Get Updates
Get notified of breaking news, exclusive insights, and must-see stories!

അത് താനല്ലയോ ഇത്; ഐശ്വര്യ റായിയെ അനുസ്മരിപ്പിച്ച് ബിഗ് ബോസ് താരം സൂര്യയുടെ കിടിലൻ വീഡിയോ

ബിഗ് ബോസ് ഷോയുടെ പ്രേക്ഷകർക്കിടയിൽ പെട്ടെന്ന് സൂര്യയെ അടയാളപ്പെടുത്തിയത് താരസുന്ദരി ഐശ്വരി റായിയുമായുള്ള അവരുടെ രൂപസാദൃശ്യമാണ്

ബിഗ് ബോസ് മലയാളം സീസൺ മൂന്നിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ മത്സരാർഥിയാണ് സൂര്യ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബിഗ് ബോസ് ഷൂട്ടിങ് ഇടയ്ക്കുവെച്ച് നിർത്തേണ്ടി വന്നെങ്കിലും വിജയിക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. വിജയിയെ കണ്ടെത്താനുള്ള വോട്ടിങ്ങും നേരത്തെ തന്നെ അവസാനിച്ചിരുന്നു. എന്നാൽ പ്രഖ്യാപനം മാത്രം വൈകുകയാണ്.

വിഴിഞ്ഞത്ത് തീ കൊളുത്തി മരിച്ച യുവതിയുടെ മൃതദേഹവുമായി സ്ഥലത്ത് പ്രതിഷേധം- ചിത്രങ്ങൾ

സൂര്യ

ഫൈനൽ വോട്ടിങ്ങിനെത്തിയ എട്ട് മത്സരാർഥികളിൽ സൂര്യയില്ല. ഷൂട്ടിങ് അവസാനിക്കുന്നതിന് തൊട്ടുമുൻപ് നടന്ന എവിക്ഷനിലാണ് താരം പുറത്താകുന്നത്. എന്നാൽ മറ്റ് താരങ്ങൾക്കൊപ്പം തന്നെയാണ് സൂര്യയും നാട്ടിലെത്തിയത്. നാട്ടിലെത്തിയ ശേഷം സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ് താരം. ഇടയ്ക്ക് ചില പ്രശ്നങ്ങളുണ്ടായെങ്കിലും തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും ഫൊട്ടോസും വീഡിയോസുമെല്ലാം സൂര്യ പങ്കുവെക്കാറുണ്ട്.

ഐശ്വര്യ റായി

ബിഗ് ബോസ് ഷോയുടെ പ്രേക്ഷകർക്കിടയിൽ പെട്ടെന്ന് സൂര്യയെ അടയാളപ്പെടുത്തിയത് താരസുന്ദരി ഐശ്വരി റായിയുമായുള്ള അവരുടെ രൂപസാദൃശ്യമാണ്. മുൻപും സമൂഹമാധ്യമങ്ങളിൽ ഇത്തരം ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും സിനിമകളിലും സീരിയലുകളിലുമെല്ലാം പലപ്പോഴും മുഖം കാണിച്ചിട്ടുള്ള മോഡൽ കൂടിയായ സൂര്യ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയാകുന്നത് ബിഗ് ബോസിലൂടെയാണ്. അവിടെയും ഐശ്വര്യ റായിയുടെ സാദൃശ്യം ചർച്ചയായിരുന്നു.

രാവൺ

ഇപ്പോഴിത താരത്തിന്റെ ഏറ്റവും പുതിയ വീഡിയോയും അത്തരത്തിൽ വൈറലാവുകയാണ്. വിക്രമും ഐശ്വര്യയും അഭിനയിച്ച രാവൺ എന്ന ചിത്രത്തിലെ ഒരു രംഗമാണ് സൂര്യ അഭിനയിച്ചിരിക്കുന്നത്. റീൽസ് വീഡിയോയായിട്ടാണ് സൂര്യ ഇത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഐശ്വര്യ എന്റെ പ്രിയപ്പെട്ട നടിയാണ്, അതുകൊണ്ടാണ് അവരുടെ ലുക്ക് അനുകരിക്കുന്നത്, അതിനെ അങ്ങനെ എടുക്കണം," എന്നും സൂര്യ വീഡിയോക്ക് താഴെ കുറിച്ചു.

ഐശ്വര്യ ലുക്ക്

ബിഗ് ബോസിലെ മറ്റു മത്സരാത്ഥികളുടെ ആരാധകരിൽ നിന്നും മത്സര സമയത്ത് സൂര്യയുടെ ഐശ്വര്യ ലുക്കിനെതിരെ ട്രോളുകളും മറ്റും വന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സൂര്യ വീഡിയോയെ ഒരു ആരാധിക ഇഷ്ടം കൊണ്ട് ചെയുന്ന രീതിയിൽ എടുക്കണം എന്ന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

വിവാദങ്ങൾ

അതേസമയം ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്ന് താരം വിട്ടു നിന്നിരുന്നു. ബിഗ് ബോസ് മത്സരം പുരോഗമിക്കുന്നതിനിടയിൽ സൂര്യ മണിക്കുട്ടനോട് തോന്നിയ പ്രണയം തുറന്ന് പറഞ്ഞിരുന്നു. ഇതാണ് പല വിവാദങ്ങൾക്കും തുടക്കം കുറിച്ചത്. ഷോയിൽ നിന്ന് പുറത്ത് വന്ന ശേഷവും സമൂഹമാധ്യമങ്ങളിൽ ഫാൻ ആർമികൾ സൂര്യയ്ക്കെതിരെ അധിക്ഷേപം നടത്തിയിരുന്നു. ഒരു ഘട്ടത്തിൽ നിയമപരമായി നേരിടുമെന്ന മുന്നറിയിപ്പ് നൽകേണ്ട ഘട്ടം അവർ എത്തി. എന്നാൽ അതിനെല്ലാം ശേഷം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ് അവർ.

ആരാധകരെ ഇളക്കിമറിച്ച് ശ്രീയ ശരണിന്റെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Bigg Boss Season 4 possible contestants | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+