, ജൻഡർ അസമത്വത്തിനെതിരെയോ, സെക്ഷുൽ അബ്യുസുകൾക്കെതിരെയോ അല്ല മറിച്ച് കൃത്യമായ ആഭ്യന്തര പൊളിറ്റിക്സ് രൂപീകരണം മുതൽ ആ സംഘടനയിലുണ്ടായിരുന്നു എന്നതാണ് യാഥാർഥ്യം. അതുകൊണ്ടുതന്നെയാണ് സംഘടനയുടെ ഉള്ളിൽ തന്നെ ചേരിതിരിവുകളുണ്ടാകുകയും പലർക്കും പരസപരം ചെളി വാരിയെറിയേണ്ടിവരികയും ഒരുവേള അത് പുറത്ത് വരികയും ചെയ്തത്. മലയാള സിനിമാ വ്യവസായത്തിലെ സെർവന്റ് മുതൽ താരറാണികൾ വരെയുള്ള സ്ത്രീകൾക്ക് വേണ്ടി ശബ്ദം ഉയർത്തുന്ന ഒരു ബാലൻസ്ഡ് ഫെമിനിസ്റ്റ് സംഘമായി അതിനു മാറാൻ സാധിക്കാത്തതും ആ സംഘടനയുടെ സങ്കുചിത രാഷ്ട്രീയം കൊണ്ടാണ്.
നമുക്കറിയാം സമൂഹത്തിന്റെ എല്ലാ തുറയിലും കിടമത്സരമുണ്ടെങ്കിലും സിനിമ വ്യവസായത്തിൽ അത് നമുക്ക് ചിന്തിക്കാവുന്നതിനും അപ്പുറമാണ്. നമ്മൾ കേട്ടുശീലിച്ച കഥകളും, പഴയകാല സിനിമ രംഗത്തോടുള്ള നമ്മുടെ സമൂഹത്തിന്റെ അയിത്തവുമൊക്കെ അത്തരത്തിലാണ് പറഞ്ഞു വെച്ചിട്ടുള്ളത്. ഇന്നിപ്പോൾ മീടൂ ക്യമ്പയിൻ എന്ന പേരിൽ ഒരു സാമൂഹിക അവസരം വരുമ്പോൾ സിനിമ മേഖലയിൽ നിന്നുതന്നെ ഇത്തരം കൂടുതൽ വെളിപ്പെടുത്തലുകൾ വരുന്നതും ആ കിടമത്സരങ്ങളുടെയും സാമ്പത്തിക -ലൈംഗിക അരാചകത്വത്തിന്റെയും ഭാഗമായാണ്.

3

എന്നാൽ സംഘടനയുടെ പിൽകാലങ്ങളിലെ ചില ഓർഗനൈസ്ഡ് തുറന്നുപറച്ചിലുകൾ വെറും ബ്ളാക്മെയിലിംഗ് തന്ത്രങ്ങളാകുന്നില്ലേ എന്ന് ഒരാൾ ചിന്തിച്ചാൽ അയാളെ കുറ്റം പറയാൻ സാധിക്കില്ല. സെലിബ്രറ്റികളെ നേരീട് ക്ഷണിച്ച് വരുത്തി ചായ സൽക്കരവുംനടത്തി പരാതികൾ ഏറ്റുവാങ്ങുന്ന നിയമപാലക്കാരുള്ള നാട്ടിൽ കേവലം ഒരു ഫോൺ കോളിലൂടെപോലും പരിഹരിക്കപ്പെടുകയോ, നടപടികളെടുക്കപ്പെടുകയോ ചെയ്യാവുന്ന കാര്യങ്ങളിൽ പോലും ആത്മാർത്ഥമായി മുന്നോട്ടുവരാൻ ഇവർ തയ്യാറാകാത്തതെന്തുകൊണ്ടാണ്. സിനിമാവ്യവസായത്തിലെ അധോലോക കഥകൾ നാം ഇന്നും ഇന്നലെയൊന്നുമല്ലലോ കേൾക്കുന്നത്.

5

മീടൂ വിന്റെ ഭാഗമായി പൊട്ടൻഷ്യൽ റേപ്പിസ്റ്റുകളെ തുറന്നുകാട്ടാൻ ആഹ്വാനം ചെയ്യുമ്പോഴും പീഡന പരാതികൾ നല്കുന്നവരിൽ 52 .32 ശതമാനം സ്ത്രീകളും വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കുന്നത് എന്ന ദൽഹി വുമൺസ് കമ്മീഷന്റെ ഔദ്യോദിക കണക്കുകൾ വിസ്‌മരിക്കാവുന്നതല്ല. അതുകൊണ്ടുതന്നെ ഒരു നിരപരാധിപോലും ഇതിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നില്ല എന്ന് മുൻകരുതലെടുക്കാനുള്ള സംവിധാനവും ഇതിലുണ്ടാവണം.
സംഘടനയിലുള്ള ജൻഡർ അസമത്വവും, ലൈംഗിക പീഡനങ്ങളും പൊതുവേദിയിൽ വിളിച്ചുപറയാൻ കേരളം പോലുള്ള സമൂഹത്തിൽ എന്തുകൊണ്ടാണ് ഒരു സംഘടനയുടെ പിൻബലം പോലുമുള്ള wcc അംഗങ്ങൾ തയ്യാറാകാത്തത് ?

6

പത്രസമ്മേളനത്തിനൊടുവിൽ ഇത് ഒരു തുടക്കമാണ് എന്ന് പറഞ്ഞത് ഏതെങ്കിലും രീതിയിൽ നീക്കുപോക്കുകൾ നടത്തി അമ്മയുമായി ചർച്ചകൾ നടത്തി ഈ വിഷയത്തെ കുഴിച്ചുമൂടാനുള്ളതാണോ എന്ന് ചിന്തിക്കുന്നവരോട് എന്തുപറയും ? മുകേഷിന്റെ വിഷയത്തിൽ നാളിതുവരെ മൗനം പാലിച്ച സംഘടനാ നേതാക്കൾ വ്യക്ത്യാധിഷ്ഠിതമായി വ്യംഗ്യാർത്ഥത്തിൽ ചിലരെ ടാർജറ്റ് ചെയ്യുമ്പോൾ മീടൂ ക്യാമ്പയിൻ അത്തരത്തിൽ പലരുടെയും കയ്യിൽ കിട്ടിയ ഒരു ബ്ളാക്മെയിലിംഗ് ഡിവൈസ് ആയി മാറാനുള്ള ഒരുശതമാനം സാധ്യതയെങ്കിലും നാം കാണാതെ പോകരുത്.
സ്ത്രീ വിഷയങ്ങളിൽ സീസണൽ പക്ഷപാതത്തോടുകൂടി ഒരു സ്ത്രീ സംഘടന നിലകൊള്ളുന്നത് എത്രത്തോളം സുഖകരമാണ് എന്നതാണ് എന്റെ ചോദ്യം..?
ജനനമാണെങ്കിലും, മരണമാണെങ്കിലും, ഏത് മതങ്ങളുടെ ആഘോഷമാണെങ്കിലും സിനിമ സെലിബ്രറ്റികളില്ലാതെ മലയാളി ഇല്ല. അതുകൊണ്ടുതന്നെയാണ് സെലിബ്രറ്റികളുടെ ഇടയിലെ നിഗൂഢ രാഷ്ട്രീയം ചിലപ്പോഴൊക്കെ അരോചകമാണെന്നു പറയേണ്ടി വരുന്നത്.

7

ലൈംഗിക ആക്രമണങ്ങളുടെ ഇരകളായി മരിച്ച് ജീവിക്കേണ്ടിവരുന്ന സ്ത്രീകൾക്ക് വൈകിയെങ്കിലും തുറന്നു പറയാനും, അത്തരക്കാരെ സമൂഹത്തിനു മുൻപിൽ കൊണ്ടുവരാനുമുള്ള അവസരമാകട്ടെ മീടൂ ക്യാമ്പയിൻ എന്ന് ആഗ്രഹിക്കുമ്പോഴും ഉഭയക്ഷി സമ്മതപ്രകാരംനടന്ന ഇന്റിമേറ്റ് റിലേഷൻഷിപ്പുകൾ ആരോപണവുമായി കൊണ്ടുവന്ന് ഒരു നിരപരാധിയുടെപോലും ജീവിതം തകരാതിരിക്കട്ടെ എന്നും ആശിക്കുന്നു.
അഡ്വ ശ്രീജിത്ത് പെരുമന

cmsvideo
  ജഡ്ജിയെ സ്വാധീനിക്കുന്ന അനൂപിന്റെ ശബ്ദദരേഖ പുറത്ത് | Oneindia Malayalam
  English summary
  Advocate Sreejith Perumana Criticized WCC Double Stand in Actress Case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X