എന്താണ് ഈ കാണുന്നത്, എന്റെ ദൈവമേ..പുറത്തുവന്നതിന് ശേഷം റോബിന്‍ പറയുന്നു
അങ്ങനെ ബിഗ് ബോസ് വീട്ടില്‍ നിന്ന് ഡോ റോബിന്‍ പടിയിറങ്ങിയിരിക്കുകയാണ്. ആരാധകര്‍ കടുത്ത നിരാശയിലാണ് ഞങ്ങളുടെ ഒരേയൊരു രാജാവ് എന്നാണ് ആരാധകര്‍ റോബിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത പടിയിറക്കമായിരുന്നു റോബിന്റേത്. റോബിന്‍ പുറത്താകുമെന്ന് അവസാന നിമിഷം വരെ ആരും കരുതിയില്ല,
മോഹന്‍ലാല്‍ പറയും വരെ. റോബിന്‍ പുറത്തായ വിവരം പുറത്തുവന്നതിന് പിന്നാലെ ആരാധകര്‍ നിരാശയിലുമായി. മോഹന്‍ലാലിനെയും ബിഗ് ബോസിനേയും ഏഷ്യാനെറ്റിനേയും ജാസ്മിനെയും വിമര്‍ശിച്ച് റോബിന്‍ ഫാന്‍സ് രംഗത്തെത്തി.

ബിഗ് ബോസ് നല്‍കിയ വീക്കിലി ടാസ്‌കിനിടയില്‍ നടന്ന സംഭവങ്ങളാണ് റോബിന്റെ പുറത്താകലിന് കരാണമായത്. ബിഗ് ബോസ് സാമ്രാജ്യം എന്ന ടാസ്‌കില്‍ റിയാസ് രാജാവാകുകയും റിയാസിന്റെ കഴുത്തില്‍ക്കിടന്ന ലോക്കറ്റ് റോബിന്‍ തട്ടിയെടുത്ത് ബാത്ത് റൂമില്‍ കയറി ഒളിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ ജാസ്മിന്‍, റോണ്‍സണ്‍, റിയാസ് എന്നിവര്‍ ബാത്ത് റൂമിനകത്തുനിന്ന് റോബിനെ പുറത്തെത്തിക്കാന്‍ ശ്രമിക്കുകയും പുറത്തുവന്ന റോബിനെ റിയാസ് കടന്നുപിടിക്കുകയും ചെയ്തു. ഇതിന് പിന്നലെയാണ് റോബിന്‍ റിയാസിനെ അടിച്ചത്, ഇതോടെ റോബിന് ശിക്ഷ ലഭിച്ചു. സീക്രട്ടില്‍ റൂമിലായ റോബിന്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ണമായും ഷോയ്ക്ക് പുറത്തുപോകുന്നത്.

ഷോയ്ക്ക് പുറത്തുവന്നതിന് പിന്നാലെ ആദ്യമായി പ്രതികരണം നടത്തിയിരിക്കുകയാണ് ഡോ. റോബിന്‍.ആരാധകരുടെ സ്‌നേഹം കണ്ട് അമ്പരന്നിരിക്കുകയാണ് റോബിന്‍. എല്ലാവര്‍ക്കും നന്ദി എന്നാണ് റോബിന്‍ പറഞ്ഞത്.
റോബിന്‍ പറഞ്ഞത്:
എന്താണ് ഈ കാണുന്നത്, എന്റെ ദൈവമേ ..ഒരുപാട്..ഒരുപാട് സന്തോഷം..ഒരുപാട് പേര്‍ എന്നെ സ്‌നേഹിക്കുന്നുവെന്ന് അറിയുന്നു..അറിഞ്ഞുകൊണ്ടേയിരിക്കുന്നു. എനിക്കെന്റെ ഫോണ്‍ എടുക്കാന്‍ പറ്റുന്നില്ല..ഫുള്‍ നോട്ടിഫിക്കേഷന്‍ വന്നുകൊണ്ടിരിക്കുന്നു. വാടസ്ആപ്പിലേക്ക് ഒരുപാട് പേര്‍ മെസ്സേജ് ചെയ്യുന്നുണ്ട്.. ഫോണ്‍ കോളുകള്‍ വരുന്നുണ്ട് റിപ്ലൈ ചെയ്യാന്‍ പറ്റാത്തതുകൊണ്ട് മാത്രമാണ് ഞാന്‍ ചെയ്യാത്തത്...എല്ലാവര്‍ക്കും ഞാന്‍ റിപ്ലൈ ചെയ്യും.. നിങ്ങള്‍ തന്ന സ്‌നേഹത്തിന് നന്ദി റോബിന്‍ ആരാധകരോട് പറഞ്ഞു. ഒരു യൂട്യൂബ് ചാനലാണ് റോബിന്റെപ്രതികരണം പുറത്തുവിട്ടിരിക്കുന്നത്.

റോബിന് പുറമേ മത്സരത്തില്‍ നിന്ന് പുറത്തുവന്ന ആളാണ് ജാസ്മിന്‍. ജാസ്മിന്‍ സ്വയം പുറത്തേക്ക് പോവുകയായിരുന്നു. ബിഗ് ബോസ് വീട്ടിലെ ആരോടും സംസാരിക്കാന്‍ നില്‍ക്കാതെയാണ് ജാസമിന്‍ പുറത്തുവന്നത്. എന്നാല്‍, റോബിന്‍ എല്ലാവരോടും യാത്ര പറഞ്ഞാണ് പുറത്തുവന്നത്. റോബിന്‍ പുറത്തായത് കൂടുതല്‍ ബാധിച്ചത് ദില്‍ഷയെ ആണ്.

റോബിന്‍ എന്തുവന്നാലും തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ദില്‍ഷ. റോബിന്‍ പോയത് ദില്‍ഷയെ ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. ജാസ്മിന്‍ പുറത്തേക്ക് പോകുമ്പോള്‍ റോബിന്റെ ചെടിച്ചട്ടി എറിഞ്ഞുടയ്ക്കുകയും റിയാസ് റോബിന്റെ കപ്പ് എറിഞ്ഞുടയ്ക്കുകയും ചെയ്തിരുന്നു. ഈ പ്രവൃത്തികളൊക്കെ ദില്‍ഷയെ നന്നായി ബാധിച്ചിരുന്നു. റോബിന്‍ പുറത്തേക്ക് പോകുമ്പോള്‍ ദില്‍ഷയോട് നന്നായി കളിക്കണം എന്നുപറഞ്ഞുകൊണ്ടാണ് പോകുന്നത്.പുറത്ത് കാണാമെന്നും പറഞ്ഞിരുന്നു.

എന്തായാലും ജാസ്മിനും റോബിനും പുറത്തായത് ബിഗ് ബോസ് ഷോയുടെ ആവേശം കുറയ്ക്കുമോ എന്ന ചോദ്യം ഉയര്‍ത്തിക്കഴിഞ്ഞു. ബിഗ് ബോസ് പരിപാടി ഇനി കാണില്ലെന്നാണ് റോബിന്‍ ഫാന്‍സ് പറയുന്നത്. ജാസ്മിന്‍ ഫാന്‍സും ഇത് തന്നെയാണ് പറയുന്നത. ബിഗ് ബോസ് വീടിനകത്തും പ്രതിസന്ധിയാണ്. ഏറ്റവും മികച്ച മത്സരാര്‍ത്ഥികളാണ് ബിഗ് ബോസില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. ഇനി എന്തായിരിക്കും കളിയുടെ ഗതി എന്ന കാര്യത്തില്‍ സംശയമുണ്ട്.












Click it and Unblock the Notifications