ഇരുമുടികെട്ടുമായി ശബരിമലയിലെത്തി കിടിലം ഫിറോസ്; 'ഇക്കാ ചെരുപ്പ് ഒഴിവാക്കാമായിരുന്നു', രണ്ട് അഭിപ്രായം
ബിഗ് ബോസ് മലയാളം സീസൺ 3 ലെ മത്സരാർത്ഥിയായിരുന്നു കിടിലം ഫിറോസ്. ആർ ജെ കൂടിയായ ഫിറോസ് സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോൾ ശബരിമലയിൽ പോയ വീഡിയോയാണ് ഫിറോസ് പങ്കുവെച്ചിരിക്കുന്നത്.
സന്നിധാനത്തിലേയ്ക്കുള്ള യാത്ര നാം നമ്മെ തിരിച്ചറിയുന്നത് പോലെയാണ്. നമ്മുടെ സംസ്കാരത്തെ, അതിന്റെ ഭംഗിയെ, പോസിറ്റീവിറ്റിയെ, ഉള്ളിലെ പ്രകാശത്തെ ഒക്കെ തിരിച്ചറിയുന്ന ഒന്ന്. തത്വമസി എന്ന വലിയ തിരിച്ചറിവ് എന്ന് കുറിച്ചാണ് വീഡിയോ പങ്കുവെച്ചത്. ഈ യാത്ര കഠിനമാണ്, പക്ഷേ അതുപോലെ ആത്മനിർവൃതിയും ആത്മാഭിമാനവും സ്വയം തിരിച്ചറിന് നൽകുന്നതാണെന്നും ഫിറോസ് പറഞ്ഞു.

PC: Kidlam Firoz/ FB
രാത്രി രണ്ട് മണിയോടെ മലകയറി താനും സുഹൃത്ത് വിമലും കൂടിയാണ് മല കയറിയതെന്നും ഫിറോസ് പറയുന്നുണ്ട്. ഒരു മതത്തിനെ ബഹുമാനിക്കണമെങ്കിൽ അതിന്റെ ആചാരവിധി പ്രകാരം വേണം അങ്ങോട്ട് യാത്ര ചെയ്യാൻ, അങ്ങനെ തന്നെയാണ് താൻ പോയതെന്നും ഫിറോസ് പറയുന്നു.
നിരവധിപേരാണ് വീഡിയോയ്ക്ക കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്. ഇക്കാ ആ ചെരുപ്പും കൂടി ഒഴിവാക്കാമായിരുന്നു, ആദ്യമായിട്ടല്ലേ? ഇനി പോകുമ്പോൾ ഒഴിവാക്ക്, ഇക്കാ എന്ന് വിളിച്ചവർ ചേട്ടാ എന്ന് വിളിക്കുന്ന കമൻ്റുകൾ വന്നോ,,? എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്നാൽ ചില വിമർശനങ്ങളും ഉണ്ട്.
അന്യമതസ്ഥരെയും അന്യമതത്തെയും ബഹുമാനിക്കണം എന്ന് തന്നെയാണ് ഞങ്ങൾ പഠിച്ചത് പക്ഷേ മുസ്ലിമാണെങ്കിൽ മുസ്ലിമായി ഹിന്ദുവാണെങ്കിൽ ഹിന്ദുവായും ക്രിസ്ത്യൻ ആണെങ്കിൽ ക്രിസ്ത്യൻ ആയും ജീവിച്ച് മരിക്കണം ഇതൊക്കെ ഒരു പ്രഹസനം ആയിട്ട് എനിക്ക് തോന്നുന്നുള്ളൂ, ഇതൊക്കെ ജനങ്ങളെകാണിക്കാൻ അല്ല പിന്നെ ഒരു യഥാർത്ഥ വിശ്വാസി ക്യാമറയും പിടിച്ചു പ്രാർത്ഥിക്കില്ല എന്നിങ്ങനെയൊക്കെ കമന്റുകളുണ്ട്.
ഇതിന് മറുപടി കമന്റുകളുമുണ്ട്. ഫിറോസും മറുപടി നൽകിയിട്ടുണ്ട്. ഫിറോസിന് ശബരിമലയിൽ പോയിട്ട് വേണോ റീച് ഉണ്ടാക്കാൻ അപ്പോൾ യേശുദാസിനും മോഹൻലാലിനുമൊക്ക ക്യാമറ വെയ്ക്കാം പിന്നെന്താണ് എന്നാണ് ചോദ്യം. എന്ന് ഇന്നേവരെ ഊതിയ വെള്ളവും, ഏലസ്സും, പ്രാർഥനകളും, മതപ്രസംഗവും, മതഗ്രന്ഥവും പോലും വിറ്റു കാശാക്കുന്നത് ചിന്തിക്കാത്ത ഒരു സിബിളി എന്നാണ് കിടിലൻ ഫിറോസ് നൽകിയ മറുപടി.
ചെരുപ്പ് ഇട്ടതാണ് പലരും പറയുന്നത്. ചെരുപ്പിട്ടിട്ട് പോകുന്നതിനോട് യോജിക്കുന്നില്ല ഒരിക്കലും. ആരോടും. കല്ലും മുള്ളും അറിഞ്ഞു ചവിട്ടിയാണ് മല കേറേണ്ടത്.... അതാണ് ശരി... തത്വമസി ന്ന് പറയുന്നത് ഈ ത്യാഗങ്ങളെല്ലാം എടുത്ത് മല കയറി ഭഗവാനെ കാണുന്നതാണ്, എന്നാലും പോയല്ലോ... സന്തോഷം...എന്നാണ് ഒരു കമന്റ്.
ചെരുപ്പ് ഇടുന്നത് തെറ്റൊന്നും അല്ല. ഓരോരുത്തർക്കും അവരവരുടെ വിശ്വാസം. എന്തിലും നെഗറ്റീവ് കണ്ടെത്തിക്കോളണം, നമ്മൾ പൊളിയല്ലേ.പിന്നെ വീഡീയോ അങ്ങനെയെങ്കിൽ അയ്യപ്പനെ കുറിച്ച് ഒരു വീഡിയോയും വരരുതല്ലോ. എന്താണ് ഭായ്??. അയാൾ ചെയ്യുന്നതിന്റെ ഒരറ്റതും നമ്മളാരും എത്തില്ല. അപ്പൊ പിന്നെ എന്തേലും പറയണ്ടേ എന്നാണ് മറ്റൊരു കമന്റ്
നെഗറ്റീവ് ആയി കരുതണ്ട.. ആചാരങ്ങൾ അനുഷ്ഠിച്ചു ആണേൽ ഇരുമുടി കേട്ട് തലയിൽ വച്ചു ചെരുപ്പ് ഉപയോഗിക്കാതിരിക്കുക.. അല്ലാതെ ബുദ്ധിമുട്ട് ഉണ്ടേൽ ആവാം..സ്വാമിയേ കാണാൻ വരുന്ന എല്ലാവർക്കും സ്വയം അയ്യപ്പൻ ആണെന്നുള്ള സത്യം ഉള്ളിൽ ഉണ്ടാവണം












Click it and Unblock the Notifications