• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആന്ദ്രേ റസ്സലിന്റെ ഭാര്യ ജാസിം ലോറയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം... ആരാണ് ജാസിം ലോറ? ചിത്രങ്ങൾ!!

  • By Desk

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ഐ പി എല്ലിൽ മിന്നും പ്രകടനം തുടരുകയാണ് വെസ്റ്റ് ഇൻഡീസ് താരമായ ആന്ദ്രേ റസ്സൽ. 200 ന് മേൽ സ്ട്രൈക്ക് റേറ്റിലാണ് റസ്സലിന്റെ 2019 ഐ പി എല്ലിലെ പ്രകടനം. റസ്സലിന്റെ ഓൾറൗണ്ട് മികവിൽ കൊൽക്കത്ത ഞായറാഴ്ച മുംബൈ ഇന്ത്യൻസിനെ തോൽപിച്ച് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി.

ഏറ്റവും പ്രിയം റിലയൻസ്.. പിന്നാലെ കിംഗ്ഫിഷർ... മോദി മുതൽ അമിത് ഷായും രാഹുൽ ഗാന്ധിയും വരെയുള്ള പ്രമുഖ നേതാക്കൾ നിക്ഷേപം നടത്തിയിരിക്കുന്നത് ഇതാ ഇവിടെയൊക്കെയാണ്!! ഞെട്ടിക്കുന്ന കണക്കുകൾ!!!

റസ്സല്‍ മസിൽ, ഡ്രേ റസ്സ് എന്നൊക്കെയാണ് കളി പ്രേമികളും കമന്റേറ്റർമാരും റസ്സലിനെ വിശേഷിപ്പിക്കുന്നത്. ഐ പി എൽ 2019ലെ ഏറ്റവും വാല്യുബൾ പ്ലേയറും ഡ്രേ റസ്സ് തന്നെ. എന്നാൽ റസ്സലിനൊപ്പം സോഷ്യൽ മീഡിയയുടെ കണ്ണിലുണ്ണിയാകുകയാണ് ഭാര്യ ജാസിം ലോറ. ഐ പി എൽ 2019 സീസണിലെ താരദമ്പതികളെക്കുറിച്ചറിയാം...

സൂപ്പർ താരദമ്പതികൾ

സൂപ്പർ താരദമ്പതികൾ

ജമൈക്കയിൽ നിന്നുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ് ആന്ദ്രേ റസ്സൽ. ഐ പി എല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയാണ് റസ്സല്‍ കളിക്കുന്നത്. ഭാര്യ ജാസിം ലോറയാകട്ടെ ജമൈക്കയിലെ പ്രശസ്ത മോഡലും. ഐ പി എല്‍ 2019ലെ റസ്സലിന്റെ പ്രകടനം പോലെ തന്നെ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ ആകർഷിക്കുകയാണ് ഈ താരദമ്പതികളും.

വൈറലായ വീഡിയോ

വൈറലായ വീഡിയോ

ആന്ദ്രേ റസ്സലും ഭാര്യ ജാസിം ലോറയും ഒരുമിച്ചുള്ള ഒരു വീഡിയോ ആണ് ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇരുവരും പരസ്പരം ചുംബിക്കുന്ന രംഗങ്ങളാണ് വീഡിയോയിൽ ഉള്ളത്. വീഡിയോയ്ക്കെതിരെ വാളെടുത്തവരും സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നു എന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ.

ലീക്കായ വീഡിയോ അല്ല

ലീക്കായ വീഡിയോ അല്ല

റസ്സലും ഭാര്യയും ഒരുമിച്ചുള്ള സ്വകാര്യ വീഡിയോ അറിയാതെ ലീക്കായതാണ് എന്നാണ് നെറ്റിസൻമാർ പലരും കരുതിയത്. എന്നാൽ അതായിരുന്നില്ല സംഭവം. ജാസിം ലോറ തന്നെയാണ് ഈ വീഡിയോ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പുറത്ത് വിട്ടത് എന്നതാണ് ഏറ്റവും രസകരം.

ക്യൂട്ട് വീഡിയോ

ക്യൂട്ട് വീഡിയോ

വീഡിയോയിൽ അശ്ലീലമില്ല എന്ന് മാത്രമല്ല വളരെ ക്യൂട്ടായിട്ടാണ് ഭൂരിഭാഗം ആളുകൾക്കും ഈ വീഡിയോ തോന്നിയത്. തന്റെ പ്രിയപ്പെട്ടവനുള്ള ചുംബനങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് ജാസിം ലോറ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. കഴിഞ്ഞില്ല, ആന്ദ്രേ റസ്സലും ഈ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുമുണ്ട്.

പൊട്ടിത്തെറിച്ച് ലോറ

പൊട്ടിത്തെറിച്ച് ലോറ

എന്നാൽ സോഷ്യൽ മീഡിയയിൽ ഈ വീഡിയോ ഒരുപാട് വിമർശനങ്ങൾ വിളിച്ചുവരുത്തുകയുണ്ടായി. ട്രോളുകൾ പരിധി വിട്ടതിൽ ജാസിം ലോറയും അസന്തുഷ്ടയായിരുന്നു. തന്റെ അസംതൃപ്തി ലോറ തന്നെ മറ്റൊരു പോസ്റ്റിലൂടെ വെളിപ്പെടുത്തുകയും ചെയ്തതോടെ സംഗതി വേറെ ലെവലായി മാറി.

ഇൻസ്റ്റഗ്രാമിൽ സജീവം

ഇൻസ്റ്റഗ്രാമിൽ സജീവം

ജമൈക്കയിലെ പ്രശസ്ത മോഡലുകളിൽ ഒരാളായ ജാസിം ലോറ സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകളിൽ വളരെ സജീവമാണ്. ഇൻസ്റ്റഗ്രാം പേജിൽ ലക്ഷക്കണിക്കിന് പേർ ജാസിം ലോറയെ ഫോളോ ചെയ്യുന്നുണ്ട്. റസ്സലുമൊത്തുള്ളതും അല്ലാത്തതുമായ ഒരുപാട് ചിത്രങ്ങൾ ലോറ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടണ്ട്.

പ്രണയം വിവാഹം

പ്രണയം വിവാഹം

അമേരിക്കയിലെ മിയാമിയിലാണ് ജാസിം ലോറ ജനിച്ചത്. 1989 ഫെബ്രുവരി 20നാണ് ജനനം. ഇപ്പോൾ 30 വയസ്സ്. ആന്ദ്രേ റസ്സൽ വെസ്റ്റ് ഇൻഡീസ് ദേശീയ ടീമിൽ എത്തുന്നതിന് മുമ്പേ തന്നെ ഇവർ പ്രണയത്തിലായിരുന്നു. 2016ൽ ഇവർ വിവാഹിതരായി. സോഷ്യൽ മീഡിയയിൽ രണ്ടുപേർക്കും ഇഷ്ടം പോലെ ആരാധകരുമുണ്ട്.

റസ്സലിന്റെ തള്ള്

റസ്സലിന്റെ തള്ള്

വെടിക്കെട്ട് വീരൻ മാത്രമല്ല ഐ പി എല്ലിലെയും ലോക ക്രിക്കറ്റിലെയും ശക്തിശാലികളിൽ ഒരാൾ കൂടിയാണ് വെസ്റ്റ് ഇൻഡീസിന്റെ പവർ ഹൗസായ ഡ്രേ റസ്സ്. താൻ 300 പുഷ് അപ് വരെ എടുക്കാറുണ്ട് എന്നാണ് റസ്സൽ കഴിഞ്ഞ ദിവസം പറഞ്ഞത്. കണ്ടാൽ കാരിരുമ്പ് തോൽക്കുന്ന, മിസ് ഹിറ്റുകൾ പോലും ഗാലറിയിലേക്ക് പറക്കുന്ന റസ്സല്‍ മിസൈലിന്റെ ആരോഗ്യത്തിന്റെ രഹസ്യവും ഇത് തന്നെ.

അടി, അടിയോടടി

അടി, അടിയോടടി

12 കളികളിലെ 11 ഇന്നിംഗ്സുകളിൽ നിന്നും 486 റൺസാണ് റസ്സൽ ഈ ഐ പി എല്ലിൽ ഇത് വരെ അടിച്ചുകൂട്ടിയത്. ശരാശരി 70. സ്ട്രൈക്ക് റേറ്റ് 200ന് മുകളിൽ. ഐ പി എൽ 2019ലെ റൺ വേട്ടക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് റസ്സൽ ഇപ്പോൾ. നാല് തവണ 50 കടന്ന റസ്സൽ സിക്സറുകളുടെ എണ്ണത്തിൽ മാത്രം അർധസെഞ്ചുറിയിലെത്തി എന്ന് പറഞ്ഞാല്‍ അറിയാമല്ലോ റസ്സലിന്റെ ഫോം.

English summary
Meet Andre Russell’s wife Jassym Lora, the hottest WAG in cricketing world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more