Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ട് റോബിനും രജിതും..? ഒരിക്കലും വോട്ട് കൊടുക്കരുത്; തുറന്നടിച്ച് ജാസ്മിന്‍

ബിഗ് ബോസ് സീസണ്‍ 5 അമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. എന്നാല്‍ പകുതി സീസണ്‍ പിന്നിട്ടിട്ടും ബിഗ് ബോസിന്റെ യഥാര്‍ത്ഥ ആവേശം വന്നിട്ടില്ല എന്നാണ് ഭൂരിഭാഗം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. മൂന്ന് വൈല്‍ഡ് കാര്‍ഡ് വന്നതില്‍ രണ്ട് പേരും അധികം നാള്‍ നിന്നില്ല. മനീഷ, ദേവു, ലച്ചു, ഗോപിക, ഏഞ്ചലീന്‍, അഞ്ജൂസ് എന്നിവരെല്ലാം ബിഗ് ബോസ് വീട്ടില്‍ നിന്ന് പോയിക്കഴിഞ്ഞു.

അതിനാല്‍ തന്നെ വലിയ ഓളമുണ്ടാക്കാന്‍ ഈ സീസണിന് സാധിക്കുന്നില്ല എന്നാണ് പ്രേക്ഷകരുടെ പൊതുവെ ഉള്ള വിലയിരുത്തല്‍. എന്നാല്‍ ഇപ്പോഴിതാ ബിഗ് ബോസ് ഹൗസിലേക്ക് ഒരു റീ എന്‍ട്രി ഉണ്ടാകും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഏഷ്യാനെറ്റ്. അവര്‍ വീണ്ടും വരുന്നു എന്ന് മാത്രമാണ് ബിഗ് ബോസ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ ആരാണ് അത് എന്ന് വ്യക്തമായിട്ടില്ല.

jazmine

ബിഗ് ബോസ് ഹൗസിലെ മുന്‍ മത്സരാര്‍ത്ഥികളായ ഡോ രജിത് കുമാറും, ഡോ റോബിന്‍ രാധാകൃഷ്ണനുമാണ് അത് എന്നാണ് പലരും പറയുന്നത്. റിയാസ് സലീമിന്റെ പേരും ഇതിനോടൊപ്പം ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. എന്നാല്‍ ആരാണ് അത് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. ബിഗ് ബോസ് സംബന്ധിയായ പല ഗ്രൂപ്പുകളും ഡോ രജിത് കുമാറും, ഡോ റോബിന്‍ രാധാകൃഷ്ണനുമാണ് റീ എന്‍ട്രിയായി എത്തുന്നത് എന്ന് ഉറപ്പ് പറയുന്നുണ്ട്.

അതേസമയം ഇതിനിടയില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 4 മത്സരാര്‍ത്ഥിയായ ജാസ്മിന്‍ എം മൂസയുടെ വാക്കുകള്‍ ആണ് ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. റോബിന്‍ രാധാകൃഷ്ണനും രജിത് കുമാറുമാണ് റീ എന്‍ട്രിയായി എത്തുന്നത് എന്ന സൂചനയാണ് ജാസ്മിനും നല്‍കുന്നത്. എന്തുകൊണ്ടാണ് ഇവരെ തിരഞ്ഞെടുക്കാനുള്ള കാരണം എന്നും ജാസ്മിന്‍ പറയുന്നുണ്ട്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് ജാസ്മിന്റെ പ്രതികരണം. ജാസ്മിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

ബേസിക്കലി ഇത്രയെ പറയാനുള്ളൂ ഞാന്‍ പ്ലസ് ടു വരെ അല്ലേ പഠിച്ചിട്ടുള്ളൂ. അവര്‍ക്ക് റീ എന്‍ട്രിക്ക് ഡോക്ടേഴ്‌സിനെ മതി. മതി എന്നല്ല. അതൊരു നിബന്ധനയാണ്. പോരാത്തതിന് ഫിസിക്കലി അസോള്‍ട്ടില്‍ ആണല്ലോ രണ്ട് പേരും പുറത്തായത്. ആരും ഇറങ്ങിപ്പോയതല്ലല്ലോ. കോംബോ ആയിട്ട് കയറ്റണം എന്നാണ്. ചരിത്രത്തില്‍ ഇറങ്ങി പോയതായിട്ട് ആരുമില്ല. എല്ലാവരേയും ചവിട്ടിപുറത്താക്കിയതാണ്.

അതിനാല്‍ എനിക്ക് കൂടെ പോകാനായിട്ട് ആളില്ല. അതുകൊണ്ടും ഡോക്ടറേറ്റ് ഇല്ലാത്തത് കൊണ്ടും രണ്ട് ദിവസം കൊണ്ട് എനിക്ക് ഡോക്ടറേറ്റ് കിട്ടാനുള്ള ഭാഗ്യം ഇല്ലാതെ പോയി. അതൊക്കെയാണ് റീസണ്‍സ്. എനിവെ ലെറ്റ് ദെം എന്‍ജോയ്. അണികളോട് പറയാനുള്ളത് ഇവര്‍ നാല് ദിവസത്തേക്കാണ് പോകുന്നത്. വോട്ടൊക്കെ ആര്‍ക്കും കൊടുക്കും എന്ന കണ്‍ഫ്യൂഷന്‍ ഒരിക്കലും വേണ്ട. നമ്മുടെ ബ്രില്യന്റ് ആയിട്ടുള്ള ഏഷ്യാനെറ്റിന്റെ മൂവ്‌മെന്റാണ്.

രണ്ട് സീസണിലും നമുക്ക് രാജാവിനെ പട്ടം ചൂടിക്കാനുള്ള അവസ്ഥ കിട്ടിയിട്ടില്ല. അതുകൊണ്ട് രണ്ടാള്‍ക്കാരെ വിട്ടിട്ടുണ്ട്. എന്തുകൊടുത്തും നമുക്ക് ആ കിരീടം അണിയിക്കണം. പേടിക്കരുത്, പതറരുത് വോട്ടിംഗ് ഒക്കെ ആ രീതിയില്‍ തന്നെ അങ്ങ് പോയിക്കൊള്ളുക എന്നാണ് ജാസ്മിന്‍ എം മൂസയുടെ വാക്കുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+